'എല്ലാരോടും കേറി ചൊറിയുമ്പോലെ എന്നോട് നടക്കത്തില്ല'; പൊളി ഫിറോസിന്റെ വായടപ്പിച്ച് രമ്യ, വാക്കേറ്റം

By Web TeamFirst Published Apr 5, 2021, 10:24 PM IST
Highlights

ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനിടയിൽ മറ്റ് മത്സരാർത്ഥികൾ ആരും തന്നെ ഇടപെട്ടതും ഇല്ല.  

സ്റ്റർ ദിനമായ ഇന്നലെ ബിഗ് ബോസില്‍ വലിയ സര്‍പ്രൈസുകളുണ്ടായിരുന്നു. ഈസ്റ്റര്‍ വിശേഷങ്ങള്‍ ആണ് ആദ്യം മോഹൻലാല്‍ ചോദിച്ചത്. പിന്നാലെ എല്ലാ മത്സരാര്‍ഥികളും സ്വന്തം വിശേഷങ്ങള്‍ പറഞ്ഞു. ഒരു ടാസ്‍കിന്റെ രൂപത്തില്‍ രമ്യാ പണിക്കര്‍ വീണ്ടും ബിഗ് ബോസിലേക്ക് എത്തുകയും ചെയ്‍തു. മോഹൻലാല്‍ തന്നെയാണ് രമ്യാ പണിക്കരെ വീണ്ടും സ്വാഗതം ചെയ്‍തത്. ഇപ്പോഴിതാ വന്ന അന്നുതന്നെ പൊളി ഫിറോസുമായി വാക്കേറ്റത്തിൽ എത്തിയിരിക്കുകയാണ് രമ്യ. 

ബഡ്റൂമിൽ കിടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സജിനയും രമ്യയും തമ്മിൽ സംസാരമായത്. പിന്നാലെ സജിന ഫിറോസിനെ വിളിച്ച് വരുത്തുകയും ഇദ്ദേഹവും രമ്യയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയുമായിരുന്നു. 

Latest Videos

'താൻ കാര്യമറിയാതെ ഒന്നും സംസാരിക്കരുത്. എന്നെ കൈ ചൂണ്ടി സംസാരിക്കരുത്. അതിന് ഫിറോസ് ആയിട്ടില്ല. തന്റെ ഭാ​ര്യയെ പോയി കൈ ചൂണ്ട്. ഞാൻ മാന്യമായാണ് സജിനയോട് സംസാരിച്ചത്. മോശമായ വാക്കുകൾ ഫിറോസ് ഉപയോ​ഗിക്കരുത്. എനിക്ക് സപ്പോർട്ട് ഉള്ളത് കൊണ്ടാണ് ഞാൻ ഇവിടെ വീണ്ടും വന്നത്' എന്നാണ് രമ്യ പറഞ്ഞ് തുടങ്ങിയത്.  ഇതിന് എന്റെ സ്വഭാവം മാറുമെന്നായിരുന്നു ഫിറോസിന്റെ മറുപടി. അതൊന്ന് കാണണമെന്നായി പിന്നെ രമ്യക്ക്. പെണ്ണായത് കൊണ്ട് വെറുതെ വിടുന്നുവെന്നും ഫിറോസ് പറയുന്നു. 

'പെണ്ണായ താൻ എന്തോ ചെയ്യും. ഇവിടെ വേറെയും ആണുങ്ങളുണ്ടെടോ. താൻ കാര്യമെന്താണെന്ന് അറിഞ്ഞോ. എന്നിട്ടാണോ എന്നോട് സംസാരിക്കുന്നത്' എന്നാണ് രമ്യ ചോദിച്ചത്. പിന്നാലെ ബെഡ് മാറുമോന്ന് ചോദിച്ചതാണെന്ന് സജിന ഫിറോസിനോട് പറയുകയും ചെയ്തു. മാന്യായി എന്താ കാര്യമെന്നാണ് ഞാൻ ചോദിച്ചത്. അല്ലാതെ നിന്റെ ഭർത്താവിനെ പോലെ അടി ഉണ്ടാക്കുന്നില്ല എന്ന് രമ്യ തിരിച്ചും പറഞ്ഞു. 

നീ എന്താ പോയിട്ട് തിരിച്ച് വന്നേ എന്ന ചോദ്യത്തിന് പ്രേക്ഷകരുടെ സപ്പോട്ട് ഉള്ളത് കൊണ്ടാണെന്നും രമ്യ പറഞ്ഞു. താൻ എല്ലാവരോടും കേറി ചൊറിയുമ്പോൾ അവർ കേക്കുമ്പോലെ താൻ മിണ്ടാതിരിക്കുമെന്ന് നിങ്ങൾ കരുതണ്ടെന്നും രമ്യ പറയുന്നു.  

നിനക്ക് വിവരമില്ല, അളുവാച്ചി എന്ന് ഫിറോസ് രമ്യയെ വിളിക്കുകയും ചെയ്തു. ഇതിന് തന്റെ ഭാര്യയെ പോയി വിളിക്കാണമെന്നായിരുന്നു രമ്യയുടെ മറുപടി. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനിടയിൽ മറ്റ് മത്സരാർത്ഥികൾ ആരും തന്നെ ഇടപെട്ടതും ഇല്ല.  

click me!