ടൊവിനോ- ബേസില്‍ യൂണിവേഴ്‍സിലേക്ക് മമ്മൂട്ടിയും, വീഡിയോ കണ്ട് ചിരിയടക്കാനാകാതെ കമന്റുകളുമായി ആരാധകര്‍

By Web Team  |  First Published Dec 17, 2024, 12:31 PM IST

മമ്മൂട്ടിയുടെ രസകരമായ ഒരു പുതിയ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.


ഒരു ഫുട്ബോള്‍ താരത്തിന് കൈകൊടുക്കാൻ ശ്രമിച്ചതിന്റെ വീഡിയോ ബേസില്‍ ജോസഫിന്റേതായി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മമ്മൂട്ടിക്കും അങ്ങനെ സംഭവിച്ചതിന്റെ ഒരു വീഡിയോയാണ് നിലവില്‍ പ്രചരിക്കുന്നത്. കുട്ടിക്ക് കൈ നീട്ടുകയായിരുന്നു മമ്മൂട്ടി. എന്നാല്‍ ആ കുട്ടി മറ്റൊരാള്‍ക്ക് ആയിരുന്നു ഷേക്ക് ഹാൻഡ് നല്‍കാൻ പോയത്.

സൂപ്പര്‍ ലീഗ് കേരള ഫുട്‍ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങില്‍ ബേസില്‍ ജോസഫിന് ഒരു അമളി പറ്റിയത്. ഫോഴ്‍സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്‍സി ചാമ്പ്യൻമാരായിരുന്നു. ഫോഴ്‍സ് കൊച്ചിയുടെ ഉടമസ്ഥൻ പൃഥ്വിരാജാണ്. ബേസില്‍ ജോസഫസ് കാലിക്കറ്റ് എഫ്‍സി ടീമിന്റെ ബ്രാൻഡ് അംബാസഡറുമാണ്. മത്സരം കാണാൻ താരങ്ങള്‍ എത്തിയിരുന്നു. സമ്മാനദാന ചടങ്ങിന്റെ വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ടൊവിനോയുടെ കമന്റും ചര്‍ച്ചയായി മാറി.

ടൊവിക്കും ബേസിലിനും ഇത് ആഘോഷരാവ് 😄😜
അവരുടെ യൂണിവേഴ്സിൽ മമ്മൂക്കയും 😜 pic.twitter.com/woVXN0kvjv

— AR Entertainment (@ARMedia28524249)

Latest Videos

undefined

മെഡലുകള്‍ സമ്മാനിക്കുമ്പോള്‍ ഫുട്ബോള്‍ ടീമിലെ ഒരു താരത്തിന് ബേസില്‍ കൈ നീട്ടുകയായിരുന്നു. അയാള്‍ അത് കാണാതെ പോയി. അയാള്‍ പൃഥ്വിരാജിന് കൈ കൊടുത്തി. ചമ്മിയ ബേസില്‍ ആരും കാണാതെ തന്റെ കൈ താഴ്‍ത്തി. ഒരു ഇമോജിയാണ് ചര്‍ച്ചയായ ആ വീഡിയോയ്‍ക്ക് ടൊവിനോ കമന്റിട്ടത്. നീ പക പോക്കുകയാണെല്ലേടാ എന്നായിരുന്നു താരത്തിന് ബേസില്‍ കമന്റായി മറുപടി നല്‍കിയത്. കരാമ ഈ സ് മൈ ബീച്ചെന്നായിരുന്നു താരത്തിന്റെ മറുപടി.

മുമ്പ് ഒരു സിനിമയുടെ പൂജയുടെ വീഡിയോ ടൊവിനോയെ ട്രോളി പ്രചരിച്ച സംഭവമുണ്ട്. പൂജാരി ആരതി നല്‍കിയപ്പോള്‍ പ്രാര്‍ഥിക്കാൻ താരം കൈ നീട്ടിയതാണ് ആ സംഭവം. ടൊവിനോയെ കാണാതെ പൂജാരി പോയത് വീഡിയോയില്‍ നിന്ന് വ്യക്തമായതോടെ ട്രോളായിരുന്നു. ഇത് കണ്ട് ബേസിലിന് ചിരിയിടക്കാനാകാത്തതിന്റെ വിഡിയോയാണ് നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

Read More: മൂന്ന് സ്‍ത്രീകള്‍, ഒരു ജീവിതം- മെമ്മറീസ് ഓഫ് ബേര്‍ണിംഗ് ബോഡി റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!