കേരളത്തിലെ ചെറിയ മത്സരങ്ങളില്‍ തുടങ്ങിയ മജിസിയ 2017ലെ ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡലോടെയാണ് രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം ആലപ്പുഴയില്‍ നിന്ന് ഏഷ്യന്‍ ക്ലാസിക്ക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലും (ഡെഡ് ലിഫ്റ്റ്) വെള്ളി നേട്ടം ആവര്‍ത്തിച്ചു.
തട്ടമിട്ട വെറും മൊഞ്ചത്തി മാത്രമല്ല, കേരളത്തിന്‍റെ കരുത്തിന്‍റെ പ്രതീകം കൂടിയാണ് താനെന്ന് മജിസിയ ഭാനു മുമ്പേ തെളിയിച്ചതാണ്. ഇപ്പോള്‍ ബിഗ് ബോസ് മൂന്നാം സീസണില്‍ എത്തി നില്‍ക്കുമ്പോഴും അങ്ങനെ വെറുതെ വന്ന് മടങ്ങാനല്ല താനെന്ന് മജിസിയ ഉറച്ചിട്ടുണ്ടാകുമെന്ന് തീര്‍ച്ച.
വടകര ഓര്‍ക്കാട്ടേരി അബ്‍ദുള്‍ മജീദിന്‍റെയും റസിയയുടെയും മകളായ മജിസിയ ഉറച്ച് മനസോടെ നടന്ന് കയറിയത് രാജ്യന്തര തലത്തിലെ സുവര്‍ണ നേട്ടങ്ങളിലേക്കാണ്. ബോക്സിംഗ് പഠിക്കണമെന്ന് ആഗ്രഹത്തില്‍ നിന്ന് പവര്‍ ലിഫ്റ്റിംഗിലേക്ക് തിരിഞ്ഞ മജിസിയക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
കോഴിക്കോട്ടെ ചെറിയ ഗ്രാമത്തില്‍ നിന്നും മജിസിയ രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം നേടി കൊടുത്തു. കേരളത്തിലെ ചെറിയ മത്സരങ്ങളില്‍ തുടങ്ങിയ മജിസിയ 2017ലെ ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡലോടെയാണ് രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം ആലപ്പുഴയില്‍ നിന്ന് ഏഷ്യന്‍ ക്ലാസിക്ക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലും (ഡെഡ് ലിഫ്റ്റ്) വെള്ളി നേട്ടം ആവര്‍ത്തിച്ചു.
എന്നാല്‍, വെള്ളിയില്‍ നിന്ന് സ്വര്‍ണ്ണത്തിലേക്ക് എത്താന്‍ അധികകാലം എടുത്തില്ല. 2018 ലോക പവര്‍ലിഫ്റ്റിംഗ് ലോകകപ്പില്‍ സുവര്‍ണ നേട്ടം മജിസിയ പേരിലെഴുതി. ലോക ഡെഡ്‍ലിഫ്റ്റ് ലോകകപ്പിലും സ്വര്‍ണം നേടി മികച്ച ലിഫ്റ്റര്‍ പുരസ്കാരവും നേടിയാണ് മജിസിയ മോസ്കോയില്‍ നിന്ന് വിമാനം കയറിയത്.
2019ലും ലോക ചാമ്പ്യനായ മജിസിയ ഇതിനിടെ 2018ല്‍ ലോക പഞ്ച ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ആറാം റാങ്കും സ്വന്തമാക്കിയിരുന്നു. ഹിജാബും ധരിച്ച് ലോക വേദികളില്‍ തിളങ്ങിയ അതേ കരുത്തോടെ മജിസിയയെ ഇനി ബിഗ് ബോസില്‍ കാണാം...