ബിഗ് ബോസില്‍ 'ചക്രവ്യൂഹ'ത്തിന് തുടക്കം; വിജയിയെ കാത്തിരിക്കുന്നത് ഏത് മത്സരാര്‍ഥിയും ആഗ്രഹിക്കുന്ന നേട്ടം

By Web TeamFirst Published Apr 17, 2023, 9:50 PM IST
Highlights

ലഭിക്കുക നോമിനേഷന്‍ ഫ്രീ കാര്‍ഡ്

ബിഗ് ബോസില്‍ എപ്പോഴും ഏറ്റവും കൗതുകമുണര്‍ത്താറുള്ള ഒന്നാണ് വീക്കിലി ടാസ്കുകള്‍. വ്യക്തിത്വം വിലയിരുത്തപ്പെടുന്ന ഷോ എന്നതിനൊപ്പം ടാസ്കുകളിലെ മികവും ഹൗസിലെ മുന്നോട്ടുപോക്കിന് മത്സരാര്‍ഥികളെ വളരെയധികം സഹായിക്കുന്ന ഘടകമാണ്. ജയില്‍, ക്യാപ്റ്റന്‍സി നോമിനേഷനുകളെയൊക്കെ നേരിട്ട് ബാധിക്കാറുണ്ട് എന്നതിനാല്‍ വീക്കിലി ടാസ്കുകളില്‍ മത്സരാര്‍ഥികള്‍ ആവേശപൂര്‍വ്വം പങ്കെടുക്കാറുണ്ട്. കായികപരമായും കലാപരമായുമുള്ള ടാസ്കുകളാണ് ഈ സീസണിലെ വീക്കിലി ടാസ്കുകളായി ബിഗ് ബോസ് ഇതുവരെ നല്‍കിയതെങ്കില്‍ ബുദ്ധി ഉപയോഗിക്കേണ്ട ഒരു ടാസ്ക് ആണ് ഇത്തവണത്തെ വീക്കിലി ടാസ്ക്.

ചക്രവ്യൂഹം എന്നാണ് പുതിയ വീക്കില് ടാസ്കിന് ബിഗ് ബോസ് പേരിട്ടിരിക്കുന്നത്. ആക്റ്റിവിറ്റി ഏരിയയിലേക്ക് നിലവിലെ 16 മത്സരാര്‍ഥികളും എത്തണം. ഓരോരുത്തരുടെയും പേരും ചിത്രവുമടങ്ങിയ ബോര്‍ഡ് വച്ചിരിക്കുന്ന പെഡസ്റ്റലുകള്‍ക്ക് പിന്നിലായാണ് മത്സരാര്‍ഥികള്‍ നില്‍ക്കേണ്ടത്. ഏകകണ്ഠേന ചര്‍ച്ച ചെയ്ത് ഓരോരുത്തരെയായി പുറത്താക്കുകയാണ് ഈ ടാസ്കില്‍ മത്സരാര്‍ഥികള്‍ ചെയ്യേണ്ടത്. ടാസ്ക് ആരംഭിച്ചുകഴിഞ്ഞാല്‍ പുറത്താക്കപ്പെടുന്നവര്‍ ഹാളിലെ ടിവിക്ക് മുന്നിലായി ചെന്ന് ഇരിക്കണം. ടോയ്ലറ്റിലോ ഭക്ഷണം കഴിക്കാനോ ഒന്നും മത്സരത്തിനിടെ നിന്ന് പോരാന്‍ കഴിയില്ല. ഇങ്ങനെ കടുത്ത നിയമങ്ങളാണ് ഈ വീക്കിലി ടാസ്കില്‍ മത്സരാര്‍ഥികളെ കാത്തിരിക്കുന്നത്. എന്നാല്‍ വിജയിയെ കാത്തിരിക്കുന്നത് ഏതൊരു മത്സരാര്‍ഥിയും ആഗ്രഹിക്കുന്ന നോമിനേഷന്‍ ഫ്രീ കാര്‍ഡ് ആണ്. പത്താം ആഴ്ചയ്ക്കുള്ളില്‍ ഒരു തവണ എപ്പോള്‍ വേണമെങ്കിലും ഈ കാര്‍ഡ് വിജയിക്ക് ഉപയോഗിക്കാവുന്നതാണെന്നും ബിഗ് ബോസ് അറിയിച്ചു.

Latest Videos

ഗെയിം ആരംഭിച്ച് ഏറ്റവുമാദ്യം പുറത്താക്കപ്പെട്ടത് ശോഭയാണ്. മറ്റ് 15 മത്സരാര്‍ഥികളും ശോഭയുടെ പേരാണ് പറഞ്ഞത്. നിലവിലെ ക്യാപ്റ്റന്‍ ആയതിനാല്‍ ഈ വാരം സേഫ് ആണല്ലോ എന്നാണ് മിക്കവരും ശോഭയുടെ നോമിനേഷന് കാരണമായി പറഞ്ഞത്.

ALSO READ : 'കഴിഞ്ഞ പ്രാവശ്യം അവന്‍ യൂസ് ചെയ്ത ആയുധം ഇതാണ്'; ഗോപിക പിന്തുടരുന്നത് റോബിന്‍റെ തന്ത്രമെന്ന് ഷിജു

click me!