എനിക്കിതേ അറിയൂ, എല്ലാ സിനിമയും ഉ​ഗ്രനാവില്ല, അബന്ധങ്ങൾ പറ്റാം; റിവ്യു ബോംബി​ങ്ങിനെ കുറിച്ച് മോഹൻലാൽ

By Web TeamFirst Published Dec 15, 2023, 5:38 PM IST
Highlights

എല്ലാ സിനിമയും നല്ലതാകില്ലെന്നും അബന്ധങ്ങൾ ആർക്ക് വേണ്ടമെങ്കിലും പറ്റാമെന്നും മോഹൻലാൽ

മീപകാലത്ത് സിനിമാ മേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ് റിവ്യു ബോബിം​ഗ്. പുതിയ സിനിമകൾക്ക് എതിരെ നടക്കുന്ന ഇത്തരം മോശം റിവ്യുകൾക്ക് എതിരെ നിരവധി പേരാണ് രം​ഗത്തെത്തിയത്. ഏതാനും യുട്യൂബുകാർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മനഃപൂർവ്വം സിനിമയെ മോശമാക്കാൻ പലരും ശ്രമിക്കുന്നുവെന്ന തരത്തിലും പരാമർശങ്ങൾ ഉയർന്നു. ഇപ്പോഴിതാ റിവ്യു ബോംബിങ്ങിനെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

എല്ലാ സിനിമയും നല്ലതാകില്ലെന്നും അബന്ധങ്ങൾ ആർക്ക് വേണ്ടമെങ്കിലും പറ്റാമെന്നും മോഹൻലാൽ പറയുന്നു. ഒരാൾക്ക് സിനിമ ഇഷ്ടമായില്ലെങ്കിൽ വേറെ പത്ത് പേർക്ക് ആ സിനിമ ഇഷ്ടമായിക്കാണും. ഇഷ്ടമാകാത്തവർക്ക് ഇഷ്ടമായില്ലെന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതവർ പറഞ്ഞോട്ടേയെന്നും മോഹൻലാൽ പറഞ്ഞു. നേര് എന്ന സിനിമയുടെ ഭാ​ഗമായി കാൻ ചാനൽ മീഡിയയുടെ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. 

Latest Videos

ചെയര്‍മാന്‍റെ പെരുമാറ്റം ഏകാധിപതിയെ പോലെ, ഇത് വരിക്കാശ്ശേരിമന ലൊക്കേഷനല്ല: ചലച്ചിത്ര അക്കാദമി കൗൺസിൽ

"ഞാൻ പത്ത് നാൽപത്തി ആറ് വർഷമായി സിനിമയിൽ അഭിനയിക്കുന്നുണ്ട്. എനിക്ക് ഇനീയിപ്പോ വേറെ ഒന്നും ചെയ്യാൻ പറ്റില്ല. ഇതെ അറിയുള്ളൂ. എല്ലാ സിനിമയും ഉ​ഗ്രനായി മാറില്ലല്ലോ. എല്ലാവർക്കും അബന്ധങ്ങൾ പറ്റാം. ഒരാൾ സിനിമ ഇഷ്ടമായില്ലെങ്കിൽ വേറെ പത്ത് പേർക്ക് സിനിമ ഇഷ്ടമായിക്കാണും. ഇഷ്ടമാകാത്തവർക്ക് ഇഷ്ടമായില്ലെന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതവർ പറഞ്ഞോട്ടേ. അതിൽ പ്രത്യേകിച്ച് സങ്കടമില്ല. വളരെയധികം സിനിമ ഇഷ്ടമായെന്ന് പറഞ്ഞാൽ വളരെയധികം സന്തോഷം. അതല്ലേ ഏറ്റവും നല്ലത്. ആ സമയത്ത് നമുക്ക് എന്തെല്ലാം നല്ല കാര്യങ്ങൾ ചിന്തിക്കാം. എന്തിനാണ് അസ്വസ്ഥത. ചുമ്മാതെ എന്തിനാണ് അതെടുത്ത് തോളിൽ വച്ചോണ്ട് നടക്കുന്നത്. വേറെ എന്തൊക്കെ കാര്യങ്ങളുണ്ട് അതിന്. ഏറ്റവും നല്ലൊരു സിനിമ ഉണ്ടാക്കുക. അത് കണ്ടിട്ട് ഇഷ്ടമാകുന്നവർക്ക് ഇഷ്ടമാകട്ടെ. ഇഷ്ടമില്ലാത്തവർ എന്തോ ചെയ്യട്ടെ", എന്നാണ് മോഹൻലാൽ പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!