ബിഗ് ബോസില്‍ ഒരാളോട് പ്രണയം, മോഹൻലാലിനോട് തുറന്നുപറഞ്ഞ് സൂര്യ

By Web Team  |  First Published Mar 7, 2021, 9:59 PM IST

ബിഗ് ബോസില്‍ ഒരാളോട് പ്രണയമെന്ന് സൂര്യ.


ബിഗ് ബോസില്‍ ഇന്ന് മത്സരാര്‍ഥികളുടെ പ്രണയത്തെ കുറിച്ചായിരുന്നു ചര്‍ച്ച. ഓരോ മത്സരാര്‍ഥികളുടെയും പ്രണയത്തെ കുറിച്ച് മോഹൻലാല്‍ ചോദിച്ചറിഞ്ഞു. മത്സരാര്‍ഥികള്‍ ഓരോരുത്തരുടെയും പ്രണയത്തെ കുറിച്ച് പറഞ്ഞു. ഒരാള്‍ മനസില്‍ ഒരാളെ പ്രണയിക്കുന്നുണ്ടല്ലോയെന്ന് മോഹൻലാല്‍ സൂര്യയെ ഉദ്ദേശിച്ച് പറഞ്ഞു. അത് ആരാണെന്നും മോഹൻലാല്‍ ചോദിച്ചു. എന്നാല്‍ അത് മനസില്‍ തന്നെയിരിക്കിട്ടെയെന്നായിരുന്നു സൂര്യയുടെ മറുപടി.

എനിക്ക് ഒരാളോട് ഇഷ്‍ടമുണ്ട് എന്ന് സൂര്യ പറഞ്ഞു. ഇതിനകത്താണോ എന്ന് മോഹൻലാല്‍ ചോദിച്ചു. എന്നാല്‍ നാണം കലര്‍ന്ന ചിരിയായിരുന്നു സൂര്യയുടെ മറുപടി. അത് ആരാണ് എന്ന് അവര്‍ കണ്ടുപിടിക്കട്ടെയെന്ന് മോഹൻലാല്‍ പറഞ്ഞു. ഇത് ആരാണ് എന്ന് കണ്ടുപിടിക്കൂവെന്ന് മോഹൻലാല്‍ പറഞ്ഞു. ഇഷ്‍ടം എന്നത് എങ്ങനെ വേണമെങ്കിലും തോന്നാമല്ലോ ലാലേട്ടായെന്ന് സൂര്യ പറഞ്ഞു.

Latest Videos

ഇപ്പോള്‍ ഇഷ്‍ടമാണ് ഉള്ളത് എന്ന് സൂര്യ പറഞ്ഞു.

എന്നോടാണോ പ്രണയം എന്ന് തമാശയായിട്ടും മോഹൻലാല്‍ പറഞ്ഞു.

click me!