രണ്ടാമത്തെ ലുക്കില്‍ വിന്‍റേജ് സ്റ്റൈലിലെത്തിയ ലാലേട്ടന്‍ ഫാഷന്‍ ലോകത്തിന്‍റെയും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. ഈ ലുക്കിന് പിന്നിലും മോഹന്‍ലാലിന്‍റെ പേഴ്സണല്‍ ഡിസൈനര്‍ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീന്‍റെ കയ്യൊപ്പ് കാണാം.
ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ വിജയകരമായി മുന്നോട്ട് പോകുമ്പോള്‍ മത്സരാര്‍ത്ഥികളോടൊപ്പം പ്രേക്ഷകരും കാണാന്‍ ആഗ്രഹിക്കുന്നത് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിനെ തന്നെയാണ്. ഫാഷനെ കുറിച്ചും പുതിയ ട്രെന്‍ഡുകളെ കുറിച്ചും യുവതലമുറയെക്കാള്‍ അറിവുളളയാളുകൂടിയാണ് താന്‍ എന്ന് ഓരോ എപ്പിസോഡുകളിലൂടെയും തെളിയിക്കുകയാണ് ലാലേട്ടന്‍.
ഇന്നത്തെ എപ്പിസോഡില്‍ രണ്ട് ലുക്കുകളിലാണ് ലാലേട്ടന്‍ പ്രേക്ഷകരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ബ്ലാക്കില്‍ വെള്ള വരകളുള്ള ടീഷര്‍ട്ടില്‍ ആണ് ലാലേട്ടന്‍ ആദ്യം എത്തുന്നത്. ഒപ്പം ഒരു ക്യാപ്പും ധരിച്ചാണ് താരം തന്‍റെ ലുക്ക് കംപ്ലീറ്റാക്കിയത്.
undefined
ശേഷം പഴയ സ്കൂള്‍ ഫാഷനിലേയ്ക്ക് പോകുന്ന ലാലേട്ടനെയാണ് പ്രേക്ഷകര്‍ കണ്ടത്. രണ്ടാമത്തെ ലുക്കില്‍ വിന്‍റേജ് സ്റ്റൈലിലെത്തിയ ലാലേട്ടന്‍ ഫാഷന്‍ ലോകത്തിന്‍റെയും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. ബോഹെമിയന്‍ യെല്ലോ ഷര്‍ട്ടും ട്രൌസറും ഒപ്പം ബ്രൌണ്‍ ജാക്കറ്റും ആണ് ലാലേട്ടന്‍റെ ഔട്ട്ഫിറ്റ്. ഒരു റെട്രോ-മോഡേൺ ലുക്കാണ് ഈ വസ്ത്രം ലാലേട്ടന് നല്‍കുന്നത്.
ഈ ലുക്കിന് പിന്നിലും മോഹന്‍ലാലിന്‍റെ പേഴ്സണല്‍ ഡിസൈനര്‍ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീന്‍റെ കയ്യൊപ്പ് കാണാം. അപ്പോഴും വസ്ത്രത്തിന്‍റെ കാര്യത്തില്‍ ലാലേട്ടന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെന്ന് പറയുകയാണ് ജിഷാദ്. ഇവിടെ യെല്ലോ ഷര്‍ട്ടിന്‍റെ കോളര്‍ ജാക്കറ്റിന് പുറത്തേയ്ക്ക് ഇടാമെന്ന നിര്‍ദ്ദേശം ലാലേട്ടന്‍റെ ആയിരുന്നുവെന്നും ജിഷാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
മുന്‍ സീസണിലും ജിഷാദ് തന്നെയാണ് ലാലേട്ടന് വേണ്ടി സ്റ്റൈലിംങ് ചെയ്തത്. കൂടാതെ മോഹന്‍ലാലിന്‍റെ കോസ്റ്റ്യൂമറായ മുരളിയും വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കാറുണ്ടെന്നും ജിഷാദ് പറയുന്നു. ലിജു, ബിജീഷ് എന്നിവരാണ് ലാലേട്ടന് വേണ്ടി മേക്കപ്പ് ചെയ്തത്.
Also Read: 'നിങ്ങള്‍ക്ക് ശിക്ഷ കിട്ടും', ബിഗ് ബോസില്‍ പൊട്ടിത്തെറിച്ച് മോഹൻലാല്‍