'തിരുച്ചിദ്രമ്പല'ത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ; 'ഇഡ്ഡലി കടൈ' അണിയറയിൽ

By Web Team  |  First Published Oct 20, 2024, 9:39 AM IST

2022 ഓ​ഗസ്റ്റ് 18നാണ് 'തിരുച്ചിദ്രമ്പലം' റിലീസ് ചെയ്തത്.


2022ൽ റിലീസ് ചെയ്ത് കേരളത്തിലടക്കം വൻ ഹിറ്റായി മാറിയ ചിത്രമാണ് 'തിരുച്ചിദ്രമ്പലം'. ധനുഷും നിത്യ മേനനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇപ്പോഴിതാ രണ്ട് ​വർഷത്തിനിപ്പുറം നിത്യയും ധനുഷും വീണ്ടും ഒന്നിക്കുകയാണ്. 'ഇഡ്ഡലി കടൈ' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. രായന് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് നടൻ തന്നെയാണ് നടത്തിയത്. 

ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് 'ഇഡ്ഡലി കടൈ' നിർമിക്കുന്നത്. ഡൗൺ പിക്ചേഴ്സിന്റെ ആദ്യ നിർമാണസംരംഭം കൂടിയാണിത്. ജി വി പ്രകാശ് കുമാറാണ് സം​ഗീതം. നിലവിൽ പ്രീ പ്രൊഡക്ഷൻ സ്റ്റേജിലുള്ള ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ വൈകാതെ പുറത്തുവരും. 

Latest Videos

undefined

2022 ഓ​ഗസ്റ്റ് 18നാണ് 'തിരുച്ചിദ്രമ്പലം' റിലീസ് ചെയ്തത്. രാഷി ഖന്നയും നിത്യ മേനോനും നായികമാരായി എത്തിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. സെപ്റ്റംബര്‍ 23 മുതൽ ചിത്രം ഒടിടിയിലും സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. മിത്രൻ ജവഹര്‍ ആയിരുന്നു സംവിധാനം. ചിത്രത്തിലെ ​ഗാനങ്ങൾ സൂപ്പർ ഹിറ്റാകുകയും ചെയ്തു. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നിത്യ മേനന് ഇതിലൂടെ ലഭിക്കുകയും ചെയ്തിരുന്നു. ഓം പ്രകാശ് ആയിരുന്നു ഛായാഗ്രാഹകൻ. 'പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിച്ചു. കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് ആയിരുന്നു വിതരണം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Menen (@nithyamenen)

ജൂലൈയിൽ റിലീസ് ചെയ്ത ചിത്രമാണ് രായൻ. മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ കാളിദാസ് ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി എത്തിയിരുന്നു. സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ, എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. 

പവർ പാക്ക്ഡ് ഉത്സവ ​ഗാനം; നിറഞ്ഞാടി സംഗീത സംവിധായകൻ രാഹുല്‍ രാജും, 'പൊറാട്ട് നാടകം' പാട്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!