ഏയ്ഞ്ചലിന്‍ ആണ് ഈ സീസണില്‍ പുറത്താക്കപ്പെട്ട ആദ്യ മത്സരാര്‍ഥി
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ നാലാം വാരത്തിലാണ് ഇപ്പോള്‍. ഏയ്ഞ്ചലിന്‍റെ പുറത്താകലും ഹനാന്‍റെ മാറിനില്‍ക്കലുമായിരുന്നു ഹൗസില്‍ അവസാനത്തെ ചര്‍ച്ചാവിഷയങ്ങള്‍. മോഹന്‍ലാല്‍ പങ്കെടുത്ത വിഷു എപ്പിസോഡും കളര്‍ഫുള്‍ ആയിരുന്നു. ഞായറാഴ്ച എപ്പിസോഡില്‍ പതിവിന് വിപരീതമായി താനിനി ബുധനാഴ്ചയാവും എത്തുകയെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിന്‍റെ കാരണവും പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ ബിഗ് ബോസ് പ്രൊമോയില്‍ മോഹന്‍ലാല്‍ പറയുന്നത് ഇപ്രകാരം- സാധാരണ നമ്മള്‍ കണ്ടുമുട്ടുന്നത് വാരാന്ത്യങ്ങളിലാണ്. തീരെ ഒഴിവാക്കാനാവാത്ത ഒരു യാത്ര പോവേണ്ടതുണ്ട്. അതുകൊണ്ട് ശനിയാഴ്ച വരെ കാക്കാതെ ബുധന്‍, വ്യാഴം ദിനങ്ങളില്‍ ഞാനെത്തും. അന്ന് നമുക്ക് കാണാനും കേള്‍ക്കാനും പറയാനും ഏറെയുണ്ടാവും. അപ്പൊ ഇനി നേരത്തെ, നേരിട്ട് ബുധനാഴ്ച രാത്രി, മോഹന്‍ലാല്‍ പറയുന്നു.
undefined
അതേസമയം ഏയ്ഞ്ചലിന്‍ പുറത്തായതിനു ശേഷവും ലിസ്റ്റില്‍ ബാക്കിയുണ്ടായിരുന്നവര്‍ക്കായി വോട്ടിംഗ് തുടര്‍ന്നിരുന്നു. ഗോപിക, റെനീഷ, അനിയന്‍ മിഥുന്‍, വിഷ്ണു, ലച്ചു, റിനോഷ് എന്നിവരായിരുന്നു ലിസ്റ്റില്‍. ഇതില്‍ ആരെങ്കിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുറത്താവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മത്സരാര്‍ഥികളും പ്രേക്ഷകരും. ഇവര്‍ക്കായി വോട്ട് ചെയ്യാനുള്ള അവസരം ഇന്നലെ വരെ ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നു. അതേസമയം ബിഗ് ബോസില്‍ പുതിയ വീക്കിലി ടാസ്ക് നടക്കുകയാണ്.
ചക്രവ്യൂഹം എന്നാണ് പുതിയ വീക്കില് ടാസ്കിന് ബിഗ് ബോസ് പേരിട്ടിരിക്കുന്നത്. ആക്റ്റിവിറ്റി ഏരിയയിലേക്ക് നിലവിലെ 16 മത്സരാര്‍ഥികളും എത്തണം. ഓരോരുത്തരുടെയും പേരും ചിത്രവുമടങ്ങിയ ബോര്‍ഡ് വച്ചിരിക്കുന്ന പെഡസ്റ്റലുകള്‍ക്ക് പിന്നിലായാണ് മത്സരാര്‍ഥികള്‍ നില്‍ക്കേണ്ടത്. ഏകകണ്ഠേന ചര്‍ച്ച ചെയ്ത് ഓരോരുത്തരെയായി പുറത്താക്കുകയാണ് ഈ ടാസ്കില്‍ മത്സരാര്‍ഥികള്‍ ചെയ്യേണ്ടത്. വിജയിയെ കാത്തിരിക്കുന്നത് ഏതൊരു മത്സരാര്‍ഥിയും ആഗ്രഹിക്കുന്ന നോമിനേഷന്‍ ഫ്രീ കാര്‍ഡ് ആണ്. പത്താം ആഴ്ചയ്ക്കുള്ളില്‍ ഒരു തവണ എപ്പോള്‍ വേണമെങ്കിലും ഈ കാര്‍ഡ് വിജയിക്ക് ഉപയോഗിക്കാവുന്നതാണെന്നും ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്.