ക്രിസ്‍മസിന് ഇല്ല, 'വാലിബന്' മുന്‍പ് എത്തും; 'ഓസ്‍ലര്‍' റിലീസ് തീയതി പ്രഖ്യാപിച്ചു

By Web TeamFirst Published Dec 4, 2023, 7:17 PM IST
Highlights

അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലര്‍ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് സെപ്റ്റംബറില്‍ അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല. മറിച്ച് ജനുവരി റിലീസ് ആയി എത്തും. 2024 ജനുവരി 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണിത്. ജയറാമാണ് നായകനെന്നതും ചിത്രത്തിന്‍റെ ഹൈപ്പ് വര്‍ധിപ്പിക്കുന്ന ഘടകമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്‍ലര്‍. അഞ്ചാം പാതിരായ്ക്ക് ശേഷം ​ഗരുഡന്‍, ഫീനിക്സ് എന്നീ ചിത്രങ്ങളുടെ രചന മിഥുന്‍ മാനുവല്‍ നിര്‍വ്വഹിച്ചിരുന്നു. എന്നാല്‍ ഓസ്‍ലറുടെ രചന മിഥുന്‍ അല്ല. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Latest Videos

ചിത്രത്തിലെ ജയറാമിന്‍റെ ലുക്ക് നേരത്തേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇത് യാഥാര്‍ഥ്യമെങ്കില്‍ ചിത്രത്തിന്‍റെ മൂല്യമുയര്‍ത്തുന്ന ഘടകമായിരിക്കും അത്. ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം നന്‍പകല്‍ നേരത്ത് മയക്കമുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ആണ്. സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്. അതേസമയം മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയിട്ടുള്ള മറ്റൊരു അപ്കമിം​ഗ് റിലീസ് ആയ മലൈക്കോട്ടൈ വാലിബനും ജനുവരിയിലാണ് തിയറ്ററുകളില്‍ എത്തുക. ജനുവരി 25 നാണ് ഈ ചിത്രം എത്തുക.

ALSO READ : ഈ കോമ്പോ ഹിറ്റ്, ബോക്സ് ഓഫീസില്‍ ഇടിച്ചുനേടി 'ആന്‍റണി'; ആദ്യ 3 ദിവസത്തെ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!