ഏഴില്‍ ഒരാള്‍ സേഫ്; ബിഗ് ബോസില്‍ പ്രഖ്യാപനവുമായി മോഹന്‍ലാല്‍

By Web TeamFirst Published May 6, 2023, 11:36 PM IST
Highlights

സീസണ്‍ 5 ഏഴാം വാരത്തിലേക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഈ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റില്‍ നിന്ന് ഒരാള്‍ സേഫ് ആയി. എഴ് പേരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഒമര്‍ ലുലു, ജുനൈസ്, ശോഭ, സെറീന, റെനീഷ, ശ്രുതി, ഷിജു എന്നിവര്‍. ഇതില്‍ ഷിജു സേഫ് ആണെന്ന് മോഹന്‍ലാല്‍ ഇന്നത്തെ എപ്പിസോഡില്‍ പ്രഖ്യാപിച്ചു.

ഷിജുവിന്‍റെ പിറന്നാള്‍ ദിനമായിരുന്നു ഇത്. കുടുംബത്തിന്‍റെ പിറന്നാള്‍ ആശംസയുടെ വീഡിയോ കാണിച്ചതിനു ശേഷമാണ് എലിമിനേഷനില്‍ നിന്ന് ഈ വാരം സേഫ് ആയതിന്‍റെ സന്തോഷവും മോഹന്‍ലാല്‍ അറിയിച്ചത്. ഒപ്പം ഈ വാരത്തിലെ ക്യാപ്റ്റനുമാണ് ഷിജു. ആദ്യമായാണ് ഷിജു ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റന്‍ ആവുന്നത്. ഇത്തവണ സേഫ് ആയതോടെ 
ഏറ്റവും കുറഞ്ഞത് മുന്നിലുള്ള രണ്ട് വാരം ഷിജുവിന് ബിഗ് ബോസില്‍ നില്‍ക്കാന്‍ സാധിക്കുമെന്ന് ഉറപ്പായി.

Latest Videos

അതേസമയം അടുത്ത വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ് ഇതിനകം ആയിട്ടുണ്ട്. മത്സരാര്‍ഥികളുടെ നോമിനേഷന്‍ പ്രകാരമാണ് എല്ലാ ആഴ്ചയിലും വോട്ടിംഗിനായുള്ള ലിസ്റ്റ് തീരുമാനിക്കപ്പെടുന്നതെങ്കില്‍ ഇത്തവണ അതിന് മാറ്റമുണ്ട്. മിഷന്‍ എക്സ് എന്നായിരുന്നു കഴിഞ്ഞ വാരത്തിലെ വീക്കിലി ടാസ്കിന്‍റെ പേര്. ആല്‍ഫ, ബീറ്റ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു മത്സരം. വിജയിക്കുന്ന ടീമിലെ മുഴുവന്‍ അംഗങ്ങളും പുതിയ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍ നിന്ന് പുറത്താവുമെന്നും തോല്‍ക്കുന്ന ടീമിലെ മുഴുവന്‍ പേരും നോമിനേഷനില്‍ വരുമെന്നും ഗെയിം തുടങ്ങുന്നതിന് മുന്‍പുതന്നെ ബിഗ് ബോസ് പറഞ്ഞിരുന്നു.

റെനീഷ, അഞ്ജൂസ്, സാഗര്‍, അനിയന്‍, നാദിറ, ജുനൈസ്, സെറീന എന്നിവരായിരുന്നു ടീം ആല്‍ഫ. വിഷ്ണു, ശ്രുതി, ഒമര്‍, ശോഭ, ഷിജു, അഖില്‍ മാരാര്‍, റിനോഷ്, അനു എന്നിവര്‍ ടീം ബീറ്റയും. ഇതില്‍ ബീറ്റ ടീം ആണ് ജയിച്ചത്. ഇതോടെ വിഷ്ണു, ശ്രുതി, ഒമര്‍, ശോഭ, ഷിജു, അഖില്‍ മാരാര്‍, റിനോഷ്, അനു എന്നിവര്‍ ഇത്തവണ അടുത്ത വാരം നോമിനേഷന് പുറത്താണ്. റെനീഷ, അഞ്ജൂസ്, സാഗര്‍, അനിയന്‍, നാദിറ, ജുനൈസ്, സെറീന എന്നിവര്‍ നോമിനേഷന്‍ ലിസ്റ്റില്‍ വരികയും ചെയ്തു.

ALSO READ : 'കൈവിട്ട ആയുധം, വാ വിട്ട വാക്ക്'; ഒടുവില്‍ സത്യം വെളിപ്പെടുത്തി മോഹന്‍ലാല്‍

click me!