വമ്പൻ തീരുമാനവുമായി ചിരഞ്‍ജീവി, ഒരുങ്ങുന്നത് ഒടിടി അരങ്ങേറ്റത്തിന്

By Web TeamFirst Published Jan 19, 2024, 4:21 PM IST
Highlights

ഒടിടിയില്‍ അരങ്ങേറാൻ ചിരഞ്‍ജീവി.

തെലുങ്കില്‍ നിരവധി ആരാധകരുള്ള ഒരു താരമാണ് ചിരഞ്‍ജീവി. വര്‍ഷങ്ങളായി പ്രേക്ഷകര്‍ കാണുന്ന ചിരഞ്‍ജീവി ഒടിടിയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. അനുയോജ്യമായ ഒരു മികച്ച കഥയ്‍ക്കായി താൻ കാത്തിരിക്കുകയാണ് എന്ന് നേരത്തെ ചിരഞ്‍ജീവി വ്യക്തമാക്കിയിരുന്നു. ഒരു മികച്ച കഥയ്ക്കാണ് ചിരഞ്‍ജീവി കാത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ബാലകൃഷ്‍ണയും നാഗാര്‍ജുനയും വെങ്കിടേഷുമൊക്കെ ഒടിടിയുടെ ഭാഗമായും തിളങ്ങിയിട്ടുണ്ട്. അടുത്തിടെ ഒരു ശസ്‍ത്രക്രിയ കഴിഞ്ഞപ്പോള്‍ ഒടിടി കാണാൻ ചിരഞ്ജീവിക്ക് സമയം ലഭിച്ചിരുന്നു എന്നാണ്. തുടര്‍ന്നാണ് നടൻ ചിരഞ്‍ജീവി വൈകാതെ ഒടിടിയില്‍ അരങ്ങേറാനും തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പ്രായത്തിന് യോജിച്ച ഒരു മികച്ച കഥാപാത്രത്തെയാണ് ചിരഞ്‍ജീവി കാത്തിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.

Latest Videos

ചിരഞ്‍ജീവി നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം ഭോലാ ശങ്കര്‍ ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ബോലാ ശങ്കറിന് വൻ പരാജയം നേരിടാനായിരുന്നു വിധിയെന്നും 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത് എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്.  വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ നായകനായ ചിരഞ്‍ജീവി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് മെഹര്‍ രമേഷാണ്. ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയപ്പോള്‍ നായികയായി എത്തിയത് തമന്നയാണ്. മഹതി സ്വര സാഗറായിരുന്നു സംഗീതം

അജിത്ത് നായകനായ വേതാളത്തിന്റെ റീമേക്ക് ചിത്രമായതിനാല്‍ ഭോലാ ശങ്കറിന്റെ പ്രഖ്യാപനം തൊട്ടേ ഹൈപ്പുണ്ടായിരുന്നു. റിലീസിനുമുന്നേ പ്രേക്ഷക പിന്തുണയുണ്ടായെങ്കിലും ആകെ കളക്ഷില്‍ പ്രതിഫലിച്ചിരുന്നില്ല. പരാജയം നേരിട്ടതിനാല്‍ സിനിമയുടെ പ്രതിഫലം താരം കുറച്ചു എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Read More: മലൈക്കോട്ടൈ വാലിബന്റെ റിലീസിനു മുന്നേയുള്ള കളക്ഷൻ ഞെട്ടിക്കുന്നു, റെക്കോര്‍ഡ് കുതിപ്പോടെ മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!