'പടം ഓടിയില്ലെങ്കില്‍ ചേട്ടന്‍റെയും ജിതിന്‍റെയും അവസ്ഥ, ടൊവിനോ പങ്കുവച്ച ആശങ്ക': എആര്‍എം തിരക്കഥാകൃത്ത്

By Web Team  |  First Published Nov 1, 2024, 10:37 AM IST

ടൊവിനോ തോമസ് നായകനായ എആര്‍എം 50 ദിവസം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാര്‍. 


കൊച്ചി: മലയാള സിനിമയില്‍ മാത്രം അല്ല ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമായി കാണാന്‍ കഴിയുന്ന ഒരു വിജയനാണ് ടൊവിനോ തോമസ് നായകനായി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത എആര്‍എം എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഓണം റിലീസായി തീയറ്ററില്‍ എത്തിയ ചിത്രം ഇപ്പോള്‍ 50 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിന്‍റെ വിജയത്തിന്‍റെ പോസ്റ്ററുകള്‍ ടൊവിനോ അടക്കം ചിത്രത്തിന്‍റെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഈ വിജയ വേളയില്‍ വളരെ വൈകാരികമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ തിരക്കഥകൃത്ത് സുജിത്ത് നമ്പ്യാര്‍. 

റിലീസിന് തൊട്ടു തലേ ദിവസം ടൊവിനോയുടെ ഫോൺ കോളിലെ സ്നേഹം നിറഞ്ഞ ആശങ്കയുണ്ടായിരുന്നുവെന്ന് തുടങ്ങുന്ന കുറിപ്പില്‍ സിനിമ അമ്പത് ദിവസങ്ങൾ തികയുന്ന ഈ ദിവസത്തിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. ആരൊക്കെ എത്രയൊക്കെ കണ്ടില്ലെന്ന് നടിച്ചാലും അവഗണിച്ചാലും ജനഹിതം അതൊരു അംഗീകാരം തന്നെയാണ്. നമ്മൾ പറഞ്ഞത് വെളിച്ചം പകരുന്ന വിളക്കിന്‍റെ കഥയാണ്. ഏത് ഇരുട്ടിലും വെളിച്ചം അതിന്‍റെ വഴി കണ്ടെത്തും എന്നാണല്ലോ എന്നും കൂട്ടിച്ചേര്‍ക്കുന്നു. 

Latest Videos

undefined

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

"ചേട്ടാ. നമ്മുടെ സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ജിതിന്‍റെയും ചേട്ടന്‍റെയും അവസ്ഥ എന്തായിരിക്കും ?  അതോർത്തിട്ട് എനിക്ക് നല്ല ടെൻഷനുണ്ട്, നമ്മളൊക്കെ ഇത്തരം സിറ്റുവേഷൻസ് കടന്നു വന്നവരാണ്, പക്ഷേ നിങ്ങൾ, എനിക്ക് അതോർക്കാൻ പോലും പ്രയാസുണ്ട്" 

റിലീസിന് തൊട്ടു തലേ ദിവസം ടൊവിനോയുടെ ഫോൺ കോളിലെ സ്നേഹം നിറഞ്ഞ ഒരു ചോദ്യമായിരുന്നു. ബോയ്ക്കോട്ട് മലയാളം സിനിമ ഹാഷ് ടാഗുകൾ ശക്തി പ്രാപിച്ചിരുന്ന ആ സാഹ ചര്യത്തിൽ ശരിക്കും ടൊവിയുടെ ചോദ്യത്തിന് ഒരു ഉത്തരം എന്‍റെയടുത്ത് ഇല്ലായിരുന്നു. കാരണം കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സ്വരുക്കൂട്ടിയതാണ് ഈ സിനിമ. സിനിമ സ്വീകരിക്കപ്പെടും എന്നൊരു ആത്മവിശ്വാസം അല്ലാതെ  മറിച്ചൊരു ചിന്ത ഒരു തവണ പോലും നമ്മളിൽ ഉണ്ടായിട്ടില്ല എന്നതായിരുന്നു സത്യം.

അതൊരു അമിത ആത്മവിശ്വാസം ആയിരുന്നില്ല. അങ്ങനെ ചിന്തിച്ചാലേ നമ്മുക്ക് മുന്നോട്ട് പോകാൻ ആവുമായിരുന്നുള്ളൂ. നമ്മുടെ ആത്മവിശ്വാസം ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്ച്ചകളാണ് പിന്നീട് കണ്ടത്. നമ്മുടെ സിനിമ അമ്പത് ദിവസങ്ങൾ തികയുന്ന ഈ ദിവസത്തിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. ആരൊക്കെ എത്രയൊക്കെ കണ്ടില്ലെന്ന് നടിച്ചാലും അവഗണിച്ചാലും ജനഹിതം അതൊരു അംഗീകാരം തന്നെയാണ്. നമ്മൾ പറഞ്ഞത് വെളിച്ചം പകരുന്ന വിളക്കിന്‍റെ കഥയാണ്. ഏത് ഇരുട്ടിലും വെളിച്ചം അതിൻ്റെ വഴി കണ്ടെത്തും എന്നാണല്ലോ.

എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി, സ്നേഹം. ടൊവിനോ എന്ന പ്രിയ നടന് ഈ സിനിമയിലെ പ്രകടനത്തിന് പുരസ്ക്കാരങ്ങൾ ലഭിക്കുന്നത് ഞാൻ സ്വപ്നം കാണുന്നു,,  ആത്മവിശ്വാസം നിറഞ്ഞൊരു പ്രതീക്ഷയാണത്.

എന്താണ് സംഭവിക്കുന്നത്?, മുപ്പതാം ദിവസവും കോടിയിലധികം, എആര്‍എം ആകെ നേടിയത് ഞെട്ടിക്കുന്നത്

നാലാമാഴ്‍ചയിലും നാല് കോടി, എആര്‍എം കളക്ഷൻ ഞെട്ടിക്കുന്നത്, ശരിക്കും സംഭവിക്കുന്നത് എന്ത്?
 

click me!