പെദ്രോ ഹെന്‍ട്രിക് കുഴഞ്ഞു വീഴുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തന്‍റെ ആരാധകരുമായി സംവദിച്ച് വേദിക്ക് മുന്നിലേക്ക് വന്ന പെദ്രോ പെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.
ബഹിയ: സംഗീത പരിപാടി അവതരിപ്പിക്കവെ ഗായകന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബ്രസീലിയൻ സുവിശേഷ ഗായകൻ പെദ്രോ ഹെന്‍ട്രിക് എന്ന മുപ്പതുകാരനാണ് ഫിയറ ഡി സാന്റാനയിലെ ഒരു സ്വകാര്യ പരിപാടിക്കിടെ മരിച്ചത്. വേദിയില്‍ ഗാനം ആലപിക്കുന്നതിനിടെ പെദ്രോ ഹെന്‍ട്രിക് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉടന്‍ തന്നെ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
പെദ്രോ ഹെന്‍ട്രിക് കുഴഞ്ഞു വീഴുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തന്‍റെ ആരാധകരുമായി സംവദിച്ച് വേദിക്ക് മുന്നിലേക്ക് വന്ന പെദ്രോ പെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ പെദ്രോ ഹെന്‍ട്രിക്കിനെ തൊട്ടടുത്തുള്ള മെഡിക്കൽ ക്ലിനിക്കിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. സുവിശേഷ പ്രചാരകനാണ് പെദ്രോ. അദ്ദേഹം തന്നെ രചിച്ച് ആലപിച്ച ഗാനങ്ങള്‍ക്ക് ഒട്ടേറെയാരാധകരുണ്ട്.
ഗായകന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സുഹൃത്തുക്കളെയും കുടുംബാഗങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. 'എല്ലാ വ്യാഖ്യാനങ്ങളും അപ്രസക്തമായി പോകുന്ന ചില നിമിഷങ്ങള്‍ ജീവിതത്തിലുണ്ടാകും. അത്തരമൊരു ദുരന്തമാണ് കണ്‍മുന്നിലുണ്ടായത്'- പെദ്രോയുടെ മരണവിവരം ഒദ്യോഗികമായി അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ബാന്‍ഡ് ആയ ടൊഡാ മ്യൂസിക് പ്രതികരിച്ചു. പെദ്രോയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും ബാന്‍ഡ് തങ്ങളുടെ പേജിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. നിരവധി ആരാധകർ പ്രിയ ഗായകന്‍റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് ഇൻസ്റ്റഗ്രാം, എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ രംഗത്ത് വന്നു.
Read More : 12 ലക്ഷം മുതല്‍ രണ്ട് കോടി വരെ; മോഹൻലാലിന്റെ വാച്ചുകളുടെ വില കേട്ട് അമ്പരന്ന് ആരാധകർ