തളർന്നിരിക്കാനുള്ള സമയമല്ലിത്, ഇനി ​ഗ്രൗണ്ടിലിറങ്ങി കളിക്കണം; മത്സരാർത്ഥികളോട് മോഹൻലാൽ

By Web TeamFirst Published May 15, 2021, 9:33 PM IST
Highlights

സെയ്ഫ് ​ഗെയിം കളിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല. ഇത് കണ്ടിട്ട് പ്രേക്ഷകരാണ് വോട്ട് ചെയ്യുന്നത്. ഇനി കുറച്ച് ദിവസമേ ഉള്ളൂവെന്നും മോഹൻലാൽ പറഞ്ഞു. 
 

ലയാളം ബി​ഗ് ബോസ് സീസൺ മൂന്ന് രസകരവും സംഭവ ബഹുലവും വികാരഭരിതവുമായ രം​ഗങ്ങളാൽ മുന്നോട്ട് പോകുകയാണ്. ഷോയുടെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഹൗസിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്നത് തീർത്തും പ്രവചനാതീതമാണ്. വീക്കൻഡ് എപ്പിസോഡായ ഇന്ന് തിരിച്ചെത്തിയ ഡിംപലിനെ സ്വാ​ഗതം ചെയ്തുകൊണ്ടാണ് മോഹൻലാൽ ഷോ ആരംഭിച്ചത്. 

ഡിംപലിനെ സ്വാ​ഗതം ചെയ്ത മോഹൻലാൽ മത്സരാർത്ഥികൾക്ക് ചില ഉപദേശവും നൽകി.'തളർന്നിരിക്കാനുള്ള സമയമല്ലിത്. ​ഗ്രൂപ്പുകളായി കളിച്ചിട്ടൊന്നും ഇനി കാര്യമില്ല. ഇനിയാണ് ശരിക്കുള്ള കളി. ​ഗാലറിയിൽ ഇരുന്ന് കളി കാണാനുള്ള സമയമല്ല. ​ഗ്രൗണ്ടിലിറങ്ങി കളിക്കണം. നമ്മൾ അതിനകത്ത് എത്തിയിരിക്കുന്നത് ഒരു ​ഗെയിം കളിക്കാനാണ്' എന്ന് മോഹൻലാൽ പറയുന്നു.  

Latest Videos

മത്സരത്തിന് കൊഴുപ്പില്ലെന്ന് മത്സരാർത്ഥികൾ പറഞ്ഞുവെന്ന് പറഞ്ഞ മോഹൻലാൽ അങ്ങനെയാണോ എന്ന് അനൂപിനോട് ചോദിച്ചു. ഒരു മത്സരമാണെന്ന് പലപ്പോഴും ഫീൽ ചെയ്യുന്നില്ലെന്നായിരുന്നു അനൂപിന്റെ മറുപടി. പിന്നാലെ ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങൾ മോഹൻലാലിനോട് പറയുകയും ചെയ്തു. 

സെയ്ഫ് ​ഗെയിം കളിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല. ഇത് കണ്ടിട്ട് പ്രേക്ഷകരാണ് വോട്ട് ചെയ്യുന്നത്. ഇനി കുറച്ച് ദിവസമേ ഉള്ളൂവെന്നും മോഹൻലാൽ പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!