വേറിട്ട വേഷപ്പകർച്ചയിൽ അനൂപ് മേനോനും ലാലും; ത്രില്ലർ മോഡിൽ 'ചെക്ക് മേറ്റ്' ട്രെയിലർ

By Web TeamFirst Published Aug 5, 2024, 10:13 PM IST
Highlights

ഒരു മൈൻഡ് ​ഗെയിം ത്രില്ലറായെത്തുന്ന സിനിമ. 

ശ്രദ്ധനേടി മലയാള ചലച്ചിത്രം 'ചെക്ക് മേറ്റ്' ട്രെയിലർ. ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളുമായി എത്തിയിരിക്കുന്ന ട്രെയിലർ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുകയാണ്. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയും സം​ഗീതവും ഛായാ​ഗ്രഹണവും സംവിധാനവും രതീഷ് ശേഖരാണ് നിർവ്വഹിച്ചിരിക്കുന്നത്. 

അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ അനൂപ് മേനോനും ലാലും ചിത്രത്തിലെത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. 

Latest Videos

ഒരു മൈൻഡ് ​ഗെയിം ത്രില്ലറായെത്തുന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 'ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം' എന്ന ടാഗ്‍ലൈനോടെയാണ് ചിത്രമെത്തുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ അനൂപ് മേനോനെ അവതരിപ്പിച്ചിരിക്കുന്നത്. വിദേശത്തുള്ളൊരു ഫാർമ്മ കമ്പനിയുടെ ഉടമയായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. പണം, അധികാരം കുടിപ്പക, നിലനിൽപ്പിനായുള്ള പോരാട്ടങ്ങള്‍ ഇവയൊക്കെ സിനിമയുടെ കഥാഗതിയിലുണ്ട്. 

ചെസ്സിലെ കരുക്കൾ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ സങ്കീർണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ലഭിക്കുന്ന സൂചനകൾ. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും പാട്ടുകളും അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന വ്യത്യസ്തമായ ട്രെയിലറും മികച്ചൊരു സിനിമയ്ക്കായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഈ മാസം എട്ടിനാണ് സിനിമയുടെ റിലീസ്. 

ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാലചന്ദർ ശേഖർ, പ്രൊജക്ട് ഡിസൈനർ: ശ്യാം കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ: സൗമ്യ രാജൻ, ഫിനാൻസ് കൺട്രോളർ: കൃഷ്ണദാസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: സംഗീത് പ്രതാപ്, എഡിറ്റർ: പ്രജീഷ് പ്രകാശ്, പ്രൊഡക്ഷൻ ഡിസൈനർ: സ്വപ്നീൽ ബദ്ര, മേക്ക് അപ്പ് ആൻഡ് എസ്എഫ്എക്സ്: ലാഡ ആൻഡ് ബാർബറ, ക്യാമറ ഓപ്പറേറ്റർ: പോൾ സ്റ്റാമ്പർ, ഗാനരചന: ബികെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, പശ്ചാത്തലസംഗീതം: റുസ്ലൻ പെരെഷിലോ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, എക്സി.പ്രൊഡ്യൂസർ: പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ്: ഗാസ്പർ മ്ലാകർ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിതരണം: സീഡ് എന്‍റർടെയ്ൻമെന്‍റ്സ് യുഎസ്എ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്,പിആർഒ: പി. ശിവപ്രസാദ്. 

'ഞാൻ കണ്ട സിനിമകളിൽ ഏറ്റവും മികച്ചത്'; ദി കേരള സ്റ്റോറിയെ കുറിച്ച് രാം ​ഗോപാൽ വർമ, വിമർശനം

click me!