'പേടിക്കുന്ന വേറെ ആള്‍ക്കാരുണ്ടാകും, അതുപോലെ എന്റെയടുത്ത് സംസാരിക്കാൻ വരല്ലേ', ഫിറോസിനോട് രമ്യാ പണിക്കര്‍

By Web TeamFirst Published Apr 5, 2021, 12:10 PM IST
Highlights

മറ്റുള്ളവരോട് സംസാരിക്കുന്നതുപോലെ എന്റെയടുത്ത് സംസാരിക്കാൻ വരല്ലേ ഫിറോസേയെന്ന് രമ്യാ പണിക്കര്‍.

ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം വലിയ സര്‍പ്രൈസുകളായിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ മോഹൻലാല്‍ മത്സരാര്‍ഥികളോട് വിശേഷങ്ങള്‍ ചോദിച്ചറിയുകയാണ് ആദ്യം ചെയ്‍തത്. മത്സരാര്‍ഥികള്‍ എല്ലാം അവരവരുടെ വിശേഷങ്ങള്‍ പറഞ്ഞു. ഇതിനിടയിലായിരുന്നു ഒരു ടാസ്‍കില്‍ വലിയൊരു ട്വിസ്റ്റോടെ രമ്യാ പണിക്കര്‍ ബിഗ് ബോസ് വീട്ടിലേക്ക് വീണ്ടും എത്തിയത്. രമ്യാ പണിക്കരെ മോഹൻലാല്‍ തന്നെ സ്വാഗതം ചെയ്യുകയും ചെയ്‍തു. വീട്ടില്‍ തിരിച്ചെത്തിയ രമ്യാ പണിക്കറും ഫിറോസും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം നടത്തുന്നതും കണ്ടു.

Latest Videos

ഈസ്റ്റര്‍ മുട്ടകള്‍ സൂചനകള്‍ക്ക് അനുസരിച്ച് കണ്ടുപിടിക്കുകയെന്നതായിരുന്നു ടാസ്‍ക്. ടാസ്‍ക് ചെയ്യുന്നതിനിടയിലായിരുന്നു പാട്ടിന്റെ പശ്ചാത്തലത്തില്‍ രമ്യാ പണിക്കര്‍ ബിഗ് ബോസിലേക്ക് എത്തിയത്. എല്ലാവരും ആഘോഷമായി രമ്യാ പണിക്കറെ സ്വീകരിച്ചു. തുടര്‍ന്ന് കുറച്ച് കഴിഞ്ഞാണ് രമ്യാ പണിക്കറും ഫിറോസും തമ്മില്‍ വാക്കുതര്‍ക്കം നടത്തുന്നത് കണ്ടത്. കയ്യാങ്കളിയിലേക്ക് എത്തുന്ന തരത്തിലായിരുന്നു ഇരുവരും തമ്മിലുള്ള സംസാരം. തന്നോട് ദേഷ്യത്തില്‍ സംസാരിക്കുന്ന ഫിറോസിന് അതേ നാണയത്തില്‍ മറുപടി പറയുന്ന രമ്യാ പണിക്കരെയാണ് കണ്ടത്.

താനൊന്നു എഴുന്നേറ്റുവന്ന് അടിയുണ്ടാക്ക് എന്ന് പറയേണ്ട ആവശ്യമൊന്നുമില്ല എന്ന് രമ്യാ പണിക്കര്‍ പറയുന്നു.ആരാണെന്നൊന്നും താൻ നോക്കില്ല എന്ന് ഫിറോസ് പറയുന്നു.മറ്റുള്ളവരോട് സംസാരിക്കുന്നതുപോലെ എന്റെയടുത്ത് സംസാരിക്കാൻ വരല്ലേ ഫിറോസേയെന്ന് രമ്യാ പണിക്കറും പറഞ്ഞു. സജ്‍ന ഫിറോസിനെ തടയുന്നതും കേള്‍ക്കാമായിരുന്നു. നീ ആരാടി എന്ന് ഫിറോസ് രമ്യാ പണിക്കരോട് ചോദിച്ചു. നീ മാത്രമേ ഇവിടെ ഷൈൻ ചെയ്യാൻ പാടുള്ളൂവെന്ന് ഇവിടെ എഴുതി വെച്ചിട്ടുണ്ടോയെന്ന് കയറി വന്ന് ഷൈൻ ചെയ്യാൻ നോക്കുകയാണോയെന്ന് ചോദിച്ച ഫിറോസിന് രമ്യാ പണിക്കര്‍ മറുപടി നല്‍കി.

ഫിറോസ് ഇങ്ങനെ മുഖം വയ്‍ക്കുന്നത് കാണിക്കുമ്പോള്‍ പേടിക്കുന്ന വേറെ ആള്‍ക്കാര് കാണും, എന്റെയടുത്ത് കാണിക്കല്ലേയെന്നും രമ്യാ പണിക്കര്‍ പറയുന്നു. താൻ തന്റെ ഭാര്യയെ പോയി കൈ ചൂണ്ടെന്നും രമ്യാ പണിക്കര്‍ പറയുന്നു.

 

click me!