എന്തായിരിക്കും മോഹൻലാല്‍ പറയാൻ ഉദ്ദേശിക്കുന്നത്?.
മോഹൻലാല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് എല്‍ 360. തരുണ്‍ ഭാസ്‍കറാണ് സംവിധാനം നിര്‍വഹിക്കുന്നത്. മോഹൻലാലിന്റെ എല്‍ 360ന്റെ പേര് എന്തായിരിക്കും എന്നതിന്റെയും ആകാംക്ഷയുണ്ട്. ഒരു അപ്‍ഡേറ്റ് വെള്ളിയാഴ്‍ച വൈകുന്നേരം അഞ്ചിന് പുറത്തുവിടുമെന്ന് നടൻ മോഹൻലാല്‍ വ്യക്തമാക്കിയിരിക്കുകയാണ്. എന്തായാരിക്കും അതെന്ന് താരം വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ മോഹൻലാല്‍ നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ ആരാധകര്‍ ആകാംക്ഷയിലാണ്. ഫസ്റ്റ് ലുക്കായിരിക്കുമെന്നാണ് ചിത്രത്തിന്റെ പ്രവര്‍ത്തകളില്‍ വാര്‍ത്തകളില്‍ സൂചിപ്പിക്കുന്നത്.
മലൈക്കോട്ടൈ വാലിബന് ശേഷം വരുന്ന ചിത്രമായതിനാല്‍ എല്‍ 360 മോഹൻലാലിന് നിര്‍ണായകവുമാണ്. എല്‍ 360ന് പേര് തീരുമാനിച്ചുവെന്നാണ് സംവിധായകൻ നേരത്തെ സൂചിപ്പിച്ചിരുന്നു. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായ എല്‍ 360ന്റെ സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തിയിരുന്നു.
undefined
മോഹൻലാലിനെ നായകനാക്കി രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ എല്‍ 360ല്‍ അവതരിപ്പിക്കുന്നുവെന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
നിര്‍മാണം എം രഞ്‍ജിത്ത് ആണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്‍ജിത്തുമായ ചിത്രത്തിന്റെ നിർമാണ നിർവ്വഹണം ഡിക്സൻപൊടുത്താസാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദായ ചിത്രം എല്‍ 360ന്റെ പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.
Read More: ഇതിലും രസകരമായി എങ്ങനെ അത് പറയാനാണ്?, സായ് പല്ലവിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക