ഒരാള്‍ കൂടി ബിഗ് ബോസില്‍ നിന്ന് പുറത്തായി, ഒരു 'ട്വിസ്റ്റിലൂടെ'!

By Web TeamFirst Published Mar 21, 2021, 10:47 PM IST
Highlights

കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് വ്യത്യസ്‍തമായി എലിമിനേഷനില്‍ ഇന്ന് ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു.

ബിഗ് ബോസില്‍ ഓരോ ഞായറാഴ്‍ചയും വളരെ പ്രധാനപ്പെട്ടതാണ്. കാരണം അന്നാണ് മോഹൻലാല്‍ ബിഗ് ബോസില്‍ നിന്ന് പുറത്താകുന്നവരുടെ പേര് പ്രഖ്യാപിക്കുന്നത്. ഇന്നും മോഹൻലാല്‍ ആ പേര് പ്രഖ്യാപിച്ചു. ടാസ്‍കിന്റെ ഓരോരുത്തരുടെയും പാട്ടുകള്‍ വെച്ചുകൊടുത്തായിരുന്നു കഴിഞ്ഞ ദിവസം  അവരെ  സേഫ് ആണ് എന്ന് മോഹൻലാല്‍ പ്രഖ്യാപിച്ചത്. രക്ഷപ്പെട്ടവര്‍ പാട്ടിന് അനുസരിച്ച് നൃത്തം ചെയ്‍തു. ഇന്ന് പക്ഷേ പാട്ട് കിട്ടിയ ആള്‍ക്ക് പുറത്തുപോകാനായിരുന്നു വിധി.

കഴിഞ്ഞ ആഴ്‍ചത്തെ ടാസ്‍ക് ഏറെ രസകരമായിരുന്നു. ഓരോ ആളിനും ഓരോ സിനിമ കഥാപാത്രത്തെ നല്‍കുകയായിരുന്നു. ഒരു പാട്ടും അവര്‍ക്ക് കൊടുത്തു. പാട്ടുവയ്‍ക്കുമ്പോള്‍ നൃത്തം വയ്‍ക്കാനായിരുന്നു ടാസ്‍ക്. ആരാണ് ബിഗ് ബോസില്‍ നിന്ന് പുറത്തുപോകുക എന്നത് പറയാനും മോഹൻലാല്‍ ടാസ്‍കിനെ തന്നെ ആശ്രയിച്ചു. പാട്ട് വെച്ചുകൊടുത്ത് ഓരോരുത്തരെ രക്ഷപ്പെടുത്തുകയും ചെയ്‍തു മോഹൻലാല്‍. എന്നാല്‍ ഇന്ന് ഒരു ട്വിസ്റ്റിലൂടെ,  ആര്‍ക്കാണോ പാട്ട് കിട്ടുന്നത് അവര്‍ പുറത്തുപോകേണ്ടി വരുമെന്ന് പറയുകയും അത് രമ്യാ പണിക്കരുടേത് ആകുകയും ചെയ്‍തു.

Latest Videos

ഏറ്റവും ഒടുവില്‍ മജ്‍സിയയും രമ്യാ പണിക്കരുമായിരുന്നു ബാക്കിയുണ്ടായത്. ആരാണ് പുറത്തുപോകുകയെന്ന് മോഹൻലാല്‍ ചോദിച്ചു. ഇരുവരും ബിഗ് ബോസില്‍ നില്‍ക്കാൻ പറ്റിയാല്‍ നല്ല പോലോ മുന്നേറും എന്ന് പറഞ്ഞു. ആര് പുറത്തുപോകണമെന്നാണ് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ രമ്യാ പണിക്കര്‍ എന്ന് മജ്‍‌സിയയും മജ്‍സിയ എന്ന് രമ്യാ പണിക്കറും പറഞ്ഞു. ഇരുവരും നല്ല സുഹൃത്തുക്കളാണ് എന്ന് പറഞ്ഞതിന് ശേഷമായിരുന്നു ഇത്.

നല്ല എക്സ്‍പീരിയൻസ് ആയിരുന്നു ബിഗ് ബോസ് എന്നായിരുന്നു പുറത്തുവന്നതിന് ശേഷം രമ്യാ പണിക്കര്‍ പറഞ്ഞത്.. താൻ എല്ലാം തുറന്നുപറയുന്ന ആളാണ് അത് ചിലര്‍ക്ക് ഇഷ്‍ടപ്പെട്ടിട്ടുണ്ടാകില്ല എന്നും രമ്യാ പണിക്കര്‍ പറഞ്ഞു.

click me!