Latest Videos

അടിസ്ഥാന വില ഒരു ലക്ഷം; മമ്മൂട്ടി എടുത്ത ആ ചിത്രം ലേലത്തിന്

By Web TeamFirst Published Jun 29, 2024, 7:09 PM IST
Highlights

അറുപത്തി ഒന്ന് ചിത്രങ്ങളാണ് പ്രദർശനത്തിന് വച്ചിരിക്കുന്നത്.

ഫോട്ടോഗ്രാഫിയോട് താല്പര്യമുള്ള ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് നടന്‍ മമ്മൂട്ടി. അദ്ദേഹത്തിന്‍റെ ക്യാമറ കണ്ണുകളില്‍ ഉടക്കിയ നിരവധി ഫോട്ടോകള്‍ പലപ്പോഴും സോഷ്യല്‍ ലോകത്ത് അഭിനേതാക്കളും മറ്റും ഷെയര്‍ ചെയ്തിട്ടുണ്ട്. അത്തരത്തില്‍ മമ്മൂട്ടി പകര്‍ത്തിയൊരു ചിത്രം ലേലത്തിന് വച്ചിരിക്കുകയാണ് ഇപ്പോള്‍. 

നാട്ടു ബുൾബുള്ളിന്റെ ചിത്രമാണ് ഇത്. പ്രശസ്ത ഫോട്ടോ​ഗ്രാഫറായ ഇന്ദുചൂഡന്റെ പേരിലുള്ള ഇന്ദുചൂഡൻ ഫൗണ്ടേഷനും ഞാറ്റുവേല എന്ന സംഘടനയും ചേർന്ന് നടത്തുന്ന ഫോട്ടോ പ്രദർശനത്തിലാണ് മമ്മൂട്ടി ഫോട്ടോയും ഉള്ളത്. എറണാകുളം ദർബാർ ഹാളിലാണ് പ്രദര്‍ശനം നടക്കുന്നത്. മമ്മൂട്ടിയുടെ കയ്യൊപ്പോട് കൂടിയാണ് ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്. ജൂൺ 30ന് ഈ ചിത്രം ലേലം ചെയ്യും. ഒരു ലക്ഷം രൂപയാണ് മമ്മൂട്ടിയുടെ ഫോട്ടോയുടെ അടിസ്ഥാന വില. ലേലത്തിൽ കിട്ടുന്ന തുക എത്രയാണെങ്കിലും അത് ഫൗണ്ടേഷന് വേണ്ടി മമ്മൂട്ടി ഡോണേറ്റും ചെയ്തിട്ടുണ്ട്. 

'പാടി പറക്കുന്ന മലയാളം' എന്ന പേരിൽ കേരളത്തിലെ കിളികളുടെ ഫോട്ടോ​ഗ്രഫി പ്രദർശനമാണ് നടക്കുന്നത്. ജൂൺ 27 മുതൽ 30വരെയാണ് മേള നടക്കുന്നത്. രാവിലെ 11 മുതൽ വൈകിട്ട് 7വരെയാണ് പ്രദർശനം നടക്കുന്നത്. അറുപത്തി ഒന്ന് ചിത്രങ്ങളാണ് പ്രദർശനത്തിന് വച്ചിരിക്കുന്നത്. അതിൽ അറുപതെണ്ണം ഇന്ദുചൂഡന്റെ ഫൗണ്ടേഷനിലെ ആളുകളുടേതാണ്. ഇരുപത്തി മൂന്ന് ഫോട്ടോ​ ഗ്രാഫേഴ്സ് ആണ് ഫോട്ടോകൾ എടുത്തിരിക്കുന്നത്. 

'വൗ ! എന്തൊരു ഇതിഹാസ സിനിമ, ഇന്ത്യൻ സിനിമയുടെ വ്യത്യസ്ത തലം'; 'കല്‍ക്കി'യെ പുകഴ്ത്തി രജനികാന്ത്

'ഫോട്ടോ​ഗ്രാഫിന്റെ പ്രദർശനം എന്നതിനെക്കാൾ ഉപരി, ഇന്ദുചൂഡന്റെ പുസ്തകത്തെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക, ഏതാണ്ട് നൂറ് വർഷം മുൻപ് പക്ഷികളെ കുറിച്ചെഴുതിയ ഭാഷയാണ് നമ്മളുടേത് എന്ന് മലയാളികളെ കൊണ്ട് ഓർമിപ്പിക്കുക എന്നതാണ് ലക്ഷ്യം. പക്ഷികളെ കുറിച്ചുള്ള പഠനത്തിന്റെ മികച്ച അഞ്ച് പുസ്തകങ്ങൾ എടുക്കുകയാണെങ്കിൽ അതിൽ പ്രധാനപ്പെട്ടതൊന്ന് ഇന്ദുചൂഡന്റേതാണ്', എന്ന് നടനും ഇന്ദുചൂഡൻ ഫൗണ്ടേഷന്റെ അം​ഗവുമായ വികെ ശ്രീരാമന്‍ പറഞ്ഞു. 

click me!