ആമിര്‍ ഖാന്‍ തമിഴ് സിനിമയിലേക്ക്?: അഭിനയിക്കുന്നത് സൂപ്പര്‍താരത്തിന്‍റെ ചിത്രത്തില്‍

By Web Team  |  First Published Aug 29, 2024, 9:04 AM IST

ന1995-ൽ പുറത്തിറങ്ങിയ 'ആതങ്ക് ഹി അടങ്ക്' എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒരുമിച്ച് സഹകരിക്കുകയാണെന്ന് വിവിധ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.

Aamir Khan Rajinikanth to reunite after 30 years in Coolie Reports

ചെന്നൈ: നടൻ ആമിർ ഖാൻ രജനികാന്തിന്‍റെ അടുത്ത ചിത്രമായ ‘കൂലി' യില്‍ അഭിനയിച്ചേക്കുമെന്ന് വാര്‍ത്ത. വാർത്തകൾക്ക് ഇതുവരെ സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും, 1995-ൽ അവസാനമായി പുറത്തിറങ്ങിയ 'ആതങ്ക് ഹി അടങ്ക്' എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒരുമിച്ച് സഹകരിക്കുകയാണെന്ന് വിവിധ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ലിയോയ്ക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രം പ്രതീക്ഷയോടെ കാത്തിരിക്കുതയാണ് തമിഴ് ചലച്ചിത്ര പ്രേമികള്‍. ആരാധകരെ അമ്പരപ്പിച്ചായിരുന്നു ആമിര്‍ ചിത്രത്തിലുണ്ടെന്ന വാര്‍ത്ത വരുന്നത്. ട്രാക്ക് ടോളിവുഡ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ആമിര്‍ എത്തുന്നത് ഒരു ക്യാമിയോ റോളിലാണ് എന്നാണ് വിവരം. 

Latest Videos

അതേ സമയം കൂലിയില്‍ മലയാളത്തിന്റെ യുവതാരവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ നിർണായക വേഷത്തിൽ എത്തുന്നത്. ദയാൽ എന്നാണ് സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇക്കാര്യം അറിയിച്ചുകൊണ്ട് ക്യാരക്ടർ ലുക്ക് നിർമാതാക്കളായ സൺ പിക്ചേഴ്സ് പുറത്തിറക്കിയിട്ടുണ്ട്.

സി​ഗരറ്റ് വലിച്ച്, വാച്ചും നോക്കി മാസായിരിക്കുന്ന സൗബിനെ പോസ്റ്ററിൽ കാണാം. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാകും സൗബിന്‍ അവതരിപ്പിക്കുക എന്നാണ് അനൗദ്യോഗിക വിവരം. എന്തായാലും ശക്തമായൊരു കഥാപാത്രം ആകും ദയാല്‍ എന്നത് ഉറപ്പാണ്. 

38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ച് സ്ക്രീനില്‍ എത്തുന്ന ചിത്രം കൂടിയാണ് കൂലി. 1986 ല്‍ പുറത്തെത്തിയ മിസ്റ്റര്‍ ഭരത് എന്ന ചിത്രത്തിലാണ് രജനികാന്തും സത്യരാജും അവസാനമായി ഒരുമിച്ചെത്തിയത്. സണ്‍ പിക്ചേര്‍സാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹാകന്‍. അനിരുദ്ധ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കും. അടുത്ത വര്‍ഷം ആദ്യം ചിത്രം തീയറ്ററുകളില്‍ എത്തിയേക്കും. 

ജയിലര്‍ ആണ് രജനികാന്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടി ബോക്സ് ഓഫീസിലും കസറിയിരുന്നു. മോഹന്‍ലാലും ശിവരാജ് കുമാറും അതിഥി വേഷത്തില്‍ എത്തിയ ചിത്രത്തില്‍ വര്‍മന്‍ എന്ന നെഗറ്റീവ് ഷെയ്ഡ് കഥാപാത്രത്തെ അവതരിപ്പിച്ചത് വിനായകന്‍ ആയിരുന്നു. വേട്ടയ്യനാണ് അടുത്തതായി റിലീസ് പ്രഖ്യാപിച്ച രജനി ചിത്രം. ഒക്ടോബര്‍ 10നാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

'ഭരതനാട്യത്തിന്‍റെ' സെന്‍സറിംഗ് കഴിഞ്ഞു: സൈജു കുറുപ്പ് ചിത്രം ക്ലീന്‍ യു

'അഭിനേതാക്കളെ ചൂഷണം ചെയ്യുന്നു നിർമ്മാതാവിനെതിരെ നിന്നാല്‍ ജോലിയും പോകും': തുറന്ന് പറ‌ഞ്ഞ് രജിത് കപൂർ

vuukle one pixel image
click me!
vuukle one pixel image vuukle one pixel image