Bigg Boss : 'നമ്മൾ എന്താ അടിമകളോ, അഡ്ജെസ്റ്റ് ചെയ്യുന്നെന്ന് മാത്രം'; ലക്ഷ്മിയെ പേരെടുത്ത് പറയാതെ സുചിത്ര

By Web TeamFirst Published Mar 29, 2022, 10:46 PM IST
Highlights

ബിഗ് ബോസില്‍ കൈയ്യൂക്കുള്ളവർ മാത്രമാണ് കാര്യക്കാരെന്നും റോൺസൺ പറയുന്നു.

ക്ഷ്മി പ്രിയയ്ക്കെതിരെ സുചിത്രയും ധന്യയും റോൺസണും. സുചിത്രയായിരുന്നു ലക്ഷ്മിയെ പേരെടുത്ത് പറയാതെ ചർച്ചക്ക് വഴി തെളിയിച്ചത്.  'ഇവിടെ പ്രത്യേകിച്ച് ലീഡർഷിപ്പ് ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ. നമ്മൾ തെരഞ്ഞെടുത്ത ക്യാപ്റ്റൻ അല്ലാണ്ട് ആർക്കെങ്കിലും. ആർക്കെങ്കിലും ലീഡർഷിപ്പ് എടുക്കുന്നതായിട്ട് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ' എന്നായിരുന്നു സുചിത്ര ചോദിച്ചത്. വീക്കിലി ടാസ്ക്ക് നടക്കുന്നതിനിടെ ലഭിച്ച ഒഴിവ് സമയത്തായിരുന്നു മൂവരുടെയും ചർച്ച. 

ഓരോ കാര്യങ്ങളും അടിച്ച് സ്ഥാപിച്ച് ചെയ്യിക്കുകയാണ്. ചില സമയങ്ങളിൽ നമ്മൾ അടിമകളാണോ എന്ന് തോന്നിപ്പോകുമെന്നും സുചിത്ര പറയുന്നു. അത് നമ്മൾ കാര്യമാക്കേണ്ടതില്ലാ എന്നായിരുന്നു സുചിത്രയോട് റോൺസണും ധന്യയും മറുപടി പറഞ്ഞത്. ഇക്കാര്യം എല്ലാവർക്കും തോന്നിയിട്ടുണ്ടെന്നും എല്ലാവരും അഡ്ജസ്റ്റ് ചെയ്യുകയാണെന്നും മൂവരും പറയുന്നു. ബി​ഗ് ബോസില്‍ കൈയ്യൂക്കുള്ളവർ മാത്രമാണ് കാര്യക്കാരെന്നും റോൺസൺ പറയുന്നു. 

Latest Videos

 'നിലപാടുകള്‍ പറഞ്ഞതിന് സൈബര്‍ ആക്രമണം'; വാങ്ങിച്ച് കൂട്ടിയതിന് കയ്യും കണക്കുമില്ലെന്ന് ലക്ഷ്മിപ്രിയ

 

നാടകവേദിയിലൂടെ തുടങ്ങി ടെലിവിഷനിലൂടെ  സിനിമയിലേക്ക് എത്തിയ മിന്നും താരമാണ് ലക്ഷ്മിപ്രിയ. വിവിധ വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും സമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്ന് പറയാനും ലക്ഷ്‍മിപ്രിയ മടിക്കാറില്ല. ഇത് പലപ്പോഴും താരത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുമുണ്ട്. ഇപ്പോള്‍ ബിഗ് ബോസില്‍ എത്തി നില്‍ക്കുമ്പോള്‍ താന്‍ നേരിട്ട സൈബര്‍ ആക്രമണങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ലക്ഷ്മിപ്രിയ.

പല എഴുത്തിലൂടെയും പല നിലപാടുകള്‍ തുറന്ന് പറഞ്ഞതിലൂടെയും ഒരുപാട് സൈബര്‍ ബുള്ളിയിംഗ് നേരിടേണ്ടി വന്നു. എന്നെ പോലെ ഒരു സിനിമ മേഖലയില്‍ അല്ലെങ്കില്‍ ടെലിവിഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളെന്ന് പറയുമ്പോള്‍ പ്രതികരിക്കുന്നതിന് ഒരു പരിമിതിയുണ്ട്. അവരുടെ ജോലി, ഇവിടെ നിലനിന്ന് പോകേണ്ട ആളുകളാണ്... ഇങ്ങനെയൊക്കെ പറയാമോ എഴുതാമോ എന്നൊക്കെയുണ്ടാകും.

പക്ഷേ ചില കാര്യങ്ങള്‍ കണ്ട് കഴിയുമ്പോള്‍ സാധാരണ വ്യക്തിയായിട്ട് പല കാര്യങ്ങളും തുറന്ന് പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. അതിന്‍റെ പേരില്‍ ഞാന്‍ മേടിച്ച് കൂട്ടുന്നതിനൊന്നും കയ്യും കണക്കുമില്ല. പക്ഷേ എന്തു കൊണ്ടാണ് ഞാന്‍ അങ്ങനെയൊക്കെ സംസാരിക്കുന്നത്... എന്താണ് ഞാന്‍... എന്‍റെ നിലപാടുകള്‍ എന്തുകൊണ്ടാണ്... അതില്‍ ഇവരൊക്കെ തെറ്റിദ്ധരിച്ചിട്ടുള്ള കുറെ കാര്യങ്ങളുണ്ട്.

എന്തിനെയെങ്കിലും ഒന്ന് സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നമ്മള്‍ മറ്റേതിനൊക്കെ എതിരാണെന്ന് പറയുന്നു. എപ്പോഴും അങ്ങനെയാണല്ലോ.. നമ്മള്‍ ഇതിനോട് ചേരുമ്പോള്‍ മറ്റേതിനൊക്കെ ഈ സ്ത്രീ എതിരാണെന്ന് വിചാരിക്കും. അതിനെയൊക്കെ മാറ്റാന്‍ കിട്ടുന്ന വലിയ അവസരമായാണ് ബിഗ് ബോസിനെ കാണുന്നത്. 

click me!