'അഖിലിന്‍റെ സൗഹൃദം പുറത്തെത്തുമ്പോള്‍ അവസാനിക്കും', ഫിറോസ് ബെറ്റ് തോറ്റോ, 500 എവിടെ ?

By Web Team  |  First Published Jul 9, 2023, 10:19 AM IST

 പുറത്തിറങ്ങിയാല്‍ 100 സുഹൃത്തുക്കളെ കിട്ടും. പണവും പ്രശസ്തിയുമുണ്ടെങ്കില്‍ സുഹൃത്തുക്കള്‍ വരും. ബിഗ് ബോസ് എന്നത് ലക്ഷക്കണക്കിന് ആളുകള്‍ വരാന്‍ ആഗ്രഹിക്കുന്ന പ്ലാറ്റ്ഫോം ആണ്. അവിടെ വന്നിട്ട് ടൈറ്റിലിനേക്കാള്‍ വലുത് സൗഹൃദമാണെന്ന് പറയുന്നത് ശരിയല്ലെന്നായിരുന്നു ഫിറോസ് ഷിജുവിനോട് പറഞ്ഞത്.


ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും വലിയ സൗഹൃദമായിരുന്നു ഷിജുവും അഖിൽ മാരാരും തമ്മിൽ ഉണ്ടായിരുന്നത്. ഒരുപക്ഷേ ഇവരോളം മറ്റൊരു സീസണിലും സൗഹൃദങ്ങൾ ഉണ്ടായിട്ടില്ല. പലപ്പോഴും ഇവരുടെ സൗഹൃദം കണ്ട് ഇതുപോലൊരു കൂട്ടുകാരൻ തനിക്കില്ലല്ലോ എന്ന് വരെ പ്രേക്ഷകർ പറഞ്ഞിരുന്നു. ഷിജുവിനെ പോലൊരു സുഹൃത്ത് വേണമെന്നും അവർ പറഞ്ഞിരുന്നു. ചലഞ്ചേഴ്സ് ആയെത്തിയ ഫിറോസ് ഖാൻ ഷിജുവിനോട് ഒരു ബെറ്റ് വച്ചിരുന്നു. അഖിലിന്‍റെ സൗഹൃദം പുറത്തെത്തുമ്പോള്‍ അവസാനിക്കുമെന്നായിരുന്നു ആ ബെറ്റ്. 500രൂപയും ബെറ്റിനായി മാറ്റിവച്ചു. ഇപ്പോഴിതാ ഇതുവമായി ബന്ധപ്പെട്ടൊരു ട്രോൾ  പങ്കുവച്ചിരിക്കുകയാണ് ഷിജു. 

മിസ്റ്റർ ബീന്റെ ഫേമസ് ആയൊരു ജിഫാണ് ട്രോളിൽ ഉള്ളത്. ഒപ്പം, 'ബെറ്റ് തോറ്റതിന്റെ 500 രൂപ ഷിജു ചേട്ടന് ഡിഎഫ്കെ അയച്ചു കൊടുക്കുന്നതിന്റെ സ്ക്രീൻ ഷോട്ട് കാത്തിരിക്കുന്ന ലേ ഞാൻ', എന്നും രേഖപ്പെടുത്തിയിരിക്കുന്നു. മലയാളം ബി​ഗ് ബോസിന്റെ ഒഫീഷ്യൻ ഇൻസ്റ്റാ​ഗ്രാമിൽ ആണ് ഇത് വന്നത്. ഫിറോസിനെയും ഷിജുവിനെയും ടാ​ഗ് ചെയ്തിട്ടുമുണ്ട്. 

Latest Videos

 പുറത്തിറങ്ങിയാല്‍ 100 സുഹൃത്തുക്കളെ കിട്ടും. പണവും പ്രശസ്തിയുമുണ്ടെങ്കില്‍ സുഹൃത്തുക്കള്‍ വരും. ബിഗ് ബോസ് എന്നത് ലക്ഷക്കണക്കിന് ആളുകള്‍ വരാന്‍ ആഗ്രഹിക്കുന്ന പ്ലാറ്റ്ഫോം ആണ്. അവിടെ വന്നിട്ട് ടൈറ്റിലിനേക്കാള്‍ വലുത് സൗഹൃദമാണെന്ന് പറയുന്നത് ശരിയല്ലെന്നായിരുന്നു ഫിറോസ് ഷിജുവിനോട് പറഞ്ഞത്. അഖിലിന്‍റെ സൗഹൃദം പുറത്തെത്തുമ്പോള്‍ അവസാനിക്കുമെന്നും ഫിറോസ് പറഞ്ഞു. ബെറ്റ് വെക്കുന്നുണ്ടോ എന്നും ചോദിച്ചിരുന്നു. എന്നാല്‍ തന്നെ സംബന്ധിച്ച് അങ്ങനെ ഉണ്ടാവില്ലെന്ന് ഷിജു പറഞ്ഞു. "ചേട്ടന്‍ ചേട്ടന്‍റെ നിഷ്കളങ്കത കൊണ്ട് പറയുന്നതാണ് ഇത്. ചേട്ടന് സൗഹൃദം കൗണും. പക്ഷേ പുറത്തെത്തിയാല്‍ അത് ഇങ്ങോട്ട് ഉണ്ടാവണമെന്നില്ല", എന്നും ഫിറോസ് പറ‍ഞ്ഞു. ബെറ്റിന് അധികം പൈസ ഇല്ലെന്നും അതിനാല്‍ 500 രൂപയ്ക്ക് താന്‍ ബെറ്റ് വെക്കുകയാണെന്നും ഫിറോസ് പറഞ്ഞു. താന്‍ 1000 രൂപ ബെറ്റിലേക്ക് വെക്കുകയാണെന്ന് ഷിജുവും പറഞ്ഞിരുന്നു. 

'ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത നേതാക്കൾ'; പ്രസ്താവനയ്ക്ക് പിന്നാലെ കജോളിനെതിരെ സൈബറാക്രമണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

click me!