റംസാന്റെ ഷാഡോ ആയിട്ടാണ് നിങ്ങൾ നിന്നത്; ‘നാട്ടുകൂട്ട‘ത്തിൽ ഋതു മന്ത്രയ്‌ക്കെതിരെ സഹമത്സരാർത്ഥികൾ

By Web Team  |  First Published Apr 20, 2021, 10:27 PM IST

റംസാന്റെ കയ്യിൽ നോമിനേഷൻ കാർ‍ഡ് ഉണ്ടായിരുന്നു. ആ നോമിനേഷൻ കാർഡ് നിങ്ങൾക്ക് കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇപ്പോൾ റംസാനുമായ പിണക്കം തുടങ്ങിയതെന്നും സായ് പറയുന്നു. 


ലയാളം ബി​ഗ് ബോസ് മൂന്ന് സംഭവ ബഹുലമായ മുഹൂർത്തങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഷോയുടെ ആറുപത്തിയഞ്ചാമത്തെ എപ്പിസോഡാണ് ഇന്ന് നടന്നത്. ഷോയിൽ ഏറ്റവും രസകരമായ വിഷയങ്ങളിൽ ഒന്നാണ് വീക്കിലി ടാസ്ക്. ഈ ടാസ്ക്കിന്റെ അടിസ്ഥാനത്തിലാകും അടുത്താഴ്ചയിലെ ക്യാപ്റ്റനെയും ജയിലിൽ പോകേണ്ടവരെയും തെരഞ്ഞെടുക്കുന്നത്. ഇത്തവണ നാട്ടുക്കൂട്ടം എന്ന പേരിലാണ് വീക്കില ടാസ്ക് തുടങ്ങിയത്. കോലോത്ത് നാട്, കലിം​ഗ നാട് എന്നിങ്ങനെ രണ്ട് ടീമുകളായി തിരിച്ചാണ് ടാസ്ക്. ബി​ഗ് ബോസിൽ നിൽക്കാൻ യോ​ഗ്യതയില്ലാന്ന് തോന്നുവരെ കോലോത്ത് നാട്ടുകാർ പറയുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്യുന്നതുമാണ് ടാസ്ക്. 

കലിം​ഗ നാട്ടിലുള്ളവരാണ് ചോദ്യം ചെയ്യലിന് പാത്രമാവുന്നത്. ടാസ്കിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഋതുവിനെയാണ് ചോദ്യം ചെയ്യലിനാണ് കോലോത്ത് നാട് തെരഞ്ഞെടുത്തത്. അഡോണിയാണ് ആദ്യം ഋതുവിനോട് ചോദ്യം ചെയ്തത്. ഋതുവിന്റെ ഓരോ പോരായ്മകളും കോലോത്ത് നാട്ടുകൾ എണ്ണിയെണ്ണി പറയുകയാണ്. റംസാന്റെ ഷാഡോ ആയിട്ടാണ് ഋതു നിന്നതെന്നായിരുന്നു സായ് പറഞ്ഞത്. 

Latest Videos

റംസാന്റെ കയ്യിൽ നോമിനേഷൻ കാർ‍ഡ് ഉണ്ടായിരുന്നു. ആ നോമിനേഷൻ കാർഡ് നിങ്ങൾക്ക് കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇപ്പോൾ റംസാനുമായ പിണക്കം തുടങ്ങിയതെന്നും സായ് പറയുന്നു. ജാതി പറഞ്ഞ് അധിഷേപിച്ചുവെന്ന് മണിക്കുട്ടൻ പറഞ്ഞതോടെയാണ് ടാസ്ക്ക് വാക്കുതർക്കത്തിലേക്ക് പോയത്. ഇതെല്ലാം പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും അതിനാൽ പുതിയ ആരോപണങ്ങളുമായി വന്നിരിക്കുകയാണെന്നുമാണ് ഋതു മറുപടി നൽകിയത്. ഋതു മാപ്പ് പറയണമെന്നും കോലോത്ത് നാട് ആവശ്യപ്പെട്ടു. എന്നാൽ മാപ്പ് പറയാൻ ഋതു തയ്യാറായില്ല, പിന്നാലെ സമയം കഴിഞ്ഞ സൈറൻ മുഴക്കുകയുമായിരുന്നു. 

click me!