ക്രൂ ഹിറ്റ്, കരീന കപൂറിന്റെ ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സും റിലീസിന് ഒരുങ്ങി

By Web Team  |  First Published Aug 28, 2024, 4:32 PM IST

ഉദ്വേഗം നിറച്ച് കരീന കപൂര്‍ ചിത്രം റിലീസിന്.

Actor Kareena Kapoor film The Buckingham Murders update out hrk

കരീന കപൂര്‍ നായികയാകുന്ന ചിത്രം ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ് പ്രതീക്ഷയുള്ള ഒന്നാണ്.. സംവിധാനം ഹൻസാല്‍ മേഹ്‍ത നിര്‍വഹിക്കുന്ന ചിത്രം സെപ്‍തംബര്‍ 13നാണ് റിലീസ് ചെയ്യുക. ഛായാഗ്രാഹണം എമ്മ ഡേല്‍സ്‍മാനാണ്.  ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് എന്ന സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. ചലച്ചിത്ര മേളകളില്‍ കരീന കപൂറിന്റെ ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ്. കൗതുകം നിറയ്‍ക്കുന്ന ഒരു ചിത്രമായ  ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കരീന കപൂര്‍ നായികയായി വേഷമിട്ടവയില്‍ ഒടുവില്‍ എത്തിയത് ക്രൂവാണ്. കൃതി സനോണും തബും കരീനയ്‍ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം നിര്‍വഹിച്ചത് രാജേഷ് കൃഷ്‍ണനാണ്.  ആഗോളതലത്തില്‍ ക്രൂ ആകെ 150 കോടി രൂപയിലധികം നേടിയിരുന്നു.

Latest Videos

ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടിക്കടുത്ത് ക്രൂ നേടി എന്നതും ആവേശകരമാണ്. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ക്രൂ ഒരുങ്ങിയിരിക്കുന്നത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.

ക്രീവിനു മുന്നേ കരീന കപൂര്‍ ചിത്രമായി എത്തിയത് ജാനേ ജാൻ ആണ്. കരീന കപൂറിന്റെ ജാനേ ജാൻ സംവിധാനം ചെയ്‍തത് സുജോയ് ഘോഷ് ആണ്. ഛായാഗ്രാഹണം അവിക് മുഖോപാധ്യായയാണ്. ജയ്‍ദീപ് അഹ്‍ലാവാതും പ്രധാന വേഷത്തിലുള്ള ചിത്രത്തില്‍ വിജയ് വര്‍മ, സൗരഭ് സച്ച്‍ദേവ, ലിൻ ലെയ്ഷ്‍റാം, നൈഷാ ഖന്ന, ഉദിതി സിംഗ് എന്നിവര്‍ യഥാക്രമം നരേൻ വ്യാസ്, കരണ്‍ ആനന്ദ്, എഎസ്ഐ അജിത്, പ്രേമ കാമി, താര ഡിസൂസ, സോണിയ ടാവ്‍ഡെ എന്നിങ്ങനെ കഥാപാത്രങ്ങളായി.

Read More: തമിഴകത്ത് നിന്ന് ഒരു വാഴൈ, കളക്ഷനില്‍ വമ്പൻമാരെയും ഞെട്ടിക്കുന്നു, ആകെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!
vuukle one pixel image vuukle one pixel image