ആ വമ്പൻ താരം പറഞ്ഞത് ഒടുവില്‍ സത്യമാകുന്നോ?.
തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ. പ്രിൻസ് എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ തനിക്ക് പ്രചോദനം നല്‍കിയത് അജിത്താണ് എന്ന് പറയുന്നു ശിവകാര്‍ത്തികേയൻ. പരാജയത്തെ നേരിടേണ്ടതെങ്ങനെയെന്ന് പറയുകയായിരുന്നു താരം. പുതുതായി ശിവകാര്‍ത്തികേയൻ നായകനായി വരാനിരിക്കുന്ന ചിത്രം അമരന്റെ ഓഡിയോ ലോഞ്ചിലാണ് അജിത്തിനെ കുറിച്ച് നടൻ സംസാരിച്ചത്.
ദീപാവലി റിലീസായി എത്തിയ പ്രിൻസ് തിയറ്റററില്‍ പരാജയമായപ്പോഴുണ്ടായ സംഭവം വെളിപ്പെടുത്തുകയായിരുന്നു ശിവകാര്‍ത്തികേയൻ. പ്രിൻസിന്റെ പരാജയം താൻ വിലയിരുത്തുകയായിരുന്നു. എന്റെ കരിയര്‍ തീര്‍ന്നെന്ന് ചിലര്‍ പറയുകയും ചെയ്‍തു. ഒരു ചടങ്ങിന് തന്നെ ക്ഷണിച്ചിരുന്നു. അജിത്തും ചടങ്ങിനുണ്ടായിരുന്നു. എന്നെ അദ്ദേഹം സ്വാഗതം ചെയ്‍തു. ബിഗ് ലീഗിലേക്ക് സ്വാഗതം എന്ന് പറയുകയായിരുന്നു അജിത്ത് സാര്‍. എന്താണ് എന്ന് ആദ്യം മനസ്സിലായില്ല. ചിലര്‍ നിന്റെ വളര്‍ച്ചയില്‍ അസ്വസ്ഥരായി തുടങ്ങി എന്ന് അജിത് സര്‍ വ്യക്തമാക്കി. ബിഗ് ലീഗിലേക്ക് വന്ന് എന്ന് എന്തായാലും സമ്മതിക്കൂ. നമ്മള്‍ പരാജയപ്പെടുമ്പോള്‍ ഒരു വിഭാഗം എന്തായാലും സന്തോഷിക്കും. നമ്മുടെ വിജയത്തില്‍ എന്തായാലും ആ വിഭാഗം നിരാശപ്പെടുകയും ചെയ്യുമെന്നും അജിത് കുമാര്‍ പറഞ്ഞു എന്ന് ശിവകാര്‍ത്തികേയൻ വ്യക്തമാക്കി
undefined
തമിഴില്‍ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ എന്നത് നിരവധി വിജയ ചിത്രങ്ങളിലൂടെ നേരത്തെ തെളിഞ്ഞ വസ്‍തുതയുമാണ്. അതിനാല്‍ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഓരോ ചിത്രത്തിനായും ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. ഡോക്ടര്‍, ഡോണ്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ അടുത്ത കാലത്ത് തമിഴില്‍ മികച്ച കളക്ഷൻ നേടി വമ്പൻ വിജമയമായിരുന്നു. കനാ , ഡോണ്‍, ഡോക്ടര്‍ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവുമായി നടൻ ശിവകാര്‍ത്തികേയൻ തിളങ്ങിയിരുന്നു.
രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് വിജയ് സിനിമയില്‍ ഇടവേളയെടുക്കുന്നതിനാല്‍ അടുത്ത ഒന്നാംനിര തമിഴ് താരമാകാനുള്ള ശ്രമത്തിലുമാണ് ശിവകാര്‍ത്തികേയൻ. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും ഉണ്ടാകുമ്പോള്‍ റിലീസ് ഒക്ടോബര്‍ 31ന് ആണ്. സായ് പല്ലവിയാണ് ചിത്രത്തില്‍ നായിക. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക