ആലിയ ഭട്ടിന്റെ പേരിലും അശ്ലീല വീഡിയോ പ്രചരിക്കുന്നു, ഭീഷണിയായി ഡീപ്‍ഫേക്ക്

By Web TeamFirst Published Nov 27, 2023, 11:02 PM IST
Highlights

ആലിയ ഭട്ടിന്റെ പേരിലുള്ള അശ്ലീല വീഡിയോയ്‍ക്കെതിരെ നിരവധി പേരാണ് വിമര്‍ശനം രേഖപ്പെടുത്തിയിരിക്കുന്നത്.
 

വലിയ ഭീഷണിയായി മാറുകയാണ് ഡീപ്‍ഫേക്ക് വീഡിയോകള്‍ എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ മുൻനിര നായികമാരുടെ ഡീപ്‍ഫേക്ക് വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒടുവില്‍ നടി ആലിയ ഭട്ടാണ് ക്രൂരത നേരിട്ടിരിക്കുന്നത്. എഐ ഉപയോഗിച്ചുണ്ടാക്കിയ ആലിയയുടെ ഡീപ്‍ഫേക്ക് വീഡിയോയാണ് പ്രചരിക്കുന്നത്.

ആലിയ ഭട്ടിന്റേതെന്ന പേരിലൊരു അശ്ലീല വീഡിയോ പ്രചരിക്കുകയാണ്. എന്നാല്‍ വ്യാപകമായി പ്രചരിക്കുന്ന ആ വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടി ആലിയ ഭട്ട് അല്ലെന്ന് മിക്ക നെറ്റിസണ്‍സും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കണമെന്നും ആശങ്കയുണ്ടാക്കുന്നതാണ് ഇത്തരം വീഡിയോകള്‍ എന്നും അവര്‍ അഭിപ്രായപ്പെടുന്നു. എഐ ഉപയോഗിച്ച് ഇങ്ങനെ ഡീപ്‍ഫേക്ക് വീഡിയോകള്‍ ഉണ്ടാക്കുമ്പോള്‍ ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയില്ലേ എന്നും സാധാരണക്കാര്‍ വരെ ഇതിന്റെ ഭീഷണിയാണെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പുകളില്‍ ആരാധകര്‍ പറയുന്നു.

Latest Videos

രശ്‍മിക മന്ദാനയായിരുന്നു ഇത്തരം ക്രൂരത ആദ്യം നേരിട്ട ഒരു മുൻനിര നായിക. സംഭവത്തില്‍ പ്രതികരിച്ച് രശ്‍മിക മന്ദാന രംഗത്ത് എത്തിയിരുന്നു. ഇത് ഭയാനകമായ അവസ്ഥയാണ് എന്ന് പറയുകയായിരുന്നു രശ്‍മിക മന്ദാന. ഇതുപോലെ വര്‍ത്തമാനകാലത്ത് സാങ്കേതികവിദ്യയുടെ ദുരുപയോഗത്താല്‍ ക്രൂരത നേരിടേണ്ട സാഹചര്യമുണ്ടാകുന്നത് എനിക്ക് മാത്രമല്ല നമ്മളോരോരുത്തര്‍ക്കും ഭീതിജനകമാണ്. ഞാൻ സ്‍കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് തനിക്ക് ഇങ്ങനെ സംഭവിച്ചതെങ്കിൽ, എനിക്ക് ഇത് എങ്ങനെ നേരിടാൻ കഴിയുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല എന്നുമായിരുന്നു അന്ന് രശ്‍മിക മന്ദാന പറഞ്ഞ്.

പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി പറയുകയും ചെയ്‍തിരുന്നു രശ്‍മിക മന്ദാന. ഒരു സ്‍ത്രീ എന്ന നിലയിലും തനിക്ക് നടി എന്ന നിലയിലും സംരക്ഷണവും പിന്തുണയും നല്‍കുന്ന കുടുംബത്തിലും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി പറയുന്നു എന്നാണ് രശ്‍മിക മന്ദാന വ്യക്തമാക്കിയിരുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ശക്തമായ നടപടി ഉണ്ടാകുമെന്ന് അന്ന് തന്നെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കുകയും ഡീപ്‍ഫേക്കുകള്‍ തടയാൻ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ക്ക് ബാധ്യതയുണ്ടെന്നും പിന്നീട് നീക്കം ചെയ്യണം എന്നും പറഞ്ഞിരുന്നു.

Read More: ബോക്സ് ഓഫീസ് കിംഗ് ആ താരം?, 2018നും മറികടക്കാനാകാത്ത വമ്പൻ റെക്കോര്‍ഡ്, തൊട്ടുപിന്നില്‍ ഒരു സര്‍പ്രൈസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!