എമ്പുരാന്‍, കണ്ണപ്പ, തുടരും, വൃഷഭ തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. അതുകൊണ്ട് തന്നെ ബറോസുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റും ഇരുകയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിലൊരു അപ്ഡേറ്റാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് സംസാര വിഷയം.
ബറോസിന്റെ ട്രെയിലറാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. സൂര്യ നായകനായി എത്തിയ കങ്കുവ സിനിമയുടെ റിലീസ് ഇന്നായിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് ബറോസ് ട്രെയിലർ തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്. ഇതിന്റെ ചെറുവീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രശംസയുമായി രംഗത്ത് എത്തുന്നത്. അസാധ്യ ട്രെയിലർ ആണെന്നും ദൃശ്യങ്ങളും വിഎഫ്എക്സും പ്രതീക്ഷ നൽകുന്നതാണെന്നും ഇവർ പറയുന്നു. എന്തായാലും ഔദ്യോഗികമായി ബറോസ് ട്രെയിലർ റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ് ഓരോ മലയാളികളും മോഹൻലാൽ ആരാധകരും.
നാല്പത്തി നാല് വർഷം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ നിന്നും ഉൾകൊണ്ട പാഠങ്ങളുമായാണ് മോഹൻലാൽ സിനിമ സംവിധാനത്തിലേക്ക് തിരിഞ്ഞത്. മുണ്ടും മടക്കിക്കുത്തി, മീശ പിരിച്ച്, മാസ് ഡയലോഗുകളുമായി പ്രേക്ഷകരെ ത്രസിപ്പിച്ച അദ്ദേഹത്തിന്റെ സംവിധാനം എങ്ങനെ ഉണ്ടെന്നറിയാൻ മലയാളികളും കാത്തിരിക്കുന്നു.
'എല്ലാം തകർത്തു, ബ്രാൻഡ് ന്യൂ ബാച്ച്'; മുറയെ പ്രശംസിച്ച് ലിജോ ജോസ് പെല്ലിശ്ശേരിയും സുരഭിയും
2024 ഓണം റിലീസായി സെപ്റ്റംബർ 12ന് ബറോസ് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീടത് മാറ്റി. പിന്നാലെ ഒക്ടോബർ മൂന്നിന് റിലീസ് ചെയ്യുമെന്നും മോഹൻലാൽ ഔദ്യോഗികമായി അറിയിച്ചു. പക്ഷേ ഇതും മാറ്റുക ആയിരുന്നു. അനൗദ്യോഗിക വിവരം പ്രകാരം ബറോസ് ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയേക്കും. ജിജോ പുന്നൂസിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് വിവരം. എമ്പുരാന്‍, കണ്ണപ്പ, തുടരും, വൃഷഭ തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം