ആറ് പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. സായ്, റിതു, ഡിംപല്‍, സൂര്യ, അനൂപ്, സന്ധ്യ എന്നിവര്‍.
ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ നിന്ന് ഒരു ശ്രദ്ധേയ മത്സരാര്‍ഥി കൂടി പുറത്തായി. സന്ധ്യ മനോജ് ആണ് 71-ാം ദിവസം ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായത്. ആറ് പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. സായ്, റിതു, ഡിംപല്‍, സൂര്യ, അനൂപ്, സന്ധ്യ എന്നിവര്‍. ഇതില്‍ മറ്റ് അഞ്ചു പേരും സേഫ് ആയി. അപ്രതീക്ഷിതമായത് കേട്ടതുപോലെ ആയിരുന്നില്ല ബിഗ് ബോസിന്‍റെ പ്രഖ്യാപനം വന്നപ്പോഴുള്ള സന്ധ്യയുടെ പ്രതികരണം.
ആറു പേരെയും ആക്റ്റിവിറ്റി ഏരിയയിലേക്ക് മാറ്റി ഇരുത്തിക്കൊണ്ട് വ്യത്യസ്തമായ രീതിയിലായിരുന്നു ഇത്തവണ ബിഗ് ബോസിന്‍റെ എവിക്ഷന്‍ പ്രഖ്യാപനം. അനൂപ്, റിതു, സായ്, ഡിംപല്‍ എന്നിവര്‍ സേഫ് ആണെന്നു പ്രഖ്യാപിച്ചതിനു ശേഷം സൂര്യയും സന്ധ്യയും മാത്രമാണ് ആക്റ്റിവിറ്റി ഏരിയയില്‍ അവശേഷിച്ചിരുന്നത്. സീസണ്‍ അവസാനിക്കാന്‍ 30 ദിവസം കൂടിയേ ബാക്കിയുള്ളൂ എന്നതിനാല്‍ ഒരുപക്ഷേ രണ്ടു പേര്‍ ഒരുമിച്ച് പുറത്താക്കാനുള്ള സാധ്യതയും മത്സരാര്‍ഥികളും പ്രേക്ഷകരും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ സന്ധ്യ എവിക്റ്റഡ് ആയെന്നു പറഞ്ഞ ബിഗ് ബോസ് പിന്നാലെ സൂര്യ സേഫ് ആണെന്ന കാര്യവും അറിയിച്ചു.
ഏറെ സന്തോഷത്തോടെയാണ് സന്ധ്യ മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിയിലേക്ക് എത്തിയത്. എങ്ങനെയുണ്ടായിരുന്നു അനുഭവം എന്ന ചോദ്യത്തിന് സന്ധ്യയുടെ ആദ്യ മറുപടി ഇങ്ങനെ- "70 ദിവസം എന്നു പറയുന്നത് ഒരു വലിയ കാലയളവാണ്. ജീവിതത്തിലെ ഏറ്റവും വിലപിടിച്ച 70 ദിവസങ്ങള്‍ ആയിത്തന്നെ ഞാനിത് കൊണ്ടുനടക്കും", സന്ധ്യ പറഞ്ഞു. പിന്നീട് തന്‍റെ ബിഗ് ബോസ് ജീവിതം ഉള്‍ക്കൊള്ളുന്ന ഷോര്‍ട്ട് വീഡിയോ കാണിച്ചപ്പോഴും സന്ധ്യ കൗതുകത്തോടെ അത് കണ്ടുനിന്നു.
പിന്നീട് ഹൗസിലുള്ള മത്സരാര്‍ഥികളോട് വെര്‍ച്വല്‍ ആയി യാത്ര പറയാനുള്ള സൗകര്യവും ബിഗ് ബോസ് ഒരുക്കിക്കൊടുത്തു. റംസാന്‍, കിടിലം ഫിറോസ്, ഡിംപല്‍, റിതു എന്നിവരെ പേരെടുത്ത് വിളിച്ച് സന്ധ്യ യാത്ര ചോദിച്ചു. എന്നിട്ട് എല്ലാവരോടും നന്നായി കളിക്കാനും പറഞ്ഞു. "നിങ്ങളെ എല്ലാവരെയും ഞാന്‍ മിസ് ചെയ്യും. എല്ലാവരും നന്നായിട്ട് കളിക്കുക. ഇവിടെ ഞാന്‍ പക്ഷഭേദം കാണിക്കുന്നില്ല. എല്ലാവരും സ്ട്രോംഗ് ആയിട്ട് കളിക്കുക, നീതിപൂര്‍വ്വം കളിക്കുക. ഈ സീസണിലെ വിജയിയെ കാണാന്‍ എനിക്കും വലിയ ആകാംക്ഷയുണ്ട്. എല്ലാവര്‍ക്കും ഓള്‍ ദി ബെസ്റ്റ്", സന്ധ്യ പറഞ്ഞുനിര്‍ത്തി.