'ഡബിൾ സ്റ്റാൻഡ് ആണോ റെനീഷ?'; അമ്മൂമ്മ പ്രശ്നത്തിൽ ഇടപെട്ട് മോഹൻലാൽ

By Web TeamFirst Published Apr 30, 2023, 10:07 PM IST
Highlights

അഖിൽ സാഗറിന്റെ അമ്മൂമ്മയ്ക്ക് വിളിച്ചെന്ന് പറഞ്ഞ് റെനീഷ വലിയ പ്രശ്നമുണ്ടാക്കിയിരുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ നാലിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് റെനീഷ. ഹൗസിൽ നടക്കുന്ന പല പ്രശ്നങ്ങളിലും റെനീഷ ഇടപെടാറുണ്ട്. ഇത് നെ​ഗറ്റീവ് ആയും പോസിറ്റീവ് ആയും ഭവിക്കാറുണ്ട്. അടുത്തിടെ അഖിൽ സാഗറിന്റെ അമ്മൂമ്മയ്ക്ക് വിളിച്ചെന്ന് പറഞ്ഞ് റെനീഷ വലിയ പ്രശ്നമുണ്ടാക്കിയിരുന്നു. മോഹൻലാലിന് മുന്നിൽ വച്ചും റെനീഷ ഇക്കാര്യത്തെ പറ്റി ഉറക്കെ സംസാരിച്ചിരുന്നു. എന്നാൽ, അഞ്ജൂസുമായുള്ള തർക്കത്തിൽ താരം റെനീഷയുടെ അമ്മൂമ്മയ്ക്ക് വിളിച്ചത് കാര്യമാക്കി എടുത്തതുമില്ല. ഇത് ശോഭ ചോദ്യം ചെയ്യുകയും ഡബിൾ സ്റ്റാൻഡ് ആണോ എന്ന് റെനീഷയോട് ചോദിക്കുകയും ചെയ്തു. ഇന്നിതാ ഇക്കാര്യത്തെ കുറിച്ച് മോഹൻലാൽ റെനീഷയോട് ചോദിക്കുകയാണ്. 

അഞ്ജൂസ് അമ്മൂമ്മയെ വിളിക്കുന്ന വീഡിയോ കാണിച്ചാണ് മോഹൻലാൽ തുടങ്ങിയത്. ശോഭ റെനീഷയോട് ചോദിക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. ഡബിൾ സ്റ്റാൻഡ് ഉണ്ടോ ശോഭേ എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. 'ഉണ്ട് സാർ. കാരണം അഖിൽ അന്ന് അങ്ങനെ വിളിച്ചപ്പോൾ, ആദ്യത്തെ പൊട്ടിത്തെറി നടന്നതാണ്. അഖിലിനെ അന്ന് ഒരുപാട് പേർ കുറ്റപ്പെടുത്തി. നമ്മളാരും അന്ന് അഖിൽ അങ്ങനെ വിളിച്ചത് കേട്ടിട്ടില്ല. റെനീഷയാണ് അത് കേട്ടത്. അങ്ങനെ ഒരു കാര്യം ഫ്രണ്ട് വിളിച്ചപ്പോൾ പ്രതികരിക്കാതിരുന്നപ്പോൾ ഡബിൾ സ്റ്റാൻഡ് ആണെന്ന് എനിക്ക് തോന്നി. അഖിലിനെ കൊണ്ട് സോറി വരെ പറയിപ്പിച്ചു', എന്നാണ് ശോഭ പറഞ്ഞത്. അമ്മൂമ്മമാർ എല്ലാം ഒന്ന് തന്നെയാണ് ഫ്രണ്ടോക്കെ വേറെ എന്നാണ് മോഹൻലാൽ പറയുന്നത്. 

Latest Videos

ശേഷം ഡബിൾ സ്റ്റാൻഡ് ആണോ റെനീഷ എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്. ഇതിന് 'ഇല്ല സാർ, ഫ്രണ്ട് ആയത് കാരണം അവൾ ദേഷ്യത്തിന്റെ പുറത്ത് വിളിച്ചതാണെന്ന് എനിക്ക് മനസിലായി എന്ന് ശോഭേച്ചിയോട് ഞാൻ പറഞ്ഞതാണ്. ശോഭ ചേച്ചി പറഞ്ഞത് വളരെ നല്ലൊരു കാര്യമാണ്. അങ്ങനെ വിളിച്ചത് ശരിയായില്ല എന്ന് അഞ്ജൂനെ വിളിച്ച് പറയേണ്ടതായിരുന്നു. ഞങ്ങൾ സോറി പറയാൻ ഇരുന്നതാണ്. ഫ്രണ്ട് ആയത് കൊണ്ട് എനിക്ക് ഒന്നും തോന്നിയില്ല', എന്നാണ് റെനീഷ പറഞ്ഞത്. 

'32,000 സ്ത്രീകളുടെ വിവരമൊന്നും വേണ്ട, വെറും 32 പേരുടെയെങ്കിലും തന്നാൽ മതി'; ഷുക്കൂർ വക്കീൽ

പിന്നാലെ അഖിലിനോടും വിഷയത്തെ കുറിച്ച് മോഹൻലാല‍്‍ ചോദിച്ചു. '35 ദിവസത്തെ ബി​ഗ് ബോസ് ജീവിതത്തിൽ എനിക്ക് ഭയങ്കര വിഷമവും കുറ്റബോധവും തോന്നിയ ദിവസമായിരുന്നു സാർ ഇറങ്ങി പോയ ദിനം. അതിന് കാരണക്കാരൻ ഞാൻ ആയി. ആ ​ഗെയിമിനകത്ത് റൂൾ പാലിക്കുക എന്ന് പറഞ്ഞപ്പോൾ, റൂൾ അമ്മൂമ്മയുടെ തേങ്ങാക്കൊല എന്നായിരുന്നു ഞാൻ അന്ന് പറഞ്ഞത്. ആരെയും ഞാൻ പറഞ്ഞിട്ടില്ല. അവിടെ തീർന്നൊരു വിഷയം ഇവിടെ കൊണ്ടുവന്ന് വലിയൊരു വിഷയത്തിലേക്ക് കൊണ്ടുപോയൊരാളെ നേരിട്ട് വിളിച്ചപ്പോൾ പ്രതികരിച്ചില്ല', എന്നാണ് അഖിൽ പറഞ്ഞത്. 

click me!