പോരാട്ടം, തര്‍ക്കം, കയ്യാങ്കളി; 13 പേരോട് പൊരുതി മൂന്ന് പേർ വിജയത്തിലേക്ക്

By Web TeamFirst Published Apr 26, 2023, 9:59 PM IST
Highlights

പാവക്കൂത്ത് എന്നായിരുന്നു ഇത്തവണത്തെ വീക്കിലി ടാസ്കിന്റെ പേര്. 

ബി​ഗ് ബോസ് സീസണുകളിൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാ​ഗമാണ് വീക്കിലി ടാസ്കുകൾ. ഇവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഓരോ മത്സരാർത്ഥികളുടെയും ബിബി ഹൗസിലെ മുന്നോട്ടുള്ള ജീവിതം തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാണ് ഓരോരുത്തരും കാഴ്ചവയ്ക്കുന്നത്. പാവക്കൂത്ത് എന്നായിരുന്നു ഇത്തവണത്തെ വീക്കിലി ടാസ്കിന്റെ പേര്. 

എന്താണ് പാവക്കൂത്ത്

Latest Videos

ഗാര്‍ഡന്‍ എരിയയില്‍ കുറേയേറെ പാവകള്‍ ഉണ്ടാകും. ഒരു ബസര്‍ കേള്‍ക്കുമ്പോള്‍ പാവകളില്‍ ഒന്ന് എടുത്ത് നിശ്ചിത വഴിയിലൂടെ ഓടി ഡോള്‍ വീട്ടില്‍ പാവ വയ്ക്കണം. എന്നാല്‍ പാവ വയ്ക്കാന്‍ സ്ലോട്ട് ഒന്ന് കുറവായിരിക്കും. ഇത്തരത്തില്‍ ആരുടെ പാവയാണോ സ്ലോട്ടില്‍ വയ്ക്കാന്‍ കഴിയാതെ ആകുന്നത് അയാള്‍ പുറത്താകും. ഇതിനൊപ്പം സുപ്രധാനമായ കാര്യം സ്വന്തം പേരിലുള്ള പാവ ഒരിക്കലും എടുത്ത് ഓടാന്‍ പാടില്ല. അതായത് ഒരു മത്സരാര്‍ത്ഥിയെ പുറത്താക്കണോ മുന്നില്‍ എത്തിക്കണോ എന്നത് മറ്റൊരു വീട്ടിലെ അംഗത്തിന്‍റെ മനസ് പോലെയാണ്. അവസാനം ഈ ടാസ്കില്‍ അവശേഷിക്കുന്ന മൂന്നുപേര്‍ ക്യാപ്റ്റന്‍ ടാസ്കില്‍ തെരഞ്ഞെടുക്കപ്പെടും.

തണ്ടും തടിയും ആരോ​ഗ്യവും ഉണ്ടല്ലോ; വിഷ്ണുവിന് നേരെ ആക്രോശിച്ച് ദേവു, പൊട്ടിക്കരഞ്ഞ് ശ്രുതി

രണ്ട് ദിവസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ മൂന്ന് പേർ വിജയികൾ ആകുകയും ചെയ്തു. ഏറെ നാടകീയത നിറഞ്ഞ ടാസ്ക് ആയിരുന്നു ഇന്ന് നടന്നത്. തങ്ങളുടെ ഓരോ എതിരാളികളെയും മൈന്റ് ​ഗെയിമിലൂടെയും കായികമായും വിഷ്ണു നേരിട്ടത് കയ്യടി അർഹിക്കുന്ന കാര്യമാണ്. ദേവു, ശോഭ, വിഷ്ണു, മിഥുൻ എന്നിവരാണ് അവസാന റൗണ്ടിൽ മത്സരിച്ചത്. ഇതിൽ ശോഭയെ അതിവി​ഗ്ദമായി വിഷ്ണു തോൽപ്പിക്കുകയും ചെയ്തു. ദേവു, വിഷ്ണു, മിഥുൻ എന്നിവർ പാവക്കൂത്തിൽ വിജയിക്കുകയും ചെയ്തു. 13 പേരോട് പട പൊരുതിയാണ് ഇവർ ഈ നേട്ടം കൊയ്തത്. 

click me!