സ്റ്റൈലിഷായി നടൻ സിദ്ധാര്‍ഥ് മല്‍ഹോത്ര, ഫോട്ടോ ഹിറ്റാക്കി ആരാധകര്‍

By Web TeamFirst Published Jun 8, 2024, 4:17 PM IST
Highlights

നടൻ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ സ്റ്റൈലിഷ് ഫോട്ടോ പുറത്ത്.

നടൻ സിദ്ധാര്‍ഥ് മല്‍ഹോത്ര യുവ താരങ്ങളില്‍ മുൻനിരയിലാണ്. നിരവധി ഹിറ്റുകളില്‍ നായകനായി വന്ന താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. യുവ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായി മാറാൻ പെട്ടെന്ന് സിദ്ധാര്‍ഥിന് കഴിഞ്ഞിട്ടുണ്ട്. അവസാനമായി യോദ്ധയുമായെത്തിയ സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് ഫോട്ടോയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ യോദ്ധയുടെ ഫൈനല്‍ കളക്ഷൻ പുറത്തുവിട്ടിരുന്നു. വലിയ പ്രതീക്ഷകളോടെ എത്തിയ യോദ്ധ സിനിമ ആഗോള ബോക്സ് ഓഫീസില്‍ 53.5 കോടി രൂപയാണ് നേടിയത്. ഛായാഗ്രാഹണം ജിഷ്‍ണു ഭട്ടാചര്‍ജീയാണ്. സംഗീതം തനിഷ്‍ക് ഭാഗ്‍ചി ആണ്.

.'s smile, style and selfie game is always on point!! 😍🤗 pic.twitter.com/pnAOGnmB1Q

— Team Sidharth (@Team_SidharthM)

Latest Videos

ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദൈര്‍ഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിടുന്നുണ്ട്.

തിരക്കഥ സാഗര്‍ ആംബ്രെയാണ്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് യുവ താരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ്. എ ജെന്റില്‍മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.

Read More: ഈനാട് ഗ്രൂപ്പ് ഉടമയും റാമോജി ഫിലിം സിറ്റി സ്ഥാപകനും നിര്‍മാതാവുമായ റാമോജി റാവു അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!