പകർന്നാട്ടങ്ങളിലെ മോഹൻലാൽ, എങ്ങനെ മറക്കും ഈ രമേശന്‍ നായരെ ? 18ന്റെ നിറവിൽ 'തന്മാത്ര'

By Web TeamFirst Published Dec 16, 2023, 7:24 PM IST
Highlights

ആടുജീവിതമാണ് ബ്ലെസിയുടെ പുതിയ ചിത്രം.

ലയാള സിനിമയുടെ നടനവിസ്മയം ആണ് മോഹൻലാൽ. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചത് ഒട്ടനവധി സിനിമകളാണ്. മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത വിധത്തിലുള്ളതാണ് അവയിലെ ഓരോ കഥാപാത്രങ്ങളും. അതിൽ പ്രധാനപ്പെട്ട വേഷമാണ് 'രമേശന്‍ നായർ'. സംവിധായകൻ ബ്ലെസി അണിയിച്ചൊരുക്കിയ ഹിറ്റ് ചിത്രം തന്മാത്രയിലേതാണ് ഈ കഥാപാത്രം. ഇന്നും കാലാനുവർത്തിയായി നില കൊള്ളുന്നൊരു മോഹൻലാൽ കഥാപാത്രമാണിത് എന്നതിന് ആർക്കും തർക്കമുണ്ടാകില്ല. 

തന്മാത്ര റിലീസ് ചെയ്തിട്ട് ഇന്നേക്ക് 18 വർഷം തികയുകയാണ്. 2005 ഡിസംബർ 16ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു, ജഗതി ശ്രീകുമാർ, അർജുൻ ലാൽ  തുടങ്ങിയവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓർമ്മകൾ നഷ്ടമാകുന്ന അൽഷീമേഴ്‌സ് രോഗം ബാധിച്ച ഒരു വ്യക്തിയും അയാളുടെ കുടുംബത്തിൽ വരുത്തുന്ന മാറ്റങ്ങളെയും നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങളെയും കുറിച്ചായിരുന്നു ചിത്രം കഥ പറഞ്ഞത്. 

Latest Videos

2005ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ അഞ്ചോളം പുരസ്‌കാരങ്ങളായിരുന്നു തന്മാത്ര കരസ്ഥമാക്കിയത്. മികച്ച ചിത്രത്തിനുള്ള അവാർഡിനൊപ്പം മികച്ച സംവിധായകൻ, നടൻ, തിരക്കഥ എന്നീ പുരസ്‌കാരങ്ങളും അർജ്ജുൻ ലാൽ പ്രത്യേക ജൂറി പുരസ്‌കാരത്തിനും അർഹനായി. 

''ഒരു സിനിമ സംവിധായകൻ എന്നതിലുപരി, അൽഷിമേഴ്‌സിനെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിച്ചതിന് തൻമാത്ര  സഹായിച്ചു എന്നത് എനിക്ക് സന്തോഷം നൽകുന്നു. ചിത്രം പുറത്തിറങ്ങി 18 വർഷം തികയുന്ന ഈ അവസരത്തിൽ പ്രേക്ഷകർക്കും സിനിമയുടെ നിർമ്മാണത്തിൽ പങ്കാളികളായ എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു.  കാഴ്ച എന്ന സിനിമ സംഭവിക്കുന്നതിനും മുമ്പ് തന്നെ തന്മാത്ര എന്ന ചിത്രത്തിന്റെ ആശയം ഉള്ളിൽ ഉണ്ടായിരുന്നെന്നാണ് സംവിധായകൻ ബ്ലെസി പറഞ്ഞത്.കാഴ്ചയുടെ തിരക്കഥ എഴുതാൻ നിർബന്ധിക്കപ്പെടുകയും അത് എഴുതിയ ആത്മവിശ്വാസത്തിലാണ് പിന്നീട് തന്മാത്ര എഴുതുന്നത്. ചിത്രം കുറെയധികം ബന്ധങ്ങളുടെ കൂടി കഥയാണ്. തനിക്ക് ചെയ്യാൻ കഴിയാതിരുന്നത് തന്റെ മകനിലൂടെ ചെയ്ത് എടുക്കുക എന്നുള്ളത് പലപ്പോഴും മിഡിൽ ക്ലാസ് കുടുംബങ്ങളിൽ ഉള്ള പലരുടെയും സ്വപ്‌നമാണ്. അതിന് പുറമെ ഇതിലെ നടി നടന്മാരുടെ പെർഫോമൻസ് അത് മോഹൻലാലിന്റെ മാത്രമല്ല, ചിത്രത്തിൽ അഭിനയിച്ച ഓരോ വ്യക്തികളും നെടുമുടി വേണു ചേട്ടൻ, ജഗതി ശ്രീകുമാർ, അർജുൻ ലാൽ, മീര വാസുദേവ് എല്ലാവരും മികച്ച രീതിയിൽ കഥാപാത്രങ്ങളായി മാറി'', എന്നാണ് ചിത്രത്തിനെ കുറിച്ച് ബ്ലെസി ഒരിക്കൽ പറഞ്ഞത്.

ഗോപി സുന്ദർ പക്കാ ഫ്രോഡ്, എന്ന ഡൗട്ട് ഇറിക്കാ..; രൂക്ഷ വിമർശനവുമായി ബാല

പൃഥ്വിരാജ് സുകുമാരൻ നായകനായ ആടുജീവിതമാണ് ബ്ലെസിയുടെ പുതിയ ചിത്രം. 2024 ഏപ്രിൽ 10-ന് ലോകമെമ്പാടും തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ബ്ലെസിയുടെ മറ്റൊരു മാസ്റ്റർ പീസ് ആകും ഇതെന്നാണ് വിലയിരുത്തലുകൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!