ഇരുവരും ഹൌസില്‍ നിന്ന് ഇറങ്ങി
ഇപ്പോള്‍ പുരോഗമിക്കുന്ന അഞ്ചാം സീസണിലാണ് ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായി ചലഞ്ചേഴ്സിനെ ബിഗ് ബോസ് അവതരിപ്പിച്ചത്. മുന്‍ സീസണുകളിലെ ശ്രദ്ധേയ മത്സരാര്‍ഥികളെ നിലവിലെ സീസണിലേക്ക് ഏതാനും ദിവസത്തേക്ക് സര്‍പ്രൈസ് ആയി അവതരിപ്പിക്കുന്ന രീതിയാണ് ഇത്. രജിത്ത് കുമാറും റോബിന്‍ രാധാകൃഷ്ണനും ഒരുമിച്ചാണ് ഈ സീസണിലെ ആദ്യ ചലഞ്ചേഴ്സ് ആയി എത്തിയത്. ഈ വാരം റിയാസ് സലിമും ഫിറോസ് ഖാനും അത്തരത്തില്‍ എത്തി. തിരികെ പോരുന്നതിന് മുന്‍പ് മത്സരാര്‍ഥികളോട് യാത്ര പറയവെ ബിഗ് ബോസ് അണിയറക്കാര്‍ തന്നോട് പറഞ്ഞത് എന്തായിരുന്നുവെന്ന് റിയാസ് വ്യക്തമാക്കി.
"നിങ്ങളെ എന്തിനാണ് കയറ്റിവിട്ടത് എന്ന് അറിയില്ലെന്ന് സംസാരിച്ചപ്പോള്‍ നിങ്ങള്‍ എല്ലാവരും പറഞ്ഞിരുന്നു. നിങ്ങളോട് എന്താണ് പറഞ്ഞുതന്നിരിക്കുന്നതെന്ന് അറിയില്ലെന്നും. അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ അങ്ങോട്ട് ചോദിച്ചിരുന്നു, ഞാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന്. ഒരേയൊരു കാര്യമേ പറഞ്ഞിട്ടുള്ളൂ. ഹൌസില്‍ കയറുക, രസിക്കുക, തിരികെ വരിക. ഇതല്ലാതെ ഒറ്റയൊരു സാധനവും പറഞ്ഞിട്ടില്ല. നിങ്ങളെ ഇളക്കണമെന്നോ ആക്റ്റീവ് ആക്കണമെന്നോ നിങ്ങള്‍ ഇപ്പോള്‍ ബോറിംഗ് ആണ്, നിങ്ങളെ ആക്റ്റീവ് ആക്കണമെന്നോ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ഒറിജിനല്‍ ആയിട്ട് നിന്നുകൊണ്ട് എന്തൊക്കെ ചെയ്യാന്‍ പറ്റും, അത് മാത്രം ചെയ്യണമെന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ, ബോധപൂര്‍വ്വം കണ്ടന്‍റ് സൃഷ്ടിക്കാതെ ഇരിക്കുക. ഞാന്‍ ഇതിനകം വ്യക്തമാക്കിയതാണ്, കാണികളെ രസിപ്പിക്കുക, അറിവ് പകരുക, ഒരു സ്വാധീനം സൃഷ്ടിക്കുക. അതാണ് ബിഗ് ബോസ് ഷോ കൊണ്ട് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്ന കാര്യം. അത് മാത്രം ചെയ്താല്‍ മതി. നിങ്ങളുടെ സീസണ്‍ ഒരു വിജയമായിരിക്കും", റിയാസ് പറഞ്ഞ് അവസാനിപ്പിച്ചു. കോടതി ടാസ്കില്‍ പങ്കാളിത്തം വഹിച്ചതിനു ശേഷമാണ് റിയാസും ഫിറോസും ഹൌസ് വിട്ട് പോകുന്നത്.
undefined
WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം