ആകാംക്ഷ നിറയ്ക്കുന്ന മൈൻഡ് ഗെയിം ത്രില്ലർ ‘ചെക്ക് മേറ്റ്’ ഓഗസ്റ്റ് 8ന് തിയേറ്ററുകളിൽ

By Web Team  |  First Published Aug 5, 2024, 10:43 AM IST

പണം, അധികാരം കുടിപ്പക, നിലനിൽപ്പിനായുള്ള പോരാട്ടങ്ങൾ ഇവയൊക്കെ ചേർത്തൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റേതായി അടുത്തിടെ പുറത്തിറങ്ങിയ ടീസർ ഏവരിലും ആകാംക്ഷ നിറയ്ക്കുന്നതായിരുന്നു. 

Anoop menon staring mind game thriller 'Check Mate' hits theaters on August 8

കൊച്ചി: പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒട്ടേറെ ത്രില്ലർ സിനിമകൾ ഇറങ്ങിയിട്ടുള്ള ഇൻഡസ്ട്രിയാണ് മലയാള സിനിമ ഇൻഡസ്ട്രി. ആ ഗണത്തിലേക്ക് വേറിട്ടൊരു മൈൻഡ് ഗെയിം ത്രില്ലറായി എത്താനൊരുങ്ങുകയാണ്  ‘ചെക്ക് മേറ്റ്’ എന്ന ചിത്രം. പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ച സിനിമയുടെ റിലീസ് ഈ മാസം എട്ടിനാണ്. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയും സം​ഗീതവും ഛായാ​ഗ്രഹണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രതീഷ് ശേഖറാണ്. 

പണം, അധികാരം കുടിപ്പക, നിലനിൽപ്പിനായുള്ള പോരാട്ടങ്ങൾ ഇവയൊക്കെ ചേർത്തൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റേതായി അടുത്തിടെ പുറത്തിറങ്ങിയ ടീസർ ഏവരിലും ആകാംക്ഷ നിറയ്ക്കുന്നതായിരുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 'ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം' എന്ന ടാഗ്‍ലൈനോടെയാണ് ചിത്രമെത്തുന്നത്. 

Latest Videos

വിദേശത്ത് സെറ്റിൽഡ് ആയ ഒരു മലയാളി ബിസിനസ്സുകാരനായി സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ അനൂപ് മേനോൻ എത്തുന്നത്. ഒരു ഫാർമ്മ കമ്പനി ഉടമയായ ഈ കഥാപാത്രത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചെസ്സിലെ കരുക്കൾ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ നിഗൂഢതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ലഭിക്കുന്ന സൂചനകൾ. സിനിമയുടേതായി പുറത്തിറങ്ങിയ വീരൻ എന്ന വേടൻ പാടിയ ഗാനവും കൺമണി എൻ നെഞ്ചിലെ എന്ന കെ.എസ് ചിത്ര ആലപിച്ച ഗാനവും അടുത്തിടെ ഏവരും ഏറ്റെടുത്തിരുന്നു. 

ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാലചന്ദർ ശേഖർ, പ്രൊജക്ട് ഡിസൈനർ: ശ്യാം കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ: സൗമ്യ രാജൻ, ഫിനാൻസ് കൺട്രോളർ: കൃഷ്ണദാസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: സംഗീത് പ്രതാപ്, എഡിറ്റർ: പ്രജീഷ് പ്രകാശ്, പ്രൊഡക്ഷൻ ഡിസൈനർ: സ്വപ്നീൽ ബദ്ര, മേക്ക് അപ്പ് ആൻഡ് എസ്എഫ്എക്സ്: ലാഡ ആൻഡ് ബാർബറ, ക്യാമറ ഓപ്പറേറ്റർ: പോൾ സ്റ്റാമ്പർ, ഗാനരചന: ബികെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, പശ്ചാത്തലസംഗീതം: റുസ്ലൻ പെരെഷിലോ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, എക്സി.പ്രൊഡ്യൂസർ: പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ, കളറിസ്റ്റ്: ബിലാൽ റഷീദ്, പിആർഒ: പി ശിവപ്രസാദ്, വിഎഫ്എക്സ്: ഗാസ്പർ മ്ലാകർ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിതരണം: സീഡ് എന്‍റർടെയ്ൻമെന്‍റ്സ് യുഎസ്എ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

'അദ്ദേഹത്തിന് അവള്‍ മരുമകള്‍ അല്ല മകളാണ്': ഐശ്വര്യയും ബച്ചനും തമ്മിലുള്ള ബന്ധം, ജയ ബച്ചന്‍ പറ‍ഞ്ഞത്

50 കോടി തിരിച്ചു തന്നാല്‍ പടം ഇടാം: 120 കോടിക്ക് ഒടിടി വാങ്ങിയ പടം, റിലീസ് ചെയ്യാന്‍ നെറ്റ്ഫ്ലിക്സ് വച്ച ഡീല്‍

vuukle one pixel image
click me!
vuukle one pixel image vuukle one pixel image