പ്രണയം, വിവാഹം, പത്ത് വര്‍ഷത്തെ ദാമ്പത്യം', പ്രിയതമന് വിവാഹവാർഷിക ആശംസകളുമായി ഷഫ്‌ന

By Web Team  |  First Published Dec 12, 2023, 9:36 PM IST

2013ല്‍ ആയിരുന്നു ഷഫ്‌നയുടെയും സജിന്റെയും പ്രണയവും ഇറങ്ങിപ്പോക്കും വിവാഹവുമെല്ലാം.


രേ ഒരു സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയിരിയ്ക്കുകയാണ് സജിന്‍. സാന്ത്വനം എന്ന സീരിയല്‍ ചെറുപ്പക്കാര്‍ പോലും കാണുന്നതിന് കാരണം ശിവാഞ്ജലിമാരുടെ പ്രണയ രംഗങ്ങള്‍ കാണാന്‍ വേണ്ടി മാത്രമാണ്. സജിന്റെ ഭാര്യ ഷഫ്നയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.ഇരുവരുടെയും വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് ഷഫ്‌ന പങ്കുവച്ച പോസ്റ്റും അടിക്കുറിപ്പും ശ്രദ്ധ നേടുകയാണ് ഇപ്പോൾ.

'നിങ്ങളെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് വാക്കുകളില്ല അതുകൊണ്ട് തന്നെ നിങ്ങളോടുള്ള എന്റെ വികാരങ്ങള്‍ എനിക്ക് മതിയാവുവോളം പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. നമ്മള്‍ വിവാഹിതരായിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ എന്നാണ് എനിക്കിപ്പോഴും ഫീല്‍ ചെയ്യുന്നത്. അല്ലെങ്കില്‍ നമ്മുടെ പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എനിക്ക് സന്തോഷവും സ്‌നേഹവും ആവേശവും തോന്നിപ്പിക്കുന്നു. ആവേശകരമായ ട്വിസ്റ്റുകളും വളവുകളും ഉയര്‍ച്ച- താഴ്ചകളും ഉള്ള കൂടുതല്‍ അപ്രതീക്ഷിത ജീവിത യാത്രകള്‍ക്കായി കാത്തിരിക്കുന്നു. എന്ത് വന്നാലും നമ്മള്‍ പരസ്പരം കൈകള്‍ മുറുകെ പിടിച്ചിട്ടുണ്ടെന്ന് നമുക്ക് നന്നായി അറിയാം. നമ്മൾ ഒറ്റക്കെട്ടാണ്' എന്നാണ് ഷഫ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Latest Videos

undefined

2010ല്‍ പുറത്തിറങ്ങിയ പ്ലസ് ടു എന്ന സിനിമയുടെ ഷൂട്ടിങിന് ഇടയിലാണ് ഷഫ്‌നയും സജിനും പരിചയപ്പെടുന്നത്. എന്നാല്‍ ഷഫ്‌നയെ താന്‍ മുന്‍പ് പല ലൊക്കേഷനുകളിലും കണ്ടിട്ടുണ്ട് എന്ന് സജിന്‍ പറയുന്നു. പ്ലസ്ടു സിനിമ കഴിഞ്ഞതിന് ശേഷം സജിന്‍ പ്രണയം പ്രപ്പോസ് ചെയ്യുകയായിരുന്നുവത്രെ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shafna Nizam (@shafna.nizam)

2013ല്‍ ആയിരുന്നു ഷഫ്‌നയുടെയും സജിന്റെയും പ്രണയവും ഇറങ്ങിപ്പോക്കും വിവാഹവുമെല്ലാം. പത്ത് വര്‍ഷത്തെ ദാമ്പത്യം വളരെ ഹാപ്പിയായിരുന്നു. ഷഫ്‌ന സിനിമകളിലും, തമിഴ് - മലയാളം സീരിയലുകളിലും സജീവമായി. അഭിനയിക്കാന്‍ തന്നെയായിരുന്നു സജിനും ഇഷ്ടം. സിനിമ നടനാകാന്‍ വേണ്ടി ശ്രമിച്ചെങ്കിലും നല്ല അവസരങ്ങളൊന്നും കിട്ടിയില്ല. അപ്പോഴാണ് ഏഷ്യനെറ്റിന്റെ സാന്ത്വനത്തില്‍ നിന്ന് ഓഫര്‍ വന്നത്. അത് ക്ലിക്കായി സജിനെ ശിവേട്ടനായി മലയാളികള്‍ ഏറ്റെടുത്തു.

'ചീനാട്രോഫി പാർട്ടിക്ക് എതിരായ സിനിമയല്ല, ഞാനും ഒരു എസ്എഫ്ഐക്കാരൻ ആയിരുന്നു': സംവിധായകൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

tags
click me!