'ഗംഭീര തീയറ്റര്‍ വിസ്മയം, ബോക്സോഫീസില്‍ വന്‍ വിജയം': ടൊവിനോയുടെ 'എആര്‍എം' ഒടുവില്‍ ഒടിടിയിലേക്ക്

By Web TeamFirst Published Nov 1, 2024, 12:12 PM IST
Highlights

ടൊവിനോ തോമസിന്റെ ഫാന്റസി ത്രില്ലർ ചിത്രം, അജയന്റെ രണ്ടാം മോഷണം, 50 ദിവസത്തെ തീയറ്റർ പ്രദർശനത്തിന് ശേഷം ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. 

കൊച്ചി: ഓണം റിലീസായി എത്തിയ ചിത്രമാണ് അജയന്‍റെ രണ്ടാം മോഷണം അഥവ എആര്‍എം. ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ എത്തിയ ചിത്രം നവഗതനായ ജിതില്‍ ലാല്‍ ആണ് സംവിധാനം ചെയ്തത്. ആഗോള കളക്ഷന്‍ നൂറുകോടിയിലേറെ ചിത്രം നേടിയിരുന്നു. നവംബറില്‍ ഇന്ത്യയിലെ ടോപ്പ് ഫൈവ് ബോക്സോഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു ചിത്രം. റിലീസ് ചെയ്ത് അമ്പാതാമത്തെ ദിവസത്തിലും ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 

 സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവര്‍ മറ്റ് വേഷങ്ങളിലുമുണ്ട്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ചായാഗ്രഹണം നിർവഹിച്ചത്.  

Latest Videos

ചിത്രം വളരെ ദീര്‍ഘമായ തീയറ്റര്‍ റണ്ണിന് ശേഷം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഇതിന്‍റെ പ്രഖ്യാപനം ഇപ്പോള്‍ വന്നിരിക്കുകയാണ്. നവംബര്‍ എട്ടിനാണ് ഫാന്‍റസി ത്രില്ലര്‍ എന്ന നിലയില്‍ സ്വീകരിക്കപ്പെട്ട ചിത്രം എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 

പൂർണമായും ത്രീഡിയിൽ ഒരുങ്ങിയ അജയന്റെ രണ്ടാം മോഷണം റിലീസ് ദിനം മുതൽ മികച്ച കളക്ഷനാണ് നേടി കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിൽ അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയ സിനിമ മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് നിര്‍മ്മിച്ചത്. 

കഴിഞ്ഞ ദിവസമാണ് ചിത്രം തീയറ്ററില്‍ 50 ദിവസം പിന്നിട്ടതിന്‍റെ പോസ്റ്റര്‍ ടൊവിനോ അടക്കം ചിത്രത്തിന്‍റെ അണിയറക്കാര്‍ പുറത്തുവിട്ടത്. 

'പടം ഓടിയില്ലെങ്കില്‍ ചേട്ടന്‍റെയും ജിതിന്‍റെയും അവസ്ഥ, ടൊവിനോ പങ്കുവച്ച ആശങ്ക': എആര്‍എം തിരക്കഥാകൃത്ത്

സൂപ്പര്‍ സ്റ്റാറിന്‍റെ വന്‍ ഫ്ലോപ്പ്; 100 കോടി പടം നേടിയത് വെറും 30 കോടി; ഒടിടിയില്‍ എത്തിയപ്പോള്‍ കളി മാറി.!

click me!