ആരോപണത്തിന് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകി സിദ്ദിഖ്

By Web Team  |  First Published Aug 26, 2024, 12:01 PM IST

രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. 

actor Siddique filed a complaint against Revathy Sampath to the dgp, hema committee report

കൊച്ചി: ലൈം​ഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദിഖ്. ഡിജിപിക്കാണ് നടൻ പരാതി നൽകിയത്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ദിഖ് പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ സിദ്ദിഖ് പറയുന്നു. രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. 

'അമ്മ'യ്ക്ക് എതിരെ ഒരു ആരോപണം ഉണ്ടായപ്പോൾ താനും അന്തരിച്ച നടി കെപിഎസി ലളിതയും ചേർന്ന് ഒരു വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടി തനിയ്ക്ക് എതിരെ ആദ്യ പോസ്റ്റ് ഇട്ടത്. താൻ അഭിനയിച്ച ഒരു സിനിമയുടെ പ്രിവ്യു ഷോയ്ക്ക് എത്തിയപ്പോൾ രേവതിയോട് മോശമായി സംസാരിച്ചു എന്നായിരുന്നു അത്. പിന്നീട് പലതവണ സോഷ്യൽ മീഡിയകൾ വഴിയും മാധ്യമങ്ങൾ വഴിയും വ്യത്യസ്തമായ ആരോപണങ്ങളാണ് നടി ഉന്നയിച്ചത്. ചില സമയങ്ങളിൽ താൻ മോശമായി സംസാരിച്ചുവെന്നും പിന്നീട് ബലാത്സം​ഗം ചെയ്തു എന്നും പറയുകയുണ്ടായെന്ന് സിദ്ദിഖ് പരാതിയിൽ പറയുന്നു. ഒരുഘട്ടത്തിൽ പോക്സോ കേസ് വരുന്ന തരത്തിൽ പ്രായപൂർത്തിയാകുന്നതിന് മുൻപാണ് താൻ ലൈം​ഗികമായി ചൂഷണം ചെയ്യപ്പെട്ടതെന്നാണ് നടി ആരോപിച്ചത്. ഇത്തരത്തിൽ വ്യത്യസത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ ഒരു പ്രത്യേക അജണ്ട ഉണ്ടെന്നും സിദ്ദിഖ് പരാതിയിൽ പറയുന്നു. 

Latest Videos

വിവാദങ്ങൾ ആളിക്കത്തുന്നു; 'അമ്മ' എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവച്ചു

ചൈനയിൽ മെഡിസിന്‍ പഠിക്കാൻ പോയ രേവതി സമ്പത്ത്, സഹപാഠിയുടെ ന​ഗ്ന ഫോട്ടോ എടുത്തുവെന്നും ഇതിന്റെ പശ്ചാത്തലത്തിൽ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും പുറത്താക്കിയെന്നും ഒരു ഫാഷൻ ഷോ കോഡിനേറ്റർ വഴി താൻ കേട്ടിട്ടുണ്ടെന്നും സിദ്ദിഖ് പരാതിയിൽ പറയുന്നുണ്ട്. രേവതി സമ്പത്തിനെ ഒരു ദിവസം മാത്രമാണ് കണ്ടിട്ടുള്ളത്. 2016 ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് കണ്ടിട്ടുള്ളതെന്നും പരാതിയിൽ സിദ്ദിഖ് പറയുന്നുണ്ട്. സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ഷോയിൽ വച്ചായിരുന്നു ഇത്. പക്ഷേ ഈ ആരോപണം ഉന്നയിക്കുന്നത് പോലെ യാതൊരുവിധ സംഭവങ്ങളും ഉണ്ടായിട്ടില്ലെന്നും അന്ന് രക്ഷിതാക്കൾക്ക് ഒപ്പമാണ് നടി വന്നതെന്നും പരാതിയിൽ പറയുന്നുണ്ട്. 

1. 7 മില്യൺ കാഴ്ചക്കാർ, ദൃശ്യ വിസ്മയമൊരുക്കി 'എ ആർ എം' ട്രെയിലർ, ട്രെന്റിങ്ങിൽ ഒന്നാമത്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

vuukle one pixel image
click me!
vuukle one pixel image vuukle one pixel image