ആധാര്‍ കാര്‍ഡില്‍ കാണാനെങ്ങനെയുണ്ടെന്ന് ആരാധകന്റെ ചോദ്യം, തകര്‍പ്പൻ മറുപടിയുമായി സൂപ്പര്‍ഹിറ്റ് നായിക

By Web Team  |  First Published Sep 1, 2024, 4:35 PM IST

ആധാര്‍ കാര്‍ഡില്‍ കാണാൻ എങ്ങനെയെന്ന ചോദ്യത്തിന് തകര്‍പ്പൻ മറുപടിയുമായി ഹിറ്റ് നടി.

Bollywood hit Stree 2 film actor Shraddha Kapoors reply about Aadhaar Card look hrk

സ്‍ത്രീ 2 എന്ന പുതിയ ചിത്രത്തിന്റെ വിജയത്തിളക്കത്തില്‍ ആണ് നടി ശ്രദ്ധ കപൂര്‍. സ്‍ത്രീ 2വിന്റെ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള തന്റെ ഫോട്ടോ അടുത്തിടെ ശ്രദ്ധ കപൂര്‍ പങ്കുവെച്ചിരുന്നു. അതിന് കമന്റായി ഒരു ആരാധകര്‍ ചോദിച്ചതിന് മറുപടി നല്‍കിയിരിക്കുകയാണ് ശ്രദ്ധ കപൂര്‍. ശ്രദ്ധ കപൂറിന്റെ മറുപടി ചര്‍ച്ചയുമാക്കിയിരിക്കുകയാണ് സിനിമാ ആരാധകര്‍.

ആധാര്‍ കാര്‍ഡില്‍ കാണാൻ എങ്ങനെയുണ്ടെന്ന ചോദ്യമായിരുന്നു ആരാധകന്റെ കമന്റ്. ഏറെ മനോഹരം, എങ്ങനെ ഒരാള്‍ക്ക് ഇത്ര സുന്ദരിയാകാൻ സാധിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുമെന്നായിരുന്നു താരത്തിന്റെ തകര്‍പ്പൻ മറുപടി. നിരവധിപ്പേരാണ് ശ്രദ്ധയുടെ മറുപടിക്ക് കമന്റിട്ടിരിക്കുന്നത്. സ്‍ത്രീ 2 ഇന്ത്യയില്‍ 400 കോടിയില്‍ അധികം നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.

Latest Videos

രാജ്‍കുമാര്‍ റാവുവിന്റെ സ്‍ത്രീ 2ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അമര്‍ കൗശിക്ക് ആണ്. ശ്രദ്ധ കപൂര്‍ നായികയായി വന്നപ്പോള്‍ ചിത്രത്തില്‍ വിക്കിയായി രാജ്‍കുമാര്‍ റാവുവും ജനയായി അഭിഷേക് ബാനര്‍ജിയും രുദ്രയായി പങ്കജ് ത്രിപതിിയും ബിട്ടുവായി അപര്‍ശക്തി ഖുറാനയും വിക്കിയുടെ അച്ഛനായി അതുല്‍ ശ്രീവാസ്‍തവയും എംഎല്‍എയായി മുഷ്‍താഖ് ഖാനും ചിട്ടിയായി ആര്യ സിംഗും നരേന്ദ്രയായി ആകാഷ് ദഭാഡെയും അഞ്ജു ഭാഭിയായി വിപാഷ അരവിന്ദും ഉണ്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജിഷ്‍ണു ഭട്ടാചാരിയാണ്. സംഗീതം സച്ചിൻ- ജിഗാറാണ്.

ദിനേശ് വിജനും ജ്യോതി ദേശ്‍പാണ്ഡെയുമാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം നിര്‍മിച്ചത് ഏകദേശം 50 കോടി ബജറ്റിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. അതിനാല്‍ വൻ വിജയമാണ് ബോളിവുഡ് ചിത്രം സ്‍ത്രീ 2 നേടിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ബോളിവുഡില്‍ ഒരു കോമഡി ഹൊറര്‍ ചിത്രമായിട്ടാണ് സ്‍ത്രീ 2 ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

Read More: ബജറ്റിന്റെ പകുതി വിജയ്‍യുടെ പ്രതിഫലം, ദ ഗോട്ടിന്റെ നിര്‍മാതാവ് തുക വെളിപ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!
vuukle one pixel image vuukle one pixel image