ടോയ്‍ലറ്റിലെ കൈയാങ്കളി; ബിഗ് ബോസ് മത്സരാര്‍ഥികളെ ചോദ്യം ചെയ്‍ത് മോഹന്‍ലാല്‍

By Web TeamFirst Published May 6, 2023, 6:16 PM IST
Highlights

വീക്കിലി ടാസ്‍കിനിടെ ആയിരുന്നു സംഭവം

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഏഴാം വാരത്തിലേക്ക് കടക്കുകയാണ്. ജപ്പാന്‍ യാത്രയില്‍ ആയിരുന്നതിനാല്‍ കഴിഞ്ഞ വാരം വീഡിയോ കോളിലൂടെ മത്സരാര്‍ഥികളോട് സംവദിച്ച മോഹന്‍ലാല്‍ ഇന്ന് നേരിട്ടെത്തും എന്നതാണ് ഈ വാരാന്ത്യത്തിന്‍റെ പ്രത്യേകത. മിഷന്‍ എക്സ് വീക്കിലി ടാസ്ക് ഉള്‍പ്പെടെ ശക്തമായ മത്സരവും മത്സരാര്‍ഥികള്‍ക്കിടയിലെ കൈയാങ്കളിയും ഒക്കെ നടന്ന ആഴ്ച ആയതിനാല്‍ മോഹന്‍ലാലിന് മത്സരാര്‍ഥികളോട് സംസാരിക്കാന്‍ ഇക്കുറി നിരവധി വിഷയങ്ങളുണ്ട്. പ്രധാന സംഭവങ്ങളൊക്കെ അദ്ദേഹം ഇന്ന് ചര്‍ച്ചയാക്കും എന്നാണ് ഏഷ്യാനെറ്റ് പുതുതായി പുറത്തുവിട്ടിരിക്കുന്ന പ്രൊമോ വീഡിയോകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വാരത്തിലെ പ്രധാന സംഭവങ്ങളില്‍ ഒന്നായിരുന്നു വീക്കിലി ടാസ്കിനിടെ ഒമര്‍ ലുലു ടോയ്ലറ്റിന്‍റെ വാതില്‍ ചവുട്ടി തുറന്നത്. എതിര്‍ ടീമംഗങ്ങളുടെ പക്കല്‍ നിന്നും ടാസ്ക് പ്രോപ്പര്‍ട്ടിയായ ഒരു ഫ്യൂസുമായി അഞ്ജൂസ് റോഷ് ടോയ്ലറ്റില്‍ കയറി കതകടയ്ക്കുകയായിരുന്നു. പിന്നാലെ എതിര്‍ ടീമംഗങ്ങളായ ഒമര്‍ ലുലു, ശോഭ വിശ്വനാഥ്, വിഷ്ണു അടക്കമുള്ളവര്‍ അവിടേക്ക് എത്തിയിരുന്നു. എതിര്‍ ടീമംഗങ്ങളും എത്തി. ഏറെനേരം ടോയ്ലറ്റില്‍ നിന്ന് പുറത്തിറങ്ങാതിരുന്ന അഞ്ജൂസിനോട് ടാസ്ക് പ്രോപ്പര്‍ട്ടിയുമായി അകത്തിരിക്കുന്നത് ശരിയല്ലെന്ന് എതിര്‍ ടീം പറഞ്ഞെങ്കിലും അതിന് അവര്‍ തയ്യാറായില്ല. പിന്നാലെ ഒമര്‍ ലുലു വാതില്‍ ചവുട്ടി തുറക്കുകയായിരുന്നു. 

Latest Videos

ഈ സംഭവം നടന്നതിനു പിന്നാലെ ഇരു ടീമിനുമിടയില്‍ വലിയ വാക്കുതര്‍ക്കം നടന്നിരുന്നു. ഒമര്‍ ലുലു ചെയ്തതിനെ സ്വന്തം ടീമംഗങ്ങള്‍ പോലും വിമര്‍ശിച്ചപ്പോള്‍ താന്‍ ഗെയിമിന്‍റെ ഭാഗമായി ടോയ്ലറ്റില്‍ കയറിയതല്ലെന്നായിരുന്നു അഞ്ജൂസ് ആദ്യം നല്‍കിയ വിശദീകരണം. എന്നാല്‍ ഇതേ ടീമംഗമായ റെനീഷ തങ്ങളുടെ ടീം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് അഞ്ജൂസ് നടപ്പാക്കിയതെന്ന് പിന്നീട് പറഞ്ഞു. എന്നാല്‍ ഇന്നത്തെ എപ്പിസോഡില്‍ ഇതേക്കുറിച്ചുള്ള മോഹന്‍ലാലിന്‍റെ ചോദ്യത്തിനും അഞ്ജൂസ് ആദ്യത്തെ വിശദീകരണം അനുസരിച്ചുള്ള മറുപടിയാണ് നല്‍കുന്നത്. താന്‍ മൂത്രമൊഴിക്കാന്‍ പോയതാണെന്നാണ് അഞ്ജൂസിന്‍റെ പ്രതികരണം. എന്നാല്‍ പരസ്പര വിരുദ്ധമായ പ്രതികരണങ്ങള്‍ മൂലം ഇത് വിശ്വാസത്തിലെടുക്കാത്ത മോഹന്‍ലാലിനെയും പ്രൊമോയില്‍ കാണാം.

ALSO READ : കേരളം മുഴുവന്‍ ഹൗസ്‍ഫുള്‍ ബോര്‍ഡുകള്‍, പുലര്‍ച്ചെ എക്സ്ട്രാ ഷോകള്‍; വന്‍ വീക്കെന്‍ഡ് കളക്ഷനിലേക്ക് '2018'

click me!