ശോഭ, അഖിൽ മാരാർ, ഒമർ ലുലു എന്നിവരാണ് ഏറ്റവും കൂടുതൽ വോട്ട് നേടിയത്.
ബിഗ് ബോസ് സീസൺ അഞ്ചിൽ മത്സരാർത്ഥികൾ എല്ലാവരും ഏറെ നെഞ്ചിടിപ്പോടെ കാണുന്ന ഘട്ടങ്ങളിൽ ഒന്നാണ് ജയിൽ നോമിനേഷൻ. ടാസ്കുകളുടെയും ആ ആഴ്ചയിലെ പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും ജയിലിലേക്ക് പോകേണ്ടവരെ മത്സരാർത്ഥികൾ തെരഞ്ഞെടുക്കുക. ഈ ആഴ്ചയിലെ നോമിനേഷൻ ആണ് ഇന്ന് നടക്കുന്നത്. വീക്കിലി ടാസ്കിലും പൊതുവായ പ്രവർത്തനങ്ങളിലും മോശം പ്രകടനം കാഴ്ചവച്ചുവെന്ന് തോന്നുന്ന മൂന്ന് പേരെ തെരഞ്ഞെടുക്കുക എന്നായിരുന്നു ബിഗ് ബോസ് നിർദ്ദേശം.
ഒമർ ലുലു- ജുനൈസ്, മിഥുൻ
ജുനൈസ്- ഒമർ ലുലു, അഖിൽ മാരാർ
സാഗർ- അഖിൽ മാരാർ, ഒമർ ലുലു
നാദിറ- ഒമർ ലുലു, ശോഭ
മിഥുൻ- ഒമർ ലുലു, സാഗർ
ശ്രുതി ലക്ഷ്മി- അഞ്ജൂസ്, ഒമർ ലുലു
അനു ജോസഫ്- ഒമർ ലുലു, സാഗർ
ശോഭ- അഖിൽ മാരാർ, ഒമർ ലുലു
അഞ്ജൂസ്- ഒമർ ലുലു, ശോഭ
സെറീന- ഒമർ ലുലു, അഖിൽ മാരാർ (കണ്ണ് തുറന്ന് കഴുത്തിൽ പിടിച്ച് ഞെക്കാം എന്നാണ് അഖിലിന്റെ കമന്റ്)
റെനീഷ- ഒമർ ലുലു, അഖിൽ മാരാർ
വിഷ്ണു- ജുനൈസ്, ശോഭ
റിനോഷ്- ഒമർ ലുലു, മിഥുൻ
അഖിൽ മാരാർ- ജുനൈസ്, ശോഭ
ഷിജു- ഒമർ ലുലു, ശോഭ
undefined
ഇതിൽ ശോഭ, അഖിൽ മാരാർ, ഒമർ ലുലു എന്നിവരാണ് ഏറ്റവും കൂടുതൽ വോട്ട് നേടിയത്. ഇതിനിടയിൽ ആണ് റിനോഷ് സാഗറുമായുള്ള വിഷയത്തെ പറ്റി പറഞ്ഞത്. "ഞാനും സാഗറുമായിട്ടൊരു പ്രശ്നം ഉണ്ടായിരുന്നു. അവർ ചെയ്തൊരു കാര്യം എനിക്ക് വർക്ക് ആയില്ല. പലപ്രാവശ്യം അവനോട് ഞാൻ തെറി പറഞ്ഞ് സംസാരിച്ചു. പല തവണ തെറി റിപ്പീറ്റ് ചെയ്തു. അതെന്റെ തെറ്റാണ്. ഞാൻ അത് അംഗീകരിക്കുന്നു. ഇവിടെ സാഗറിനെ വേദനിപ്പിച്ചതിനെക്കാൾ വീട്ടിൽ എന്നെ കാണുന്ന അമ്മയെ ആണ് ഞാൻ വേദനിപ്പിച്ചത്. ഇനിയും എന്റെ വായിൽ നിന്നും തെറി വരില്ലെന്ന് പറയാൻ പറ്റില്ല. എന്നാലും സോറി. നിങ്ങൾക്ക് വേണമെങ്കിൽ എന്നെ നോമിനേറ്റ് ചെയ്യാം. അതിന് ഞാൻ അർഹനാണ്. സന്തോഷത്തോടെ ഞാൻ പോകും", എന്നാണ് റിനോഷ് പറയുന്നത്. സാഗർ വന്ന് കെട്ടിപ്പിടിച്ച് സംഭവം ഒത്തുതീർപ്പ് ആക്കുകയും ചെയ്തു.
സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?
മൂന്ന് പേർ ജയിൽ നോമിനേഷനിൽ വന്നതിനാൽ ടാസ്കിലൂടെ ആണ് രണ്ട് പേരെ തെരഞ്ഞെടുത്തത്. മൺതാഴ് എന്നാണ് ടാസ്കിന്റെ പേര്. ആക്ടിവിറ്റി ഏരിയയിൽ മത്സരാർത്ഥികളുടെ കൈകൾ ബന്ധിക്കാനുള്ള മൂന്ന് ചങ്ങലകളും താഴുകളും വച്ചിട്ടുണ്ടാകും. നിലത്ത് മണ്ണ് കൊണ്ടുള്ള നിറയെ പന്തുകളും ഉണ്ടായിരിക്കും. അതിലാകും താക്കോൽ ഉള്ളത്. താക്കോൽ കിട്ടുമ്പോൾ ക്യാപ്റ്റൻ മത്സരാർത്ഥികളുടെ കയ്യിലെ ചങ്കലകൾ അഴിക്കുക. ആരുടെ കയ്യിൽ നിന്നാണോ ലോക്ക് മാറുന്നത്. ആ വ്യക്തി ജയിൽ വാസത്തിൽ നിന്നും രക്ഷ നേടും. പിന്നാലെ നടന്നത് ശക്തായ മത്സരമാണ്. ഒടുവിൽ അഖിൽ വിജയിക്കുകയും ശോഭ, ഒമർ എന്നിവർ ജയിലിലേക്ക് പോകുകയും ചെയ്തു.