മിഷന്‍ എക്സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ വീക്കിലി ടാസ്‍കിനിടെ
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ വേറിട്ട മത്സരാര്‍ഥിയാണ് റിനോഷ് ജോര്‍ജ്. ആവശ്യമുള്ളതിനും ഇല്ലാത്തതിനുമെല്ലാം ഒരുപോലെ ബഹളമുണ്ടാക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്ന മത്സരാര്‍ഥികളില്‍ നിന്നൊക്കെ വ്യത്യസ്തനാണ് കൂള്‍ ബ്രോ എന്ന് വിളിക്കപ്പെടുന്ന റിനോഷ്. പൊതുവെ ശാന്തസ്വഭാവിയായ റിനോഷ് ആകെ രണ്ട് തവണ മാത്രമാണ് ഹൗസില്‍ പൊട്ടിത്തെറിച്ചിട്ടുള്ളത്. മുന്‍പ് ഒരു വീക്കിലി ടാസ്കിനിടെയാണ് സഹമത്സരാര്‍ഥികള്‍ റിനോഷിന്റെ മറ്റൊരു മുഖം കണ്ടത്. രണ്ടാമത്തെ സംഭവം പുതിയ വീക്കിലി ടാസ്കിനിടെ ഇന്നലെ ആയിരുന്നു.
മിഷന്‍ എക്സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ വീക്കിലി ടാസ്കില്‍ ആല്‍ഫ, ബീറ്റ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞാണ് മത്സരാര്‍ഥികളുടെ പോരാട്ടം. ഇതില്‍ ടീം ആല്‍ഫയിലാണ് റെനീഷയും അഞ്ജൂസും സെറീനയും അനിയനുമെല്ലാം. ടാസ്കിന്‍റെ ഇടവേളയില്‍ അനിയന്‍ മിഥുനെതിരെ സ്വന്തം ടീമംഗം റെനീഷ നടത്തിയ ആരോപണമാണ് റിനോഷിനെ പ്രകോപിപ്പിച്ചത്. ടാക്സ് പ്രോപ്പര്‍ട്ടിയായ ഫ്യൂസ് വിഷ്ണു കൈക്കലാക്കിയപ്പോള്‍ അത് തിരികെ നേടാന്‍ മിഥുന്‍ ശ്രമിച്ചില്ലെന്നും വിഷ്ണു അടുത്ത സുഹൃത്തായതുകൊണ്ടാണ് അങ്ങനെ പ്രവര്‍ത്തിച്ചതെന്നാണ് താന്‍ സംശയിക്കുന്നതെന്നും റെനീഷ പറഞ്ഞു. പിന്നീട് ഈ വാരം ക്യാപ്റ്റന്‍ കൂടിയായ അനിയന്‍ മിഥുന്‍ ഒരു മീറ്റിംഗ് വിളിച്ച് കൂട്ടിയപ്പോഴും റെനീഷ ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ ഗെയിമില്‍ താന്‍ ഒരിക്കലും കൃത്രിമം കാട്ടിലെന്ന് ആണയിട്ട് പറയുകയായിരുന്നു മിഥുന്‍. ഇത് കേട്ടപ്പോഴാണ് റിനോഷ് പ്രകോപിതനായത്.
undefined
കളിയിലെ ആത്മാര്‍ഥത മൂലം കാലില്‍ പരിക്കുമായി നില്‍ക്കുന്ന ഒരാളെ സംശയിക്കുന്നത് തനിക്ക് അംഗീകരിക്കാനാവില്ലെന്ന് കടുത്ത ഭാഷയിലാണ് റിനോഷ് പ്രതികരിച്ചത്. അതിലെ ഒരു വാക്ക് ബിഗ് ബോസ് മ്യൂട്ട് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഈ ഭാഷാപ്രയോഗം ചര്‍ച്ചയായപ്പോള്‍ ആ വാക്ക് പറഞ്ഞതില്‍ കുറ്റബോധം തോന്നുന്നുണ്ടോയെന്ന് റെനീഷ, സെറീന, സാഗര്‍, നാദിറ എന്നിവര്‍ റിനോഷിനോട് ചോദിച്ചു. എന്നാല്‍ അങ്ങനെ തോന്നുന്നില്ലെന്നായിരുന്നു റിനോഷിന്‍റെ മറുപടി. അടുത്തെത്തിയ സാഗറിനോട് താന്‍ എന്നെ ഉപദേശിക്കാന്‍ വരേണ്ടെന്ന് പറഞ്ഞ റിനോഷ് ഇത്ര കൂടി പറഞ്ഞു- എന്‍റെ വായില്‍ നിന്നായിരിക്കും ഞാനത് പറഞ്ഞത്. പക്ഷേ എന്‍റെ ഹൃദയത്തില്‍ നിന്നാണ് ഞാനത് പറഞ്ഞത്. അതേസമയം മോഹന്‍ലാല്‍ എത്തുന്ന വീക്കെന്‍ഡ് എപ്പിസോഡില്‍ ഇക്കാര്യം ഉന്നയിക്കപ്പെടുമെന്ന് ഉറപ്പാണ്.
ALSO READ : കേരളത്തിലും ഹിറ്റ്; 'പൊന്നിയിന്‍ സെല്‍വന്‍ 2' ആദ്യ നാല് ദിവസത്തില്‍ നേടിയത്