'കുമ്മാട്ടിക്കളി'യില്‍ വന്‍ വരവിന് മാധവ്; 'എൻ്റെ മകന്‍റെ അരങ്ങേറ്റം' എന്ന് സുരേഷ് ഗോപി, ട്രെയിലർ

By Web Team  |  First Published Sep 21, 2024, 8:19 PM IST

ആർ.കെ വിൻസെൻ്റ് സെൽവയാണ് സംവിധാനം. 


സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന മലയാള ചലച്ചിത്രം കുമ്മാട്ടിക്കളിയുടെ ട്രെയിലർ റിലീസ് ചെയ്തു. സുരേഷ് ​ഗോപിയാണ് ട്രെയിലർ പുറത്തുവിട്ടത്. ഡെന്നി എന്ന കഥാപാത്രത്തെയാണ് മാധവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കുമ്മാട്ടി ബോയ്സിന്റെ കഥ പറയുന്ന ചിത്രം ആക്ഷൻ ത്രില്ലർ ​ഗണത്തിൽപെടുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.  

"സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിച്ച് ആർ.കെ വിൻസെൻ്റ് സെൽവ സംവിധാനം ചെയ്ത "കുമ്മാടികളി"യുടെ ഒഫീഷ്യൽ ട്രെയിലർ. എൻ്റെ മകൻ മാധവ് സുരേഷ് ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്. മുഴുവൻ ടീമിനും ആശംസകൾ നേരുന്നു", എന്നാണ് ട്രെയിലർ പങ്കിട്ട് സുരേഷ് ​ഗോപി കുറിച്ചത്. 

Latest Videos

undefined

ആനന്ദം, കച്ചേരി ആരംഭം, ജില്ല ഉൾപ്പടെ തമിഴ് ചിത്രങ്ങളും കീർത്തിചക്ര,തങ്കമണി ഉൾപ്പടെയുള്ള മലയാള ചിത്രങ്ങളും നിർമിച്ച സൂപ്പർഗുഡ് ഫിലിംസിന്റെ 98മത് ചിത്രമാണ് 'കുമ്മാട്ടിക്കളി'. യുവൻ ശങ്കർ രാജ  ആദ്യമായി പാടുന്ന മലയാള ചിത്രം കൂടിയാണ് ഇത്. പ്രിയമുടൻ, യൂത്ത് തുടങ്ങിയ വിജയ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ആർ കെ വിൻസെന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി.

മാധവ് സുരേഷിനൊപ്പം മിഥുൻ, റാഷിക് അജ്മൽ, ധനഞ്ജയ്, മൈം ഗോപി, ദിനേശ്, മേജർ രവി ,അസീസ് നെടുമങ്ങാട് എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ലെന ഈ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു  കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റെ തിരക്കഥയും സംവിധായാകന്റേതാണ്. 

സോഷ്യൽ മീഡിയ അറ്റാക്കുകൾ കരിയറിനെ ബാധിച്ചു, തടസങ്ങൾ ഉണ്ടാക്കാന്‍ ശ്രമിച്ചവരുണ്ട്: അമൃത സുരേഷ്

ഛായാഗ്രഹണം : വെങ്കി വി , എഡിറ്റ് : ഡോൺ മാക്സ് , സംഭാഷണം : രമേഷ് അമ്മാനത്ത് ,പ്രൊജക്റ്റ് ഡിസൈൻ : സജിത്ത് കൃഷ്ണ / അമൃത അശോക്. കോറിയോഗ്രാഫി: നോബിൾ. ആർട്ട് : റിയാദ് വി ഇസ്മായിൽ. സ്റ്റണ്ട് : ഫീനിക്സ് പ്രഭു / മാഫിയ ശശി. ഒറിജിനൽ സ്‌കോർ : ജാക്സൺ വിജയൻ / സുമേഷ് പരമേശ്വരൻ. പ്രൊഡക്ഷൻ കൺട്രോളർ : അമൃത മോഹൻ. കോസ്റ്റുംസ് : അരുൺ മനോഹർ. മേക്കപ്പ്: പ്രദീപ് രംഗൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മഹേഷ് മനോഹർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പ്രജീഷ് പ്രഭാസൻ. അസ്സോസിയേറ്റ് ഡയറക്ടർ : രമേഷ് അമ്മാനത്ത്. സ്റ്റിൽസ് : ബവിഷ് ബാലൻ. പി ആർ ഓ :  മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

click me!