ഇനി സണ്ണി ഡിയോളിന്റെ എസ്‍ഡിജിഎം, സംവിധാനം ഗോപിചന്ദ് മാലിനേനി

By Web TeamFirst Published Jun 20, 2024, 4:18 PM IST
Highlights

സണ്ണി ഡിയോള്‍ നായകനായി എസ്‍ഡിജിഎം സിനിമ പ്രഖ്യാപിച്ചു.

അടുത്തിടെ ഹിറ്റായ ഗദര്‍ 2 സിനിമയിലൂടെ നടൻ സണ്ണി ഡിയോള്‍ വൻ തിരിച്ചുവരവാണ് നടത്തിയത്. ബോളിവുഡിന്റെ സണ്ണി ഡിയോളിന്റെ നൂറാം സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. സണ്ണി ഡിയോളിന്റെ ആക്ഷൻ ഹിറോ ചിത്രമായിരിക്കും പുതിയതും. എസ്‍ഡിജിഎം എന്നാണ് പേരിട്ടിരിക്കുന്നത്.

ഗോപിചന്ദ് മാലിനേനിയാണ് എസ്‍ഡിജിഎം സിനിമ സംവിധാനം ചെയ്യുന്നത്. ഇതുവരെ കാണാത്ത ആക്ഷൻ അവതാരത്തിലാണ് സംവിധായകൻ നായകനെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ഋഷി പഞ്ചാബി. സണ്ണി ഡിയോളിനൊപ്പം മറ്റ് സുപ്രധാന കഥാപാത്രങ്ങളാകുന്നത് സയാമി ഖേറും റെജീന കസാന്ദ്രയുമാണ്. ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിനൊപ്പം പീപ്പിൾ മീഡിയ ഫാക്ടറിയുമാണ് നിര്‍മിക്കുന്നത്. അനൽ അരസുവിനും രാം ലക്ഷ്‍മണിനുമൊപ്പം ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗാഫ്രി വെങ്കട്ടും നിര്‍വഹിക്കുന്നു. പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്നയും ചിത്രത്തിന്റെ പിആര്‍ഒ ശബരിയുമാണ്.

Latest Videos

ഗദര്‍ 2 ഓഗസ്റ്റ് 11നാണ് തിയറ്ററുകളില്‍ എത്തിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെ പെട്ടെന്ന് തന്നെ ചിത്രം രാജ്യമാകെ ശ്രദ്ധയാകര്‍ഷിക്കുന്ന കാഴ്‍ചയാണ് കണ്ടത്. ആഗോള ബോക്സ് ഓഫീസില്‍ 650 കോടിയില്‍ അധികം നേടി. സംവിധാനം അനില്‍ ശര്‍മയാണ്.

രണ്ടായിരത്തിയൊന്നില്‍ പുറത്തെത്തി വൻ വിജയമായ ചിത്രം ആണ് ഗദര്‍: ഏക് പ്രേം കഥ എന്നത്. ഗദര്‍ 2 എത്തിയത് രണ്ടാം ഭാഗം ആയിട്ടായിരുന്നു. സംവിധായകൻ അനില്‍ ശര്‍മയുടേതായി വന്ന ചിത്രം സണ്ണി ഡിയോളിന്റെയും അമീഷ പട്ടേലിന്റെയും കഥാപാത്രങ്ങള്‍ കേന്ദ്രീകരിച്ചിട്ടായിരുന്നു. ഛായാഗ്രാഹണം നജീബ് ഖാനായിരുന്നു. ഉത്‍കര്‍ഷ ശര്‍മ, മനിഷ വധ്‍വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്‍താഖ് ഖാൻ, രാകേഷ് ഭേദി, അനാമിക സിംഗ്, ലുബ്‍ന തുടങ്ങി ഒട്ടേറെ താരങ്ങളും സണ്ണി ഡിയോളിന്റെ 'ഗദര്‍ 2'വില്‍ വേഷമിട്ടിരിക്കുന്നു.

Read More: വൻ ഹിറ്റായ പോര്‍ തൊഴിലിന് ശേഷം ധനുഷിനെ നായകനാക്കാൻ വിഘ്‍നേശ് രാജ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!