ദ ഗോട്ടിലെ അജിത്ത് സര്‍പ്രൈസ്, സംവിധായകന്റെ വെളിപ്പെടുത്തല്‍, ഞെട്ടി വിജയ് ആരാധകരും

By Web Team  |  First Published Sep 2, 2024, 12:05 PM IST

ദ ഗോട്ടിലെ സര്‍പ്രൈസ് വെളിപ്പെടുത്തി സംവിധായകൻ വെങ്കട് പ്രഭു.

Ajith Kumar reference in The GOAT revealed hrk

ദ ഗോട്ടാണ് ആരാധകരുടെ ചര്‍ച്ച. വിജയ് നായകനായി എത്തുന്ന ചിത്രം ദ ഗോട്ടിലെ പ്രതീക്ഷകള്‍ അത്രത്തോളം വലുതാണ്. വിജയ് രാഷ്‍ട്രീയ പ്രഖ്യാപനം നടത്തിയ  ശേഷം റിലീസാകുന്നത് എന്ന ഒരു പ്രത്യേകതയും ദ ഗോട്ടിനുണ്ട്. തമിഴകത്തിന്റെ തല അജിത്തിന്റെ ആരാധകരെയും ദ ഗോട്ട് വലിയ ആവേശത്തിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.

വെങ്കട് പ്രഭുവാണ് വിജയ്‍ ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്തിന്റെ മങ്കാത്ത എന്ന ഹിറ്റിന്റെ സംവിധായകൻ എന്ന നിലയിലാണ് വെങ്കട് പ്രഭുവിനെ സിനിമാ ആരാധകര്‍ക്ക് കൂടുതല്‍ പരിചയം. അജിത്തിന്റെ റെഫറൻസ് വിജയ് നായകനാകുന്ന ദ ഗോട്ടിലുണ്ടാകുമെന്ന് വെങ്കട് പ്രഭു വെളിപ്പെടുത്തിയതും ചിത്രത്തില്‍ കൌതുകം നിറയ്‍ക്കുന്നു. വിജയ്‍യെ നായകനാക്കി ഒരു ചിത്രം എന്തായാലും ചെയ്യണമെന്ന് അജിത്ത് ആവശ്യപ്പെട്ടിരുന്നുവെന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു.

Latest Videos

ദ ഗോട്ട് എന്ന സിനിമയെ കുറിച്ച് നടൻ അജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടതും സംവിധായകൻ വെങ്കട് പ്രഭു സൂചിപ്പിച്ചിരുന്നു മങ്കാത്തയുടെ ചിത്രീകരണ സമയത്ത് പലപ്പോഴും തന്നോട് അടുത്തത് വിജയ് നായകനാകുന്ന ഒരു ചിത്രം ചെയ്യുമെന്ന് അജിത്ത് സൂചിപ്പിക്കുമായിരുന്നു എന്ന് പറഞ്ഞിരുന്നു അദ്ദേഹം. ഒടുവില്‍ ഞാൻ വിജയ് നായകനാകുന്ന ദ ഗോട്ട് ചെയ്യുന്നത് അജിത്തിനോട് വ്യക്തമാക്കിയപ്പോഴും പറഞ്ഞ മറുപടി ആവേശം നല്‍കുന്നതാണ്. വര്‍ഷങ്ങളായി നിങ്ങളോട് ഞാൻ പറയുന്നതല്ലേ. സൂപ്പര്‍ എന്നായിരുന്നു അജിത്തിന്റെ മറുപടി. മങ്കാത്തയേക്കാള്‍ 100 മടങ്ങ് മികച്ചതായിരിക്കണം ദ ഗോട്ട് എന്നും അജിത്ത് കുമാര്‍ പറഞ്ഞതായി വെങ്കട് പ്രഭു വെളിപ്പെടുത്തി. വിജയ്‍യുടെയും അജിത്തിന്റെ സൗഹൃദം വ്യക്തമാക്കുന്നതാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍ എന്ന് അഭിപ്രായപ്പെടുകയാണ് ആരാധകരും.

ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേരിട്ടതെന്നും വെങ്കട് പ്രഭു അഭിമുഖത്തില്‍ പറഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.

Read More: ആകാംക്ഷയുണര്‍ത്തി ദേവര, ജൂനിയര്‍ എൻടിആര്‍ ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!
vuukle one pixel image vuukle one pixel image