എവിടെയാണ് കങ്കുവ ഒടിടിയില്‍?, എപ്പോള്‍?, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്

By Web Team  |  First Published Nov 15, 2024, 5:03 PM IST

ഒടിടിയില്‍ കങ്കുവ എത്തുക എപ്പോഴാണ് എന്നതിനെ കുറിച്ചാണ് അപ്‍ഡേറ്റ്.


തമിഴകത്തിന്റെ സൂര്യ നായകനായി വന്ന ചിത്രമാണ് കങ്കുവ. ദൃശ്യ വിസ്‍മയമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. തിയറ്റര്‍ കാഴ്‍ചയില്‍ മാത്രമേ കങ്കുവ സിനിമ അതിന്റെ മനോഹാരിതയോടെ കാണാൻ സാധിക്കൂവെന്ന് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെയായാലും സൂര്യയുടെ കങ്കുവ എവിടെയായിരിക്കും ഒടിടിയില്‍ എത്തുക എന്ന റിപ്പോര്‍ട്ടും ചര്‍ച്ചയാകുകയാണ്

ആമസോണ്‍ പ്രൈം വീഡിയോയ്‍ക്കാണ് ചിത്രത്തിന്റെ റൈറ്റ്സ്. ഒടിടി റൈറ്റ്‍സ് വിറ്റതാകട്ടെ 100 കോടി രൂപയ്ക്കാണ് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നു. ഒടിടിയില്‍ കങ്കുവ ക്രിസ്‍മസ് റിലീസായിരിക്കുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സൂര്യയുടെ കങ്കുവ കേരളത്തില്‍ നാല് കോടി രൂപയിലധികം നേടിയിരുന്നു.

Latest Videos

കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് വരാനിരിക്കുന്ന സൂര്യ ചിത്രമായ കങ്കുവയുടെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീതം.

കങ്കുവയുടെ ബജറ്റ് ഏകദേശം 300 കോടിയില്‍ ഏറെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുള്ളത്. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസ് ആണ്.

Read More: എങ്ങനെയാണ് വിഘ്‍നേശ് ശിവനുമായി പ്രണയത്തിലായത്?, വീഡിയോയില്‍ വെളിപ്പെടുത്തി നയൻതാര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!