ചിത്രത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും ആദ്യമായാണ് ബാപ്പയും ഉമ്മയും തന്റെ ഒരു ചിത്രം കാണാന്‍ ആദ്യദിനം ആദ്യ ഷോയ്ക്ക് തന്നെ വരുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.
ജിസ് ജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തലവന്‍ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ അക്കാര്യത്തില്‍ ഏറ്റവും സന്തോഷമുള്ള ഒരാളായിരിക്കും ആസിഫ് അലി. ചിത്രത്തില്‍ ബിജു മേനോനൊപ്പം നായകവേഷം ചെയ്ത ആസിഫ് പത്രസമ്മേളനത്തില്‍ ചിത്രം ആദ്യ ഷോ തന്നെ കാണാന്‍ തന്റെ ബാപ്പയെയും ഉമ്മയെയും കൊണ്ടുവന്നതിനെക്കുറിച്ച് സംസാരിച്ചത് ശ്രദ്ധനേടുകയാണ്.
ചിത്രത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും ആദ്യമായാണ് ബാപ്പയും ഉമ്മയും തന്റെ ഒരു ചിത്രം കാണാന്‍ ആദ്യദിനം ആദ്യ ഷോയ്ക്ക് തന്നെ വരുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു. ഷോ കഴിഞ്ഞ ശേഷം മാദ്ധ്യമപ്രവര്‍ത്തകര്‍ തന്നോട് ചിത്രത്തിന്റെ വിശേഷങ്ങള്‍ ചോദിക്കുമ്പോള്‍ അകലെ നിന്ന് ഇതൊക്കെ വീക്ഷിക്കുന്ന ബാപ്പയെ ഒളികണ്ണിട്ട് നോക്കി എന്നും താരം പറയുന്നു.
undefined
റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡ് കഴിയുമ്പോള്‍ മികച്ച കളക്ഷനും പ്രേക്ഷകാഭിപ്രായവുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫീല്‍ - ഗുഡ് ചിത്രങ്ങളില്‍ നിന്നുള്ള സംവിധായകന്‍ ജിസ് ജോയുടെ വ്യതിചലനം ഗുണം ചെയ്തപ്പോള്‍ മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
നാല് ദിവസം, 50 കോടി ക്ലബ്ബിൽ ടർബോ, 'കട്ടക്ക് കൂടെ നിന്ന പ്രേക്ഷകർ'ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി കമ്പനി
അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ടര്‍ബോയില്‍ ത്രസിപ്പിച്ച കാര്‍ ചേസിന് പിന്നില്‍; സൗണ്ട് ഡിസൈനേഴ്‍സ് നേരിട്ട വെല്ലുവിളികള്‍
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..