സലാര്‍ ആണ് ഈ കൂട്ടുകെട്ടില്‍ ഇതിന് മുന്‍പ് എത്തിയ ചിത്രം
2014 മുതല്‍ കന്നഡ ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് ഉണ്ടെങ്കിലും ഹൊംബാലെ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനിയെ രാജ്യം മുഴുവന്‍ അറിയപ്പെടുന്ന ഒന്നാക്കിയത് കെജിഎഫ് ഫ്രാഞ്ചൈസിയാണ്. നായകനായ യഷിനും സംവിധായകന്‍ പ്രശാന്ത് നീലിനുമൊപ്പം ഹൊംബാലെയ്ക്കും ഈ ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ അപ്പീല്‍ ലഭിച്ചു. പിന്നീട് കാന്താരയും സലാറും മലയാള ചിത്രം ധൂമവുമൊക്കെ ഇവരുടെ നിര്‍മ്മാണത്തില്‍ എത്തി. ഇപ്പോഴിതാ സിനിമാപ്രേമികളില്‍ ആവേശമുണ്ടാക്കുന്ന ഒരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഹൊംബാലെ ഫിലിംസ്.
പാന്‍ ഇന്ത്യന്‍ ശ്രദ്ധയിലുള്ള തെലുങ്ക് താരം പ്രഭാസുമൊത്ത് മൂന്ന് ചിത്രങ്ങളുടെ ഒരു കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് തങ്ങളെന്ന് ഹൊംബാലെ ഫിലിംസ് അറിയിക്കുന്നു. 2026, 2027, 2028 എന്നിങ്ങനെ മൂന്ന് വര്‍ഷങ്ങളിലായി മൂന്ന് ചിത്രങ്ങളാവും എത്തുക. ഇന്ത്യന്‍ സിനിമയുടെ സാരാംശം ഉള്‍ക്കൊള്ളുന്ന, എന്നാല്‍ ആഗോള പ്രേക്ഷകരെ ലക്ഷ്യമാക്കുന്ന ചിത്രങ്ങളാവും അവയെന്നും ഹൊംബാലെ അറിയിക്കുന്നു. സലാര്‍ 2 ആയിരിക്കും ഈ കരാര്‍ പ്രകാരം എത്തുന്ന ആദ്യ ചിത്രം. വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ഈ പ്രഖ്യാപനം സ്വീകരിച്ചിരിക്കുന്നത്.
കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാര്‍ പാര്‍ട്ട് 1 കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തിയറ്ററുകളില്‍ എത്തിയത്. പ്രഭാസിന് ഒരു ബോക്സ് ഓഫീസ് തിരിച്ചുവരവ് നല്‍കിയ ചിത്രമായി മാറിയിരുന്നു ഇത്. പ്രഭാസിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു. വലിയ കാത്തിരിപ്പാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ഉള്ളത്. പാന്‍ ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്തുന്ന തെലുങ്ക് ചിത്രങ്ങളുടെ നിരയില്‍ ആവും സലാര്‍ 2 ഉും ഹൊംബാലെയുടെ മറ്റ് രണ്ട് ചിത്രങ്ങളും.
ALSO READ : 'മാര്‍ക്കോ'യുടെ മ്യൂസിക് റൈറ്റ്സ് വില്‍പ്പനയായി; സ്വന്തമാക്കിയത് സോണി മ്യൂസിക്