ടെറർ മോഡിൽ കൂൾ ബ്രോ, ഏറ്റുമുട്ടി സാ​ഗറും റിനോഷും; തെറി വിളിച്ചതിനെതിരെ റെനീഷയും സെറീനയും

By Web TeamFirst Published May 3, 2023, 9:48 PM IST
Highlights

ടാസ്കിനിടെ ഐസ് കൊണ്ട് വിഷ്ണുവിന്റെ മുഖത്ത് ആക്കിയത് ശരിയല്ലെന്നാണ് റിനോഷ് പറഞ്ഞത്.

മിഷന്‍ എക്സ് എന്ന വീക്കിലി ടാസ്കിന്റെ രണ്ടാം ഘട്ടമാണ് ഇന്ന് ബി​ഗ് ബോസ് സീസൺ അഞ്ചിൽ നടക്കുന്നത്. വാശിയേറിയ പോരാട്ടമാണ് ഓരോ ടീമും നടത്തുന്നത്. മോണിംഗ് ടാസ്കില്‍ ​വേണ്ട രീതിയിൽ ​ഗെയിം കളിക്കാതിരുന്ന  റിനോഷിനെ 'അഴുകി തുടങ്ങിയ പഴം പോലെ' എന്ന് പലരും പറഞ്ഞിരുന്നു. ഇത് റിനോഷിനോട് ശ്രുതി സംസാരിക്കുന്നതിനിടെ രം​ഗം വഷളായി. 

ടാസ്കിനിടെ ഐസ് കൊണ്ട് വിഷ്ണുവിന്റെ മുഖത്ത് ആക്കിയത് ശരിയല്ലെന്നാണ് റിനോഷ് പറഞ്ഞത്. ഇത് തർക്കത്തിന് വഴിവച്ചു. വൻ തെറിവിളിയാണ് ബിബി ഹൗസിൽ പിന്നീട് നടന്നത്. ' എന്റെ കയ്യിലിരുന്നത് ചൂട് കോഫിയാണ്. അവൻ ചെയ്തത് പോലെ എനിക്ക് കൊണ്ട് അവിടെ ഒഴിക്കാൻ അറിഞ്ഞു കൂടാത്തത് കൊണ്ടല്ല. സെൻസ് വേണം ജുനൈസ്' എന്നാണ് റിനോഷ് പറഞ്ഞത്. ഇത് ഏറ്റുപിടിച്ച് സാ​ഗർ എത്തിയതോടെ രം​ഗം വഷളായി. ന്യായീകരിക്കാൻ സാ​ഗർ ശ്രമിക്കുമ്പോൾ റിനോഷ് തെറി വിളിച്ചു. ഇതാണോ ഫിസിക്കലി ടാസ്ക് എന്നും റിനോഷ് ചോദിക്കുന്നു. 

Latest Videos

'നിന്നെ എനിക്ക് പ്രതികരിപ്പിക്കാൻ പറ്റിയല്ലോ', എന്ന് പറഞ്ഞ് സാ​ഗർ വീണ്ടും തല്ല് കൂടാൻ പോകുകയും ചെയ്യുന്നുണ്ട്. തെറിവിളിക്കരുതെന്ന് പറഞ്ഞ് റെനീഷ ഇതിനിടയിൽ കയറിയതോടെ മറ്റുള്ളവരും ഇടപെട്ടു. 'വെർബൽ അസോൾട്ടിന് വേണ്ടി റിനോഷിനെ പുറത്താക്കാൻ പറഞ്ഞോ' എന്ന് റിനോഷ് പറഞ്ഞപ്പോൾ, പുറത്താകേണ്ടതാണെങ്കിൽ പോകും എന്നാണ് സെറീന പറയുന്നത്. പനിയായ എന്റെ ദേഹത്ത് ഐസ് കൊണ്ട് വച്ചു. അത് ഇനിയും ആവർത്തിച്ചാൽ പ്രശ്നം ആകും ആതേ റിനോഷ് പറഞ്ഞുള്ളൂ എന്ന് അഖിൽ മാരാർ പറയുന്നുണ്ട്. ശേഷം രം​ഗം ശാന്തമായി. ഇതിനിടെ വലിയ ഐസ് ക്യൂബ് വച്ച് കളിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് റെനീഷ സാ​ഗറിനോട് സംസാരിക്കുന്നുണ്ട്. അത് സാ​ഗറും അംഗീകരിക്കുന്നു. താൻ ഇത് അം​ഗീകരിക്കില്ലെന്ന് മിഥുനും പറയുന്നുണ്ട്. 

നീ ആരാ ലേഡി ​ഗുണ്ടയോ ? അഖിലിനെ അടിച്ച റെനീഷയോട് ശ്രുതി, വൻ തർക്കം

വീക്കിലി ടാസ്ക് രണ്ടാം ഘട്ടം

ആൽഫ ടീമിലെ ശാസ്ത്രജ്ഞർ അവർ നിർമ്മിച്ച റോക്കറ്റിൽ ഒരു കുരങ്ങനെ ബഹിരാകാശത്തേക്ക് അയക്കാൻ ശ്രമിക്കുന്നവരാണ്. എന്നാൽ ബീറ്റാ ടീമിലെ ശാസ്ത്രജ്ഞര്‍ മൃ​ഗ സ്നേഹികൾ ആയതുകൊണ്ട് കുരങ്ങനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള തീരുമാനത്തെ എതിർത്ത് കുരങ്ങനെ അപഹരിച്ച് പ്രത്യേക കൂടിനുള്ളിൽ ആക്കി നാല് പൂട്ടുകൾ കൊണ്ട് ബന്ധിച്ചിരിക്കുകയാണ്. ടീം ആൽഫയ്ക്ക് കുരങ്ങനെ സൂക്ഷിച്ചിരിക്കുന്ന പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന കൂടിന്റെ നാല് താക്കോലുകൾ നൽകുന്നതായിരിക്കും. ടീം ആൽഫയ്ക്ക് ഉളള സൈറൽ കേൾക്കുന്ന സമയങ്ങളിൽ അവർക്ക് തന്ത്രപൂർവ്വം തങ്ങളുടെ പക്കലുള്ള താക്കോൽ ഉപയോ​ഗിച്ച് കൂടിനുള്ളിൽ നിന്നും പുറത്തെടുക്കുവാൻ ഏത് വിധേനയും ശ്രമിക്കാവുന്നതാണ്. പക്ഷേ സൈറനും ബസറിനും ഇടയ്ക്കുള്ള ഒരു റൗണ്ടിൽ ഒരു പൂട്ട് മാത്രമെ തുറക്കാനാകൂ. വ്യത്യസ്ത റൗണ്ടുകളിലായി നാല് പൂട്ടുകളും തുറന്ന് കുരങ്ങനെ മോചിപ്പിച്ചെങ്കിൽ മാത്രമെ ഈ ദൗത്യത്തിൽ നിങ്ങൾ വിജയിക്കൂ. കുരങ്ങനെ കൊണ്ടു പോകാതെ ശ്രദ്ധിക്കേണ്ടത് ടീം ബീറ്റയുടെ ഉത്തരവാദിത്വമാണ്. ടാസ്ക് പൂർത്തിയാക്കി റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറാകുന്ന ടീം ആയിരിക്കും ടാസ്കിലെ വിജയികൾ. പരാജയപ്പെടുന്നവർ നോമിനേഷനിലും വരും. 

click me!