വന്‍ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രം
പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ തേടുന്ന പുതിയ കാലത്ത് പല ഭാഷകളിലെയും ബിഗ് ബജറ്റ് സിനിമകള്‍ രണ്ട് ഭാഗങ്ങളിലായാണ് പ്ലാന്‍ ചെയ്യപ്പെടുന്നത്. മുടക്കുന്ന ഉയര്‍ന്ന തുക സേഫ് ആക്കുക എന്നതാണ് ഇതിന്‍റെ പ്രധാന കാരണം ആദ്യ ഭാഗം ക്ലിക്ക് ആയാല്‍ രണ്ടാം ഭാഗം മിനിമം ഗ്യാരന്‍റിയും നേടും. വര്‍ഷങ്ങളുടെ വലിയ ഇടവേളയ്ക്ക് ശേഷവും വിജയ ചിത്രങ്ങളുടെ സീക്വലുകള്‍ എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു സീക്വല്‍ പ്രൊജക്റ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത ബോളിവുഡില്‍ നിന്നാണ്. ഒന്നും രണ്ടുമല്ല, നീണ്ട 31 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു ഹിന്ദി ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് ആലോചനകള്‍ നടക്കുന്നത്.
1993 ലെ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്ന, അബ്ബാസ്- മസ്താന്‍റെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായ ബാസിഗര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ സാധ്യതകള്‍ സംബന്ധിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. വീനസ് മൂവീസിന്‍റെ ബാനറിലായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു ഇത്. 4 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 32 കോടിയാണ് കളക്റ്റ് ചെയ്തത്.
undefined
ബാസിഗര്‍ സീക്വല്‍ സംബന്ധിച്ച് ഷാരൂഖ് ഖാനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് നിര്‍മ്മാതാവ് രത്തന്‍ ജയിന്‍ പറയുന്നു. രണ്ടാം ഭാഗത്തിന്‍റെ ആശയം ഗംഭീരമാണെന്നും എന്നാല്‍ അതിന് ചേരുന്ന തരത്തില്‍ ഒരു തിരക്കഥ ഇനിയും ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഷാരൂഖുമായി സംസാരിച്ചുകൊണ്ടേ ഇരിക്കുന്നുണ്ട്. അധികമൊന്നും അക്കാര്യത്തില്‍ സംഭവിച്ചിട്ടില്ല. പക്ഷേ ബാസിഗര്‍ 2 സംഭവിക്കുകതന്നെ ചെയ്യും, രത്തന്‍ ജയിന്‍ പറയുന്നു. അനില്‍ കപൂറിനായി ആദ്യം ആലോചിച്ച ചിത്രമായിരുന്നു ബാസിഗര്‍. എന്നാല്‍ ഡേറ്റ് പ്രശ്നം മൂലം അദ്ദേഹത്തിന് ചിത്രം ചെയ്യാനായില്ല. പിന്നീട് സല്‍മാന്‍ ഖാനെയാണ് നിര്‍മ്മാതാക്കള്‍ സമീപിച്ചത്. എന്നാല്‍ ഇരുണ്ട വശമുള്ള കഥാപാത്രത്തെ മകന്‍ അവതരിപ്പിക്കുന്നതിനോട് സല്‍മാന്‍ ഖാന്‍റെ പിതാവ് സലിം ഖാന് എതിര്‍പ്പ് ആയിരുന്നു. പിന്നീടാണ് ചിത്രം ഷാരൂഖിലേക്ക് എത്തുന്നത്. അക്കാലത്തെ ട്രെന്‍ഡിംഗ് വിജയമായിരുന്നു ബാസിഗര്‍.
ALSO READ : എസ് പി വെങ്കിടേഷ് ഇടവേളയ്ക്ക് ശേഷം വീണ്ടും; 'രാമുവിന്‍റെ മനൈവികൾ' തിയറ്ററുകളിലേക്ക്